'ഇന്ത്യ ജലവിഹിതം നിഷേധിച്ചാൽ യുദ്ധത്തിലേക്ക് പോകും'; ഭീഷണിയുമായി പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ

Last Updated:

സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിലാവലിന്റെ പരാമർശം

ബിലാവൽ ഭൂട്ടോ
ബിലാവൽ ഭൂട്ടോ
സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) പ്രകാരമുള്ള ജലവിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന ഭീഷണിയുമായി മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരി.ദേശീയ അസംബ്ലിയുടെ ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ തള്ളിക്കളഞ്ഞ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ കരാർ നിയമവിരുദ്ധമായി നിർത്തിവച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു.
"ഇന്ത്യയ്ക്ക് രണ്ട് വഴികളുണ്ട്: വെള്ളം നീതിപൂർവ്വം പങ്കിടുക, അല്ലെങ്കിൽ ആറ് നദികളിൽ നിന്നും ഞങ്ങൾ വെള്ളം എത്തിക്കും," സിന്ധു നദീതടത്തിലെ ആറ് നദികളെ പരാമർശിച്ച് ഭൂട്ടോ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു .സിന്ധു നദീജല ഉടമ്പടി ഇപ്പോഴും നിലവിലുണെന്നും വെള്ളം തരില്ലെന്ന ഇന്ത്യയുടെ നിലപാട് യുഎൻ ചാർട്ടർ അനുസരിച്ച് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയും പാകിസ്ഥാനും ചർച്ചയ്ക്ക് വിസമ്മതിക്കുകയും ഭീകരതയ്‌ക്കെതിരെ ഏകോപനം ഉണ്ടാകാതിരിക്കുകയും ചെയ്താൽ, ഇരു രാജ്യങ്ങളിലും അക്രമം രൂക്ഷമാകുമെന്ന് ബിലാവൽ പറഞ്ഞു.
advertisement
ഇന്ത്യ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഭീകരതയെ ആയുധമാക്കുന്നു എന്ന് ആരോപിച്ച ബിലാവൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) മുന്നണിയിൽ പാകിസ്ഥാന്റെ നേട്ടങ്ങൾ തടയാൻ ഇന്ത്യ നയതന്ത്രപരമായി പ്രവർത്തിച്ചുവെന്നും അവകാശപ്പെട്ടു.
ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ റദ്ദാക്കിയ 1960-ലെ ചരിത്രപ്രസിദ്ധമായ ജലവിഭജന കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ബിലാവലിന്റെ പരാമർശം. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിക്കുമെന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നു ഷാ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യ ജലവിഹിതം നിഷേധിച്ചാൽ യുദ്ധത്തിലേക്ക് പോകും'; ഭീഷണിയുമായി പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement