ബിജെപി സീലുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് പങ്കുവെച്ച 380 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നോട്ടിസ്
- Published by:SIBILI S
- news18-malayalam
Last Updated:
വിജ്ഞാപനത്തിന്റെ ചിത്രം പങ്കുവച്ച 280 എക്സ് അക്കൗണ്ടുകൾക്കും ചിത്രം പ്രചരിപ്പിച്ച നൂറോളം ഫേസ് ബുക്ക് അക്കൗണ്ടുകൾക്കുമാണ് നോട്ടീസ് നൽകിയത്.
തിരുവനന്തപുരം : ബിജെപി സീൽ ഉള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിജ്ഞാപനം സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവെച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് അന്വേഷണസംഘം. കത്തിന്റെ ചിത്രം പങ്കുവച്ച സാമൂഹ്യമാദ്ധ്യമ അക്കൗണ്ട് ഉടമകൾക്ക് പൊലീസ് നോട്ടീസ് അയച്ചു. വിവാദചിത്രത്തിന് പിന്നാലെ കമ്മീഷൻ വിശദീകരണം നൽകിയിട്ടും ചിത്രം പ്രചരിപ്പിച്ചവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റേതാണ് നടപടി.
കത്തിന്റെ ചിത്രം പങ്കുവച്ച 280 എക്സ് അക്കൗണ്ടുകൾക്കും ഫെയ്സ്ബുക്ക് വഴി ചിത്രം പ്രചരിപ്പിച്ച നൂറോളം അക്കൗണ്ടുകൾക്കുമാണ് നോട്ടീസ് നൽകിയത്. പൊലീസിന്റെ നിർദേശപ്രകാരം ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ചിത്രങ്ങൾ നീക്കിയിട്ടുണ്ട്. എന്നാൽ എക്സ് അക്കൗണ്ടുകൾ പൂർണമായും ഫോട്ടോകൾ ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായി നിയമവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്ന സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. നിലവിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്തയ്ക്കും നോട്ടീസ് ലഭിച്ചതായി അവർ എക്സിലൂടെ അറിയിച്ചു.
advertisement
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് അയച്ച 2019-ലെ കത്ത് 2026മാർച്ച് 22-ന് ഉച്ചയോടെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത്. വിജ്ഞാപനം മെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 26, 2026 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപി സീലുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് പങ്കുവെച്ച 380 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നോട്ടിസ്








