advertisement

'ഇത് ട്രംപ് കടലിടുക്ക്' അല്ല മാറിപോയി ഹോർമുസ്; ഇറാനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ്‌

Last Updated:

ഇറാന്റെ ഭീഷണിയിൽ നിന്നും ആണവ ബ്ലാക്ക് മെയിലിംഗിൽ നിന്നും മിഡിൽ ഈസ്റ്റിനെ മോചിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്നും ട്രംപ് വ്യക്തമാക്കി

News18
News18
മിയാമി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെ പരിഹാസരൂപേണ 'ട്രംപ് കടലിടുക്ക്' എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയുടെ നിക്ഷേപ ഫണ്ട് സ്പോൺസർ ചെയ്ത ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം.
ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും 'ട്രംപ് കടലിടുക്ക്' അവർ തുറന്നേ മതിയാകൂ എന്നും പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ക്ഷമാപണം നടത്തിയ ട്രംപ് താൻ ഉദ്ദേശിച്ചത് ഹോർമുസ് കടലിടുക്കാണെന്നും വലിയ തെറ്റാണ് സംഭവിച്ചതെന്നും പരിഹാസത്തോടെ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഇതിനെ വലിയ അബദ്ധമായി ചിത്രീകരിക്കുമെന്നും എന്നാൽ തനിക്ക് അബദ്ധങ്ങൾ സംഭവിക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
advertisement
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലൂടെ ഇറാന്റെ സൈനിക ശേഷിയെ അമേരിക്ക തകർത്തുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ഭീഷണിയിൽ നിന്നും ആണവ ബ്ലാക്ക് മെയിലിംഗിൽ നിന്നും മിഡിൽ ഈസ്റ്റിനെ മോചിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്നും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ വളരെ നന്നായി മുന്നോട്ടുപോകുന്നതിനാലാണ് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കാതെ സമയം അനുവദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ ഇറാൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.
advertisement
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇതിനോടകം അമേരിക്കൻ ഓഹരി വിപണിയിൽ രേഖപ്പെടുത്തിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇത് ട്രംപ് കടലിടുക്ക്' അല്ല മാറിപോയി ഹോർമുസ്; ഇറാനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ്‌
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement