advertisement

'എന്നെ ഇറാന്റെ പരമോന്നത നേതാവാക്കാൻ അവർ താല്പര്യപ്പെട്ടു, ഞാൻ വേണ്ടെന്ന് പറഞ്ഞു'; വിചിത്ര വാദവുമായി ട്രംപ്

Last Updated:

ഇറാന്റെ തലവനാകാൻ എന്നെക്കാൾ കുറഞ്ഞ താല്പര്യമുള്ള മറ്റൊരാളും ഈ ലോകത്തുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു

News18
News18
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഭരണകൂടം താനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആകാൻ പോലും അവർ തന്നെ ക്ഷണിച്ചതായും എന്നാൽ താൻ അത് നിരസിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഒരു റിപ്പബ്ലിക്കൻ ഫണ്ട് ശേഖരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ.
ഇറാന്റെ തലവനാകാൻ എന്നെക്കാൾ കുറഞ്ഞ താല്പര്യമുള്ള മറ്റൊരാളും ഈ ലോകത്തുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'ഞങ്ങൾക്ക് നിങ്ങളെ അടുത്ത പരമോന്നത നേതാവാക്കണം' എന്ന് ഇറാൻ പറഞ്ഞു. എന്നാൽ എനിക്ക് അതിൽ താല്പര്യമില്ലെന്ന് ഞാൻ അവരോട് വ്യക്തമാക്കി. ഇറാന്റെ സൈനിക ശക്തിയെ അമേരിക്ക തകർത്തു കഴിഞ്ഞതായും യുദ്ധത്തിൽ യുഎസ് വിജയം ഉറപ്പിച്ചതായും അദ്ദേഹം ആവർത്തിച്ചു.
കഴിഞ്ഞ മാസം ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് മകൻ മുജ്തബ ഖമനയിയെ പരമോന്നത നേതാവായി ഉയർത്തിയിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയ ശേഷം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
advertisement
യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാൻ വഴി 15 ഇന സമാധാന നിർദ്ദേശം അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുക, ഹിസ്ബുള്ള പോലുള്ള സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ പിൻവലിക്കുക, ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹാസത്തോടെയാണ് ഇറാൻ നേരിട്ടത്. "ട്രംപ് അദ്ദേഹത്തോട് തന്നെയാണോ ചർച്ച നടത്തുന്നത്?" എന്ന് ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫാഖാരി ചോദിച്ചു. അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഇറാൻ, അഞ്ച് ഇനങ്ങളടങ്ങിയ സ്വന്തം നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് ടെഹ്‌റാന്റെ നിലപാട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'എന്നെ ഇറാന്റെ പരമോന്നത നേതാവാക്കാൻ അവർ താല്പര്യപ്പെട്ടു, ഞാൻ വേണ്ടെന്ന് പറഞ്ഞു'; വിചിത്ര വാദവുമായി ട്രംപ്
Next Article
advertisement
പാണക്കാട് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ്യമിട്ടത് 15 കോടി
പാണക്കാട് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ്യമിട്ടത് 15 കോടി
  • പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതി

  • 15 കോടി രൂപ ആവശ്യപ്പെട്ട് വ്യാജ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയിലിംഗ് ശ്രമം നടത്തിയെന്ന് പോലീസ്

  • പെരിന്തല്‍മണ്ണ പോലീസ് കേസ് എടുത്തു, പ്രതി മുഹമ്മദ് റോഷന്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ്

View All
advertisement