advertisement

തിരുവനന്തപുരം മേയറും സംഘവും ഡൽഹിയിൽ; ആവേശോജ്ജ്വല സ്വീകരണം നൽകി BJP പ്രവർത്തകർ

Last Updated:

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം ദേശീയതലത്തിൽ വലിയ സ്വാധീനമുണ്ടാക്കിയെന്ന് ലഭിച്ച സ്വീകരണങ്ങളിൽ നിന്ന് വ്യക്തമാണെന്ന് മേയർ

Rapid Read
News18
News18
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിയിലെത്തിയ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ജനപ്രതിനിധികൾക്ക് തലസ്ഥാനത്ത് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. കേരളാ എക്‌സ്പ്രസിൽ ഡൽഹി റെയിൽവേ സ്‌റ്റേഷനിലിറങ്ങിയ മേയർ വി.വി. രാജേഷ്, ഡപ്യൂട്ടി മേയർ ആശാ നാഥ് എന്നിവരടങ്ങുന്ന 115 അംഗ സംഘത്തെ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ, അഖിലേന്ത്യാ വക്താവ് പ്രദീപ് ദണ്ഡാരി, ഡൽഹി മേയർ രാജാ ഇക്ബാൽ എന്നിവർ നേരിട്ടെത്തി വരവേറ്റു. ബിജെപി ഡൽഹി ഘടകവും കേരള സെല്ലും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് വനിതാ പ്രവർത്തകർ പങ്കെടുത്തു. ഭരണനൈപുണ്യ ശിബിരത്തിൽ പങ്കെടുക്കാനാണ് സംഘം ഡൽഹിയിലെത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി സംഘം കൂടിക്കാഴ്ച നടത്തും. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ജനപ്രതിനിധികൾ സംവദിക്കും. പുതിയ പാർലമെന്റ് മന്ദിരം സന്ദർശിക്കുന്ന സംഘത്തിന് നാളെ രാത്രി കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിൽ അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണെന്നും തിരുവനന്തപുരത്തിന്റെ വികസന ആവശ്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ വി.വി. രാജേഷ് അറിയിച്ചു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, മനോഹർ ലാൽ ഖട്ടാർ എന്നിവരുമായും സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷുമായും സംഘം ചർച്ചകൾ നടത്തും. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം ദേശീയതലത്തിൽ വലിയ സ്വാധീനമുണ്ടാക്കിയെന്ന് ലഭിച്ച സ്വീകരണങ്ങളിൽ നിന്ന് വ്യക്തമാണെന്ന് മേയർ പറഞ്ഞു. അതേസമയം, ഈ യാത്രയ്ക്കായി കോർപറേഷന്റെ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും മുഴുവൻ ചെലവും പാർട്ടിയാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം മേയറും സംഘവും ഡൽഹിയിൽ; ആവേശോജ്ജ്വല സ്വീകരണം നൽകി BJP പ്രവർത്തകർ
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement