രണ്ടാം വയസിൽ സഹോദരനായി അഭിനയിച്ചു; 31-ാം വയസിൽ ഭർത്താവായി; ആ താരദമ്പതികൾ ഇവർ
- Published by:meera_57
- news18-malayalam
Last Updated:
സിനിമയിൽ പരിചയപ്പെട്ടു തുടങ്ങിയ അവർ, ഗുരുവായൂർ അമ്പലനടയിൽ വച്ച് വിവാഹിതരായി
1990ൽ റിലീസ് ചെയ്ത വിജയകാന്ത് ചിത്രം 'ചത്രിയാൻ' (Chatriyan) ആരും മറക്കാനിടയില്ല. ക്യാപ്റ്റൻ വിജയകാന്ത് (Vijayakanth) എന്ന് വിളിക്കപ്പെടുന്ന നടൻ വിജയകാന്ത് നായകനായി അഭിനയിച്ച ചിത്രമായിരുന്നു ഇത്. 1980കളിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട വിജയകാന്ത്, ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഇത്. സംവിധായകൻ മണിരത്നത്തിന്റെ സഹായിയായ സുഭാഷ് സംവിധാനം ചെയ്ത സിനിമയിൽ, വിജയകാന്ത്, ഭാനുപ്രിയ, രേവതി, തിലകൻ എന്നിവയും ഭാഗമായി. സംഗീത സംവിധായകൻ ഇളയരാജയാണ് ഈ ചിത്രത്തിനായി സംഗീതം നൽകിയത്. തിയേറ്ററിൽ 150 ദിവസങ്ങൾ 'ചത്രിയാൻ' പൂർത്തിയാക്കിയിരുന്നു. ഈ സിനിമയിൽ വിജയകാന്തിന്റെ മകളായി വേഷമിട്ട ബാലതാരത്തെ പലരും ഓർക്കുന്നുണ്ടാവും
advertisement
ഇതിലെ പന്നീർ സെൽവം എന്ന വിജയകാന്ത് നകഥാപാത്രം ആർക്കും അത്രവേഗം മറക്കാൻ കഴിഞ്ഞേക്കില്ല. ഈ സിനിമയിലെ ഡയലോഗ് ഇന്നും ഹിറ്റാണ്. ചെറിയ പെൺകുട്ടിയായിരുന്നിട്ടും, നന്നായി അഭിനയിച്ച ഒരു നടിയുണ്ട് ഈ സിനിമയിൽ. ആ കുട്ടി മുതിർന്ന ശേഷം സിനിമാ നടിയായി മാറി. ഇന്നും തമിഴ് സിനിമയിലെ അറിയപ്പെടുന്ന മുഖമാണ് ഈ കുട്ടി. തന്റെ രണ്ടാം വയസിൽ സഹോദരനായി ഒപ്പം അഭിനയിച്ച നടനെ പിൽക്കാലത്ത് ഈ നടി വിവാഹം ചെയ്യുകയും ചെയ്തു എന്നൊരു ചരിത്രം കൂടിയുണ്ട് (തുടർന്ന് വായിക്കുക)
advertisement
തമിഴ് നടി ആരതി ഗണേഷ്‌കർ (Aarthi Ganeshkar) ആണ് ആ താരം. ഇന്ന് തമിഴ് സിനിമയിലെ അറിയപ്പെടുന്ന കോമഡി നടിയാണവർ. ദളപതി വിജയ്, അജിത്, സൂര്യ, ധനുഷ് തുടങ്ങിയവരുടെ ചിത്രങ്ങളിൽ ആരതി അഭിനയിച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനിൽ മാത്രമല്ല, മിനി സ്ക്രീനിലും ആരതി അവരുടേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വനിതാ വിജയകുമാർ നിർമിച്ച മിസ്റ്റർ ആൻഡ് മിസിസ് എന്ന സിനിമയിലും ആരതി അടുത്തിടെ വേഷമിട്ടിരുന്നു. അഞ്ചു വർഷങ്ങൾക്ക് മുൻപ്, തന്റെ രണ്ടാം വയസിലേ ഭർത്താവിനെ പരിചയപ്പെടാനും, അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാനും ലഭിച്ച സാഹചര്യത്തെക്കുറിച്ച് ആരതി ഒരു പോസ്റ്റ് കുറിച്ചിരുന്നു
advertisement
കേവലം ആറു മാസം മാത്രം പ്രായമുള്ളപ്പോഴാണ് ആരതി തമിഴ് സിനിമയിൽ വരുന്നത്. 'വണ്ണ കനവുകൾ' ആയിരുന്നു ആദ്യ ചിത്രം. സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന കഴിവിന്, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ആരതിയെ തേടിയെത്തി. പേരിന്റെ രണ്ടാം ഭാഗത്ത് കാണുന്ന ഗണേഷ്‌കർ ആണ് ആരതിയുടെ ഭർത്താവ്. 2009 ഒക്ടോബർ മാസത്തിൽ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു അവരുടെ വിവാഹം. 'മാനാടാ മയിലാടാ' എന്ന റിയാലിറ്റി ഷോയിൽ ഒന്നിച്ചെത്തിയവരാണ് ആരതിയും ഗണേഷ്‌കറും. 2017ൽ കമൽ ഹാസൻ അവതരിപ്പിച്ച റിയാലിറ്റി ഷോ ബിഗ് ബോസിൽ ആരതി ഒരു മത്സരാർത്ഥിയായിരുന്നു. എവിക്ഷൻ നടന്നുവെങ്കിലും, അവർ അതിഥി മത്സരാർത്ഥിയായി തിരികെയെത്തി
advertisement
advertisement