ഇന്റർഫേസ് /വാർത്ത /World / ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു

ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു

Bruna Macedo

Bruna Macedo

പ്രകോപിതനായ കാണപ്പെട്ട അക്രമി മാധ്യമപ്രവർത്തകയുടെ രണ്ട് മൊബൈൽ ഫോണുകളുമായാണ് കടന്നു കള‍ഞ്ഞത്.

  • Share this:

ലൈവ് റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടറെ കത്തിമുനയിൽ കൊള്ളയടിച്ചു. ബ്രസീലിലെ സാവോപോളയിലായിരുന്നു സംഭവം. സിഎൻഎൻ ന്യൂസ് റിപ്പോർട്ടറയാ ബ്രൂണ മസെഡോ ആണ് കൊള്ളയടിക്കപ്പെട്ടത്. ഇവിടെ തെതെ നദിയില്‍ വെളളം ഉയരുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ബ്രൂണ ഉൾപ്പെടുന്ന മാധ്യമസംഘം. ബണ്ടേയ്റസ് ബ്രിഡ്ജിനു സമീപത്തായി നിന്ന് ലൈവ് റിപ്പോർട്ടിംഗ് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകയ്ക്ക് നേരെ അതിക്രമം നടന്നത്.

TRENDING: അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി [PHOTOS]UC Browser| TikTok ജനപ്രിയമായിരിക്കാം; പക്ഷേ എന്തുകൊണ്ടാണ് ഇത്രയധികം പേർ യുസി ബ്രൗസർ നിരോധനത്തിൽ സങ്കടപ്പെടുന്നത് ? [NEWS] 'റേഷനരി കൂട്ടി ചോറുണ്ടു; സർക്കാരിന് ഒരു ബിഗ് സല്യൂട്ട്': സംവിധായകൻ രഞ്ജിത് ശങ്കർ [NEWS]

ചാനൽ സ്റ്റുഡിയോയിലെ വാർത്താ അവതാരകന്‍റെ ചോദ്യങ്ങൾക്ക് ലൈവിൽ മറുപടി നൽകുകയായിരുന്നു ബ്രൂണ. ഇതിനിടെ പുറകിൽ നിന്നായി ഒരാൾ ഇവർക്കരികിലെത്തി. മാധ്യമപ്രവർത്തക ഇയാളോട് എന്തോ സംസാരിച്ച് തന്‍റെ ജോലി തുടരുകയും ചെയ്തു. ഇതിനിടെ ഇയാൾ പെട്ടെന്ന് കത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രകോപിതനായ കാണപ്പെട്ട അക്രമി മാധ്യമപ്രവർത്തകയുടെ രണ്ട് മൊബൈൽ ഫോണുകളുമായാണ് കടന്നു കള‍ഞ്ഞത്. ഈ ദൃശ്യങ്ങളൊക്കെ ചാനൽ കാമറയിൽ പതിയുകയും ചെയ്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

' isDesktop="true" id="254403" youtubeid="PxEm6Po3M2A" category="world">

സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്ന് മോചിതയായിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകർ അറിയിച്ചത്.

First published:

Tags: Attack, Brazil, Woman Reporter