ട്രംപ് നാടുകടത്തി നിങ്ങടെയൊക്കെ പണി പോകും; ഹോട്ടല്‍ വെയിറ്റര്‍ക്ക് കുറിപ്പ് നല്‍കിയ യുവതിയുടെ ജോലി പോയി
- Published by:meera_57
- news18-malayalam
Last Updated:
ഹോട്ടലിലെ വെയിറ്റര്‍ക്ക് നേരെ വിദ്വേഷ പരാമര്‍ശം നടത്തുക മാത്രമല്ല. നീ വട്ടപ്പൂജ്യമാണെന്നും വൃത്തികെട്ടവനാണെന്നും സ്റ്റെഫാനി എഴുതി നല്‍കിയിരുന്നു
ട്രംപ് നിങ്ങളെ നാടുകടത്തി നിങ്ങളുടെയൊക്കെ ജോലി പോകുമെന്ന് റെസ്റ്റൊറന്റിലെ വെയിറ്റര്‍ക്ക് കുറിപ്പ് എഴുതി നല്‍കിയ യുവതിയുടെ ജോലി പോയി. സെഞ്ച്വറി 21 എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന സ്‌റ്റെഫാനി ലോവിന്‍സ് എന്ന യുവതിയുടെ ജോലിയാണ് വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് നഷ്ടമായത്. 'ഗോഫണ്ട് മീ' എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിലൂടെ പണപ്പിരിവ് നടത്തിയെങ്കിലും അതും പ്രതിഷേധത്തെ തുടർന്ന് നിറുത്തി വെച്ചു. ബോബി ബ്ലാന്‍ചര്‍ എന്ന വ്യക്തിയുടെ പേരിലാണ് പണപ്പിരിവ് നടത്തിയത്. ഉത്തരവാദിത്വവും നവീകരണവും സംഭവിച്ച സ്റ്റെഫാനിക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കണമെന്നും ഗോഫണ്ട് മീ പേജില്‍ പറഞ്ഞിരുന്നു.
"തന്റെ ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒരു തെറ്റില്‍ സ്റ്റെഫാനി ലോവിന്‍സ് അഗാധമായി ഖേദിക്കുന്നു. നിരാശ തോന്നിയ ഒരു നിമിഷത്തില്‍ അവര്‍ ഒരു റെസ്‌റ്റൊറന്റ് രസീതില്‍ അധിഷേപിക്കുന്ന വിധത്തില്‍ എഴുതുകയായിരുന്നു. അത് വേദനിപ്പിക്കുന്ന തരത്തിലെ തെറ്റാണെന്ന് ഇപ്പോള്‍ അവര്‍ മനസ്സിലാക്കുന്നു. ഈ സംഭവത്തിന് ശേഷം അവള്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ജോലിയും റിയല്‍ എസ്‌റ്റേറ്റ് ലൈസന്‍സും നഷ്ടപ്പെട്ടു. നാണക്കേടും സൈബര്‍ ആക്രമണവും കാരണം അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്,'' ഗോഫണ്ട്മീയുടെ കുറിപ്പില്‍ പറയുന്നു.
advertisement
5000 ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 23 പേരില്‍നിന്ന് സംഭാവന സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, ഈ നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ഗോഫണ്ട്മീയെ ടാഗ് ചെയ്ത് സംഭാവന പേജ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഹോട്ടലിലെ വെയിറ്റര്‍ക്ക് നേരെ വിദ്വേഷ പരാമര്‍ശം നടത്തുക മാത്രമല്ല. നീ വട്ടപ്പൂജ്യമാണെന്നും വൃത്തികെട്ടവനാണെന്നും സ്റ്റെഫാനി എഴുതി നല്‍കിയിരുന്നു. ഒഹിയോയിലെ കൊളംബസില്‍ പ്രവര്‍ത്തിക്കുന്ന കാസുവേലാസ് മെക്‌സിക്കന്‍ കാന്റീനയിലെ വെയിറ്റര്‍ റിക്കാർഡോ നോനാറ്റയ്ക്ക് നേരെയാണ് സ്റ്റെഫാനി വിദേഷ പരാമര്‍ശം നടത്തിയത്. മാര്‍ച്ച് രണ്ടിനാണ് സംഭവം. രണ്ട് ജോലികള്‍ ചെയ്താണ് ഇദ്ദേഹം തന്റെ കുടുംബം പോറ്റുന്നത്. റെസ്‌റ്റൊറന്റില്‍ 'ഒരു ടേബിളിന് ഒരു കൂപ്പണ്‍' എന്ന നയം പിന്തുടര്‍ന്നിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന സ്റ്റെഫാനി വെയിറ്റര്‍ക്ക് കുറിപ്പ് എഴുതി നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
വെയിറ്റര്‍ക്കായി ഗോഫണ്ട്മി പണപ്പിരിവ്
റിക്കാര്‍ഡോ നോനാറ്റോയ്ക്ക് വേണ്ടി അന്ന ഓവര്‍മാന്‍ എന്ന വ്യക്തിയാണ് ഗോഫണ്ട്മിയിലൂടെ പണപ്പിരിവ് നടത്തിയിരിക്കുന്നത്. 'റിക്കാര്‍ഡോയ്ക്ക് ടിപ്പ് നല്‍കൂ; കാരണം വെറുപ്പിന് ഇവിടെ സ്ഥാനമില്ല എന്ന കുറിപ്പാണ്' പങ്കുവെച്ചത്. 2300 പേരില്‍ നിന്നായി ഇതുവരെ 39,235 ഡോളറാണ് ഇതുവരെ സമാഹരിച്ചിരിക്കുന്നത്. 1000 ഡോളറായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഒഹിയോയിലെ കൊളംബസില്‍ പ്രവര്‍ത്തിക്കുന്ന കാസുവേലാ ബാര്‍ ആന്‍ഡ് ഗ്ലില്ലിലെ കഠിനാധ്വാനിയായ സെര്‍വറാണ് റിക്കാര്‍ഡോ. മറ്റേതൊരു ദിവസത്തെയും പോലെ മാര്‍ച്ച് രണ്ടിന് അദ്ദേഹം തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. 87 ഡോളറിന്റെ ഭക്ഷണം സെര്‍വ് ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഒരു രൂപപോലും ടിപ്പായി നല്‍കിയില്ല. എന്നാല്‍, വെറുപ്പും വിദ്വേഷവും നിറഞ്ഞ സന്ദേശമാണ് രസീസില്‍ എഴുതിയിരുന്നത്. "വട്ടപ്പൂജ്യം. വൃത്തികെട്ടവന്‍. ട്രംപ് നിങ്ങളെ നാടുകടത്തുമെന്ന് പ്രതീക്ഷിക്കുന്നു," എന്നാണ് സന്ദേശത്തില്‍ എഴുതിയിരുന്നത്', കുറിപ്പിൽ പറയുന്നു.
advertisement
"അവര്‍ ഭക്ഷണം ആസ്വദിച്ച് കഴിച്ചു. സേവനവും ആസ്വദിച്ചു. ടിപ്പ് നല്‍കുന്നതിന് പകരം അവര്‍ തനി സ്വഭാവം ഏറ്റവും മോശമായ രീതിയില്‍ പുറത്തെടുത്തു," കുറിപ്പില്‍ പറയുന്നു. അതിനാല്‍ വെറുപ്പിന് പകരം സ്‌നേഹം പങ്കിടാമെന്നും റിക്കാര്‍ഡോയ്ക്ക് പിന്തുണ അര്‍പ്പിച്ച് പണം നല്‍കണമെന്നും കുറിപ്പ് കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 10, 2025 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപ് നാടുകടത്തി നിങ്ങടെയൊക്കെ പണി പോകും; ഹോട്ടല്‍ വെയിറ്റര്‍ക്ക് കുറിപ്പ് നല്‍കിയ യുവതിയുടെ ജോലി പോയി