അടിപൊളിയല്ലേ! യുഎന്‍ ഭീകരവിരുദ്ധ പാനലിന്റെ ഉപാധ്യക്ഷ പദവി പാകിസ്ഥാന്; ഉപരോധസമിതിയുടെ തലവനുമാകും

Last Updated:

പാകിസ്ഥാന്‍ അധ്യക്ഷത വഹിക്കുന്ന ഈ സമിതിയുടെ ഉപാധ്യക്ഷ പദവി ഗയാനയ്ക്കും റഷ്യയ്ക്കുമായിരിക്കും

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
'ഭീകരതയുടെ ആഗോള കയറ്റുമതിക്കാർ' എന്ന പേരില്‍ കുപ്രസിദ്ധി നേടിയ പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയിലെ (United Nations) രക്ഷാസമിതിയിലെ ഭീകരവിരുദ്ധ പാനലിന്റെ ഉപാധ്യക്ഷ പദവി വഹിക്കും. ഇതിന് പുറമെ സമിതിയിലെ താലിബാന്‍ ഉപരോധ സമിതിയുടെ അധ്യക്ഷ പദവിയും ഈ വര്‍ഷം അവർ വഹിക്കും. 1998ലെ സമിതി എന്നും അറിയപ്പെടുന്ന താലിബാന്‍ ഉപരോധ സമിതി അഫ്ഗാനിസ്ഥാനിലെ സമാധാനത്തിലും സുരക്ഷയ്ക്കും ഭീഷണിയാകുന്ന താലിബാനുമായി ബന്ധമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മേല്‍ സ്വത്തുമരവിപ്പിക്കൽ, യാത്രാ വിലക്ക് ഏര്‍പ്പെടുത്തല്‍, ആയുധ ഉപരോധം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അധികാരമുള്ള സമിതിയാണിത്. പാകിസ്ഥാന് ഈ പദവികൾ ലഭിച്ചത് ആഗോളതലത്തിൽ ചർച്ചയ്ക്ക് വഴി തുറന്നിട്ടുണ്ട്.
പാകിസ്ഥാന്‍ അധ്യക്ഷത വഹിക്കുന്ന ഈ സമിതിയുടെ ഉപാധ്യക്ഷ പദവി ഗയാനയ്ക്കും റഷ്യയ്ക്കുമായിരിക്കും.
ഭീകരവിരുദ്ധ സമിതിയില്‍ പാകിസ്ഥാന് ഉപാധ്യക്ഷ പദവി
1373ാമത് തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനം അള്‍ജീരിയ്ക്കാണ്. ഫ്രാന്‍സ്, പാകിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സമിതിയില്‍ ഉപാധ്യക്ഷ പദവി വഹിക്കും. യുഎന്നിന്റെ ഔദ്യോഗിക പട്ടിക പ്രകാരം 1267 ഐഎസ്‌ഐഎല്‍, അല്‍-ഖ്വയ്ദ ഉപരോധ സമിതിയെ 2025ല്‍ ഡെന്‍മാര്‍ക്ക് നയിക്കും. റഷ്യയും സിയറ ലിയോണും ഉപാധ്യക്ഷ പദവി വഹിക്കും.
സ്ഥിരമല്ലാത്ത അംഗം
2025-26 കാലയളവില്‍ 15 രാജ്യങ്ങളുള്ള യുഎന്‍ രക്ഷാ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗമാണ് പാകിസ്ഥാന്‍. സമിതിയിലെ രണ്ട് അനൗപചാരിക പ്രവർത്തന സംഘടനകളുടെയും സഹഅധ്യക്ഷ സ്ഥാനം വഹിക്കും.
advertisement
2021-22 കാലയളവില്‍ ഇന്ത്യ യുഎന്‍ സുരക്ഷാകൗണ്‍സിലിന്റെ തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.
ഐക്യരാഷ്ട്ര സഭ ഭീകരരായും ഭീകരസംഘടനകളായും പ്രഖ്യാപിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേരെ സംരക്ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍ എന്ന് ഇന്ത്യ പലകുറി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടത് പാകിസ്ഥാനിലെ അബോട്ടാബാദില്‍
അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിച്ചുകഴിയുകയാണെന്ന് യുഎസ് കണ്ടെത്തിയിരുന്നു. 2011ല്‍ യുഎസ് നേവി നടത്തിയ ഓപ്പറേഷനില്‍ ഇയാള്‍ കൊല്ലപ്പെട്ടു.
യുഎന്‍ രക്ഷാസമിതിയില്‍ അഞ്ച് സ്ഥിരാംഗങ്ങളാണ് ഉള്ളത്. ചൈന, റഷ്യ, യുകെ, യുഎസ്, ഫ്രാന്‍സ് എന്നിവയാണ് ആ രാജ്യങ്ങള്‍. പാകിസ്ഥാനെ കൂടാതെ അള്‍ജീരിയ, ഡെന്‍മാര്‍ക്ക്, ഗ്രീസ്, ഗയാന, പനാമ, ദക്ഷിണ കൊറിയ, സിയറ ലിയോണ്‍, സ്ലൊവേനിയ, സൊമാലിയ എന്നിവയാണ് സമിതിയിലെ സ്ഥിരമല്ലാത്ത അംഗങ്ങള്‍.
advertisement
പഹല്‍ഹാം ഭീകരാക്രമണത്തിന് പാക് പിന്തുണ
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഹാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരര്‍ക്ക് പാകിസ്ഥാന്റെ പിന്തുണ ലഭിച്ചിരുന്നു. അതിര്‍ത്തി കടന്ന് ഭീകരാക്രമണം നടത്തിയതിന് ഇന്ത്യ പാകിസ്ഥാനെതിരേ ശക്തമായ നയതന്ത്ര നടപടികള്‍ സ്വീകരിച്ചു. സിന്ധുനദീ ജല കരാര്‍ മരവിപ്പിക്കുകയും പാക് നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂര്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ കൃത്യമായ ആക്രമണങ്ങള്‍ നടത്തി. ഈ ആക്രമണത്തില്‍ 100ലധികം ഭീകരരെ കൊലപ്പെടുത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
advertisement
പാകിസ്ഥാന്‍ ഭീകരതയുടെ ആഗോള കയറ്റുമതിക്കാരന്‍
തീവ്രവാദ സംഘടനകളെ തുടര്‍ച്ചയായി പിന്തുണയ്ക്കുന്നതിനാല്‍ ഏറെക്കാലമായി പാകിസ്ഥാനെ ഭീകരതയുടെ ആഗോള കയറ്റുമതിക്കാര്‍ എന്ന് മുദ്രകുത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിലും അതിനപ്പുറവും ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ക്ക് സുരക്ഷിത താവളം നല്‍കല്‍, ധനസഹായം, പരിശീലനം എന്നിവയും അവര്‍ നല്‍കുന്ന പിന്തുണയില്‍ ഉള്‍പ്പെടുന്നു.
പാക് സൈന്യത്തിന്റെ അതിജീവനമാര്‍ഗമാണ് തീവ്രവാദം
ഈ ഭീകരസംഘടനകളില്‍ പലതും പാക് സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവയെ അവര്‍ തന്ത്രപരമായ സ്വാധീനത്തിനുള്ള ഉപകരണമായി പ്രയോജനപ്പെടുത്തുന്നു.
advertisement
ഭീകരത പ്രചരിപ്പിക്കാനും സാധാരണക്കാരെ ആക്രമിക്കാനും പാകിസ്ഥാന്‍ ഈ ഭീകരസംഘടനകളെ ഉപയോഗിക്കുന്നു. ഇന്ത്യ സ്വയം പ്രതിരോധിക്കുന്നതിനായാണ് തിരിച്ചടിക്കുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനായി ഇന്ത്യന്‍ നടപടിയെ പാക് സൈന്യം ഉപയോഗിക്കുന്നു. അതുവഴി അവരുടെ അധികാരം ഉറപ്പിക്കുന്നു.
കാര്‍ഗില്‍ യുദ്ധത്തിലും ഇതേ തന്ത്രം പയറ്റി പാക് സൈന്യം
കാര്‍ഗില്‍ യുദ്ധ സമയത്തും പാക് സൈന്യം ഇന്ത്യന്‍ സ്ഥലങ്ങള്‍ കൈവശപ്പെടുത്തി അതിനെ ഒരു പ്രാദേശിക കലാപമായി തെറ്റായി ചിത്രീകരിച്ചു. എന്നാല്‍ ഇന്ത്യ ശക്തമായി പ്രതിരോധിച്ചതോടെ പാക് സൈന്യം പിന്‍വാങ്ങി.
advertisement
രാജ്യം രൂപം കൊണ്ടതു മുതല്‍ ഭീകരത വളര്‍ത്തുന്നു
ഭീകരത വളര്‍ത്തുന്നതിനും വിദേശനയത്തിന്റെ ഉപകരണങ്ങളായി അവയെ ഉപയോഗപ്പെടുത്തുന്നതിനും ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവ പാകിസ്ഥാനെ നിരന്തരം വിമര്‍ശിച്ചിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണവും പാകിസ്ഥാനില്‍ നിന്ന് ബിന്‍ലാദനെ കണ്ടെത്തിയതുമെല്ലാം ഈ ആശങ്കകള്‍ ശക്തിപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
അടിപൊളിയല്ലേ! യുഎന്‍ ഭീകരവിരുദ്ധ പാനലിന്റെ ഉപാധ്യക്ഷ പദവി പാകിസ്ഥാന്; ഉപരോധസമിതിയുടെ തലവനുമാകും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement