നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Israel-UAE Diplomatic Ties | ഇസ്രായേലുമായി നയതന്ത്രബന്ധത്തിന് യുഎഇ; പ്രഖ്യാപനം നടത്തിയത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

  Israel-UAE Diplomatic Ties | ഇസ്രായേലുമായി നയതന്ത്രബന്ധത്തിന് യുഎഇ; പ്രഖ്യാപനം നടത്തിയത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

  ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്ന സമാധാന കരാർ വരുന്നതുവരെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കരുതെന്ന് പലസ്തീനികൾ അറബ് സർക്കാരുകളോട് ആവർത്തിച്ചു ആവശ്യപ്പെട്ടിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   വാഷിങ്ടൺ: പലസ്തീൻ പ്രശ്നത്തെ തുടർന്ന് നിലച്ചുപോയ നയതന്ത്രബന്ധം വീണ്ടെടുക്കാൻ യുഎഇയും ഇസ്രായേലും തയ്യാറെടുക്കുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതാണ് ഇക്കാര്യം. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി മാറുകയാണ് യുഎഇ. കൂടാതെ ഇസ്രായലുമായി നയതന്ത്രം ബന്ധത്തിൽ ഏർപ്പെടുന്ന മൂന്നാമത്തെ അറബ് രാജ്യം കൂടിയായി യുഎഇ മാറും.

   യുഎഇ-ഇസ്രായേൽ നയതന്ത്രബന്ധം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു. 'വലിയൊരു വഴിത്തിരിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ചരിത്രപരമായ സമാധാന ഉടമ്പടിയാണ് ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായ ഇസ്രായേലും യുഎഇയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്നത്'- ട്രംപ് ട്വിറ്ററിൽ പറഞ്ഞു. യുഎഇയുമായി ബന്ധം സ്ഥാപിക്കാനായത് തങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.

   അതേസമയം അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഈ ബന്ധം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ. ഗൾഫിൽ ഏറെ സഹിഷ്ണുത നിറഞ്ഞ രാജ്യമെന്ന ഖ്യാതിക്ക് കൂടതൽ പ്രചാരം ലഭിക്കാൻ ഈ ബന്ധം സഹായിക്കുമെന്ന വിലയിരുത്തലുണ്ട്.

   അതേസമയം തങ്ങളുടെ എതിരാളികളായ ഇസ്രായേലുമായി യുഎഇ ധാരണയിലെത്തുന്നത് പാലസ്തീനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. പ്രത്യേക രാജ്യമെന്ന പാലസ്തീനിന്‍റെ അവകാശവാദത്തിന് ഗൾഫ് രാജ്യങ്ങളിൽനിന്ന് കൂടുതൽ പിന്തുണ അവർ പ്രതീക്ഷിച്ചിരുന്നു. ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്ന സമാധാന കരാർ വരുന്നതുവരെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കരുതെന്ന് പലസ്തീനികൾ അറബ് സർക്കാരുകളോട് ആവർത്തിച്ചു ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് യുഎഇ-ഇസ്രായേൽ നയതന്ത്രബന്ധത്തെക്കുറിച്ച് ട്രംപിന്‍റെ പ്രഖ്യാപനം വന്നത്.
   You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
   അറബ് രാജ്യങ്ങളിൽ ഈജിപ്തും ജോർദാനും മാത്രമാണ് ഇസ്രയേലുമായി നയതന്ത്രബന്ധം പുലർത്തുന്നത്. 1979 ൽ ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാർ ഉണ്ടാക്കി, 1994 ൽ ജോർദാനും കരാറുണ്ടാക്കി. പിന്നീട് 2009ൽ ഗാസയിലെ യുദ്ധത്തെതുടർന്ന് ഇവരുടെ ബന്ധം വീണ്ടും അവസാനിപ്പിച്ചു. ട്രംപിന് പുറമേ, കരാറിലെ പ്രധാന യുഎസ് മധ്യസ്ഥർ പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്‌നർ, പ്രത്യേക മിഡാസ്റ്റ് പ്രതിനിധി അവി ബെർകോവിറ്റ്സ്, ഇസ്രായേലിലെ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്‌മാൻ എന്നിവരായിരുന്നു.
   Published by:Anuraj GR
   First published:
   )}