ബ്രിട്ടനും (Britain) ഫ്രാന്‍സിനും (France) പിന്നാലെ സ്‌പെയിനിലെ (Spain) തിരക്കേറിയ ക്ലബ്ബുകളില്‍ അജ്ഞാതർ സ്ത്രീകളെ സിറിഞ്ചുകള്‍ (Spiked Syringes) ഉപയോഗിച്ച് കുത്തിവച്ച സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കഴിഞ്ഞ ഏതാനും ആഴ്ചകളായി പോലീസിലും സോഷ്യല്‍ മീഡിയയിലൂടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളെ തുടര്‍ന്ന് ലൈംഗിക വേട്ടക്കാര്‍ സ്ത്രീകളെ ഇരയാക്കുന്നതിനായി ലഹരിപാനീയങ്ങളുടെ ഒരു വകഭേദം കണ്ടെത്തി ഇത്തരത്തിൽ ഉപയോഗിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
അതേസമയം, ഇതുവരെ മയക്കുമരുന്നുകളുടെയോ മറ്റ് വിഷ ഉല്‍പന്നങ്ങളുടെയോ സാന്നിധ്യം ആക്രമണത്തിന് ഇരയായവരിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ലൈംഗിക അതിക്രമ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, കാറ്റലോണിയയില്‍ 23 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടുതലും ടൂറിസ്റ്റ് നഗരമായ ലോററ്റ് ഡി മാറിലും ബാഴ്സലോണയിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാസ്‌ക് കണ്‍ട്രിയില്‍ 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇരകളുടെ അനുഭവം സമാനമാണെന്ന് പോലീസ് പറയുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന സ്ത്രീയുടെ കൈയിലോ കാലിലോ സൂചി കുത്തുന്നതു പോലെ തോന്നുകയും, തുടര്‍ന്ന് തലകറക്കമോ മയക്കമോ അനുഭവപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ബാസ്‌ക് പോലീസ് പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ നേരിടുന്നവർ എത്രയും വേഗം ആരോഗ്യ കേന്ദ്രത്തിലെത്തി സംഭവത്തെക്കുറിച്ച് പറഞ്ഞ് വേണ്ട ചികിത്സ തേടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Also Read-China- Taiwan | നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം: ചൈനയുടെ എതിർപ്പിന് കാരണമെന്ത്?2021ല്‍ ബ്രിട്ടനിലും ഈ വര്‍ഷം ഫ്രാന്‍സിലും അജ്ഞാത സൂചി ആക്രമണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാംപ്ലോണ ബുള്‍ റണ്ണിംഗ് ഫെസ്റ്റിവല്‍ സമയമായ ജൂലൈലാണ് സ്പെയിനില്‍ ആദ്യ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ മുബൈയില്‍ പതിനാറുകാരിയെ ഉത്തേജകമരുന്ന് കുത്തിവെച്ച് എട്ടുവര്‍ഷം പീഡിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ അന്ധേരി സ്വദേശിയായ പതിനാറുകാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ലൈംഗിക ഉത്തേജനമരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇന്‍ജക്ഷന്‍ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു. അതേസമയം, പെണ്‍കുട്ടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനെയും ഇയാളുടെ പത്തൊമ്പതു വയസുള്ള മകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Also Read-Exclusive | സവാഹിരിയുടെ കൊലപാതകം; ഹഖാനി നെറ്റ്വർക്കിലെ അംഗങ്ങളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകാന്‍ ഇയാള്‍ മകനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ, പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് 27 പേജുള്ള നോട്ടിലാണ് പെണ്‍കുട്ടി വിശദമായി എഴുതിയിരിക്കുന്നത്.
താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്ന് അയല്‍ക്കാരന്‍ പറഞ്ഞിട്ടുള്ളതായും പെണ്‍കുട്ടി വ്യക്തമാക്കി. പീഡനത്തിന് ഇരയായ കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പതിനാറുകാരിക്ക് നേരിടേണ്ടി വന്ന ക്രൂരത വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.