advertisement

അമേരിക്ക തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധകപ്പൽ; 80 മരണം; വീഡിയോ പുറത്ത്

Last Updated:

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു ശത്രുരാജ്യത്തിന്റെ യുദ്ധക്കപ്പൽ അന്തർവാഹിനി ഉപയോഗിച്ച് തകർത്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

Rapid Read
കപ്പൽ തകരുന്ന ദൃശ്യങ്ങളിൽ നിന്ന്
കപ്പൽ തകരുന്ന ദൃശ്യങ്ങളിൽ നിന്ന്
‌ഇന്ത്യൻ മഹാ സമുദ്രത്തിൽ വെച്ച് അമേരിക്ക ആക്രമിച്ച് തകര്‍ത്ത ഇറാനിയൻ യുദ്ധകപ്പൽ വിശാഖപട്ടണത്തുവെച്ച് നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇറാനുനേർക്ക് യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി ആയിരുന്നു ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് അടുത്തുവെച്ച് ബുധനാഴ്ച പുലർച്ചെ ആക്രമണം നടന്നത്.
ഫെബ്രുവരി 15 മുതൽ 25 വരേയായിരുന്നു വിശാഖപട്ടണത്ത് വെച്ച് മിലാൻ 2026 ബഹുരാഷ്ട്ര നാവിക സേനാഭ്യാസം നടന്നത്. ഇതിൽ പങ്കെടുക്കാനായാണ് ഐറിസ് ദെന എന്ന ഇറാന്റെ സൈനിക കപ്പൽ ഇന്ത്യയിൽ എത്തിയത്. ഇതിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മരണസംഖ്യ യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം. 148 ഓളം പേരെ കാണാതായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു ശത്രുരാജ്യത്തിന്റെ യുദ്ധക്കപ്പൽ അന്തർവാഹിനി ഉപയോഗിച്ച് തകർത്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ഇറാന്റെ ഐറിസ് ദെന എന്ന കപ്പൽ അമേരിക്കൻ സബ്‌മറൈൻ വിക്ഷേപിച്ച ടോർപ്പിഡോയേറ്റ് തകർന്നത്.
advertisement
"ഇന്നലെ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച്, അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ സുരക്ഷിതരാണെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പലിനെ അമേരിക്കൻ സബ്‌മറൈൻ മുക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ടോർപ്പിഡോ ഉപയോഗിച്ച് ഒരു ശത്രുക്കപ്പൽ മുക്കുന്നത് ഇതാദ്യമായാണ്."- ആക്രമണത്തിന്റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് ഹെഗ്‌സെത്ത് പറഞ്ഞു.
പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ശ്രമിച്ച യൂണിറ്റിന്റെ തലവനെ വേട്ടയാടി കൊലപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. "ഇറാൻ ട്രംപിനെ കൊല്ലാൻ ശ്രമിച്ചു, എന്നാൽ ട്രംപാണ് ഒടുവിൽ വിജയിച്ചത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കയിലെ ഗാലെ തുറമുഖ നഗരത്തിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. 180 നാവികരുണ്ടായിരുന്ന കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. 30 ഓളം നാവികരെ പരിക്കുകളോടെ ദക്ഷിണ ലങ്കയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗാലെയിലെ പ്രധാന ആശുപത്രിയിൽ അടിയന്തര സാഹചര്യം നേരിടാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
advertisement
ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്നും ആ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ഓയിൽ ടാങ്കറുകൾക്ക് സംരക്ഷണം നൽകാൻ അമേരിക്കൻ നാവികസേന സജ്ജമാണെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സംഘർഷങ്ങൾക്കിടയിലാണ് ഇറാനിയൻ നാവികസേനയുടെ കരുത്തായ ഐറിസ് ദെന തകർക്കപ്പെടുന്നത്.
Summary: US Defense Secretary Pete Hegseth has confirmed the sinking of the Iranian frigate Iris Dena in the Indian Ocean via a submarine-launched torpedo—the first such strike since World War II. The vessel, returning from India, was hit 40 nautical miles off Galle, Sri Lanka, resulting in 80 deaths and over 100 missing. While the Sri Lankan Navy is conducting massive rescue operations, the US stated this was a direct response to Iranian threats in the Strait of Hormuz and alleged plots against President Trump.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്ക തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധകപ്പൽ; 80 മരണം; വീഡിയോ പുറത്ത്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement