രണ്ട് കുട്ടികൾ ഉൾപ്പെടെ ഇന്ത്യൻ വംശജരായ നാലംഗ കുടുംബം യുഎസില്‍ വെടിയേറ്റു മരിച്ച നിലയിൽ

Last Updated:

ചന്ദ്രശേഖര്‍ സുങ്കര (44) ഭാര്യ ലാവണ്യ സുങ്കര (41) 15,10 വയസുള്ള രണ്ട് ആൺമക്കൾ എന്നിവരെ ശനിയാഴ്ച പുലർച്ചയോടെയാണ് വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്

പതിനഞ്ചും പത്തും വയസുള്ള രണ്ട് കുട്ടികൾ ഉള്‍പ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തെയാണ് യുഎസിലെ വീടിനുള്ളിൽ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്. യുഎസിലെ വെസ്റ്റ് ഡെസ് മോയ്നെസില്‍ താമസിച്ചിരുന്ന  ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ ചന്ദ്രശേഖർ പഠനത്തിനായി യുഎസിലെത്തി പിന്നീട് ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ഇവിടെ പബ്ലിക് സേഫ്റ്റി ടെക്നോളജി സർവീസ് ബ്യൂറോയിൽ ജോലി ചെയ്ത് വരികയായിരുന്നു.
സംഭവം നടന്ന സമയത്ത് വീട്ടിൽ വേറെയും ആളുകളുണ്ടായിരുന്നു. ഇവരിലൊരാളാണ് പൊലീസിൽ വിവരമറിയിച്ചത്. എല്ലാവരുടെയും മൃതദേഹത്തിൽ ഒന്നിലേറെ തവണ വെടിയേറ്റ പാടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കൃത്യം നടക്കുന്നതിന് മുമ്പായി പുറത്തു നിന്ന് ആരും തന്നെ വീടിനുള്ളിൽ കടന്നതിന് തെളിവില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സുങ്കര വിഷാദരോഗിയായിരുന്നുവെന്നും മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം അയാൾ ആത്മഹത്യ ചെയ്തതാകാമെന്നും പ്രദേശവാസികൾ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
advertisement
സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വെളിവായിട്ടില്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
രണ്ട് കുട്ടികൾ ഉൾപ്പെടെ ഇന്ത്യൻ വംശജരായ നാലംഗ കുടുംബം യുഎസില്‍ വെടിയേറ്റു മരിച്ച നിലയിൽ
Next Article
advertisement
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
  • തിരുവനന്തപുരം ജില്ല സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ 1825 പോയിന്റോടെ സ്വർണ കപ്പ് സ്വന്തമാക്കി.

  • അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തി തിരുവനന്തപുരം ചാമ്പ്യൻമാരായി.

  • തൃശൂർ, കണ്ണൂർ ജില്ലകൾ യഥാക്രമം 892, 859 പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

View All
advertisement