അമേരിക്കയിൽ അസാധാരണശൈത്യവും മഞ്ഞ് വീഴ്ചയും മൂലം 4000ത്തിലധികം വിമാനങ്ങൾ റദ്ദാക്കി

Last Updated:

വെള്ളിയാഴ്ച 1754 വിമാനങ്ങളും റദ്ദാക്കിയതായി ഫ്ലൈറ്റ് അവേയ്റിൻെറ കണക്കുകൾ വ്യക്തമാക്കുന്നു

ക്രിസ്തുമസ് അവധിക്കാലത്ത് (Christmas Vacation) യാത്ര ചെയ്യാനായി തയ്യാറെടുക്കുന്നവരെ പ്രതിസന്ധിയിലാക്കി അതിശൈത്യവും മഞ്ഞ് വീഴ്ചയും. ലോകത്ത് ഏറ്റവും കൂടുതൽ യാത്രകൾ നടക്കാറുള്ള കാലത്താണ് വിമാനഗതാഗതം വലിയ പ്രതിസന്ധിയെ നേരിടുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി അമേരിക്കയിലെ വിമാനത്താവളങ്ങളിൽ നിന്ന് ലോകത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ തയ്യാറെടുക്കുന്നവരുടെ എണ്ണം ഏകദേശം മൂന്ന് മില്യൺ വരുമെന്ന് ട്രാവൽ ആപ്പായ ഹോപ്പറിൻെറ കണക്കുകൾ പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം 5.30ന് ശേഷം ഏകദേശം 2260 വിമാനങ്ങളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച 1754 വിമാനങ്ങളും റദ്ദാക്കിയതായി ഫ്ലൈറ്റ് അവേയ്റിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. ചിക്കാഗോയിലെ ഒ’ഹെയർ, മിഡ്‌വേ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 377 വിമാനങ്ങളും ഡെൻവർ ഇന്റർനാഷണലിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നു 263 വിമാനങ്ങളും വ്യാഴാഴ്ച റദ്ദാക്കി. കൻസാസ് സിറ്റി, ഡെസ് മോയിൻസ്, സെന്റ് ലൂയിസ്, മിനിയാപൊളിസ്, ബോസ്റ്റൺ, ബാൾട്ടിമോർ, നാഷ്‌വില്ലെ, ലോസ് ഏഞ്ചൽസ്, ഒർലാൻഡോ, ഫീനിക്സ്, വാഷിംഗ്ടൺ ഡിസിയുടെ റീഗൻ നാഷണൽ, ലാസ് വെഗാസ് എന്നിവയുൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം നിരവധി വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്.
advertisement
സൗത്ത് വെസ്റ്റ് എയർലൈൻസിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് വലിയ നഷ്ടമാണ് വ്യാഴാഴ്ച ഉണ്ടായത്. 838 വിമാനങ്ങളാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് റദ്ദാക്കിയത്. അമേരിക്കയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയ കമ്പനിയാണിത്. യുണൈറ്റഡ് എയർലൈൻസ് 141 വിമാനങ്ങളും ഡെൽറ്റ എയർ ലൈൻസ് 139 വിമാനങ്ങളും അമേരിക്കൻ എയർലൈൻസ് 135 വിമാനങ്ങളുമാണ് റദ്ദാക്കിയിരിക്കുന്നത്.
advertisement
കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും വരും ദിവസങ്ങളിലും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനാൽ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മിഡ്‌വെസ്റ്റ്, സെൻട്രൽ സമതല മേഖലകളിൽ കൊടുങ്കാറ്റിന്റെ ആഘാതം കൂടുതൽ അപകടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്‌ചയും കാറ്റും കാരണം പുറത്തെ കാഴ്ചകൾ കാണാനും ബുദ്ധിമുട്ടുണ്ടാവും. ഇത് ഗതാഗത മേഖലയെ കൂടുതൽ സാരമായി ബാധിക്കും. വിമാനയാത്രകൾക്ക് പുറമെ മറ്റ് യാത്രകളും ബുദ്ധിമുട്ടിലായേക്കും. നിരവധി വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും കനത്ത മഞ്ഞ് വീഴ്ചയും ശൈത്യവും ഉണ്ടായിരിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം പറയുന്നു.
advertisement
യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രധാന എയർലൈനുകൾ യാത്രാ ഇളവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ റദ്ദാക്കിയ ടിക്കറ്റുകൾക്ക് പകരം ടിക്കറ്റുകൾ നിരക്ക് വ്യത്യാസം വരാതെ ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് അവസരം നൽകിയിട്ടുണ്ട്. യാത്രാ പദ്ധതികൾ മാറ്റാനോ യാത്രാ ചെലവുകൾ തിരിച്ചുപിടിക്കാനോ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ ബുക്ക് ചെയ്ത എയ‍ർലൈൻസുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങൾ ചെയ്ത് തുടങ്ങാവുന്നതാണ്. യാത്രാ ഇൻഷുറൻസും മറ്റും ഉള്ളവർക്ക് കൂടുതൽ ഇളവുകൾ ലഭിച്ചേക്കും. യാത്രാ പ്ലാനുകൾ മാറ്റുന്നവർ ടിക്കറ്റുകൾ ഒരു നിശ്ചിത തീയതിക്കകം വാങ്ങുകയും ഒരു നിശ്ചിത കാലയളവിനുള്ളിൽ റീബുക്ക് ചെയ്യുകയും വേണമെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിൽ അസാധാരണശൈത്യവും മഞ്ഞ് വീഴ്ചയും മൂലം 4000ത്തിലധികം വിമാനങ്ങൾ റദ്ദാക്കി
Next Article
advertisement
അദിതി കൊലക്കേസ്; ആറുവയസുകാരിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
അദിതി കൊലക്കേസ്; ആറുവയസുകാരിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
  • സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും റംല ബീഗവും ആറുവയസുകാരി അദിതിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം.

  • പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉള്‍പ്പെടെ പരിഗണിച്ച് ഹൈക്കോടതി വിധി.

  • കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

View All
advertisement