Joe Biden: വേദിയിൽ കാൽതട്ടിവീണ് ജോ ബൈഡൻ; പിന്നാലെ ഹെലികോപ്റ്ററിൽ തലയിടിച്ചു

Last Updated:

ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോട് സംസാരിച്ച് ഹസ്തദാനം നൽകി ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോഴാണ് ബൈഡൻ വീണത്

(AP Photo)
(AP Photo)
വാഷിങ്ടൺ: കൊളറാഡോയിൽ വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ വേദിയിൽ കാൽതട്ടി കമിഴ്ന്നടിച്ചുവീണ് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. എയർ ഫോഴ്സ് അക്കാദമിയിൽ ബിരുദദാന ചടങ്ങിനിടെയാണു സംഭവം. വീഴ്ചയിൽ ബൈഡന് സാരമായ പരുക്കുകളില്ലെന്നാണ് സൂചന. വീഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോട് സംസാരിച്ച് ഹസ്തദാനം നൽകി ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോഴാണ് ബൈഡൻ വീണത്. വേദിയിലെ എന്തിലോ കാൽതട്ടി മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ ഓടിയെത്തിയ സുരക്ഷാസേന ബൈഡനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഭാവഭേദമില്ലാതെ എഴുന്നേറ്റ ബൈഡൻ, തന്റെ വീഴ്‍ചയ്ക്ക് കാരണമായ തടസ്സത്തിനു നേർക്കു വിരൽചൂണ്ടുകയും തമാശ പറഞ്ഞ് ഇരിപ്പിടത്തിലേക്കു നീങ്ങുകയും ചെയ്തു.
advertisement
വേദിയിലെ ചെറിയ മണൽബാഗിൽ‌ തട്ടിയാണ് പ്രസിഡന്റ് വീണതെന്നും അദ്ദേഹത്തിനു കുഴപ്പമില്ലെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ബെൻ ലാബോൾട്ട് ട്വീറ്റ് ചെയ്തു.
advertisement
 എയർ ഫോഴ്സ് വൺ, മറീൻ വൺ എന്നിവയിൽ തിരികെ വൈറ്റ് ഹൗസിലേക്കു തിരിച്ച ബൈഡനു പിന്നെയും അപകടമുണ്ടായി. ഹെലികോപ്റ്ററിൽനിന്നു പുറത്തു കടക്കവേ വാതിലിൽ തലയിടിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
Joe Biden: വേദിയിൽ കാൽതട്ടിവീണ് ജോ ബൈഡൻ; പിന്നാലെ ഹെലികോപ്റ്ററിൽ തലയിടിച്ചു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement