പതിനേഴു വർഷത്തെ പോരാട്ടം അവസാനിപ്പിച്ച് അമേരിക്കയും താലിബാനും
Last Updated:
സമാധാനകരാർ അനുസരിച്ച് അമേരിക്കൻ സൈനികർ അഫ്‌ഘാനിസ്ഥാനിൽ നിന്ന് പതിനെട്ടു മാസത്തിനുള്ളിൽ പൂർണമായി പിന്മാറും.
ദോഹ: അമേരിക്കയും താലിബാനും പതിനേഴു വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നു. ഇരുപക്ഷവും തമ്മിൽ നടന്ന ആറുദിവസം നീണ്ട ചർച്ചകളിലാണ് തീരുമാനം. പതിനേഴു വർഷത്തിനിടയിൽ ഒന്നേകാൽ ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത പോരാട്ടത്തിനാണ് ഇതോടെ വിരാമമാകുന്നത്.
2001ൽ അമേരിക്കയുടെ അഫ്ഘാൻ ആക്രമണത്തോടെ തുടങ്ങിയ പോരാട്ടമാണ് അവസാനിക്കുന്നത്. സമാധാനകരാർ അനുസരിച്ച് അമേരിക്കൻ സൈനികർ അഫ്‌ഘാനിസ്ഥാനിൽ നിന്ന് പതിനെട്ടു മാസത്തിനുള്ളിൽ പൂർണമായി പിന്മാറും. അഫ്ഘാൻ കേന്ദ്രമാക്കി അമേരിക്കയെയോ സഖ്യ രാജ്യങ്ങളെയോ ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്നും താലിബാൻ ഉറപ്പുനൽകി.
ദോഹയിലും ഖത്തറിലുമായി ഒരാഴ്ചയായി നടന്ന ചർച്ചകൾക്ക് ഒടുവിലാണ് ഈ തീരുമാനം. സമാധാനകരാർ ആയ കാര്യം അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പ് തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. താലിബാനുമായുള്ള പോരാട്ടത്തിൽ അമേരിക്കയ്ക്ക് 2500 ഓളം സൈനികരുടെ ജീവൻ നഷ്ടമായിരുന്നു.
advertisement
വിയറ്റ്‌നാം യുദ്ധം കഴിഞ്ഞാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദീർഘമായ യുദ്ധത്തിനാണ് വിരാമമാകുന്നത്. സമാധാന ചർച്ചകളിൽ പാക്കിസ്ഥാൻ പ്രതിനിധികളും പങ്കെടുത്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 26, 2019 11:15 PM IST







