advertisement

ഷാഫി പറമ്പിൽ ഡിസിസി സെക്രട്ടറിയെ തള്ളിമാറ്റി;മുല്ലപ്പള്ളി താഴെ വീണു;സതീശന്‍റെ പുതുയു​ഗ യാത്രാ വേദി ദൃശ്യങ്ങൾ വൈറൽ

Last Updated:

ദൃശ്യങ്ങൾ വൈറൽ ആയി സംഭവം വിവാദമായതോടെ ഷാഫി പറമ്പിൽ വിശദീകരണവുമായി എത്തി

News18
News18
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയു​ഗ യാത്രയുടെ സ്വീകരണ വേദിയിലെ തിക്കും തിരക്കും ഉന്തും തള്ളും ദൃശ്യങ്ങൾ വൈറൽ. വടകര ലോക്‌സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിൽ ബുധനാഴ്ച്ച നടന്ന ചടങ്ങിലാണ് വിവാദം ഉണ്ടായത്.
ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ സ്വാ​ഗത പ്രസം​ഗകനായ ഡിസിസി സെക്രട്ടറി സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങുന്നതായി ദൃശ്യങ്ങളിൽ കാണുന്നത്. സതീശനെ ക്ഷണിച്ചതോടെ സ്ഥലം എംപി ഷാഫി പറമ്പിൽ സ്വാ​ഗത പ്രസം​ഗകനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നതും കാണാം.
പിന്നീട് സതീശൻ സംസാരിച്ചതിന് ശേഷം ക്ഷണിക്കാൻ സ്വാ​ഗത പ്രസം​ഗകനായ പ്രമോദ് കക്കട്ടിൽ എത്തുമ്പോൾ ഷാഫി തടഞ്ഞു. എന്നാൽ സ്വാ​ഗത പ്രസം​ഗകൻ ബലമായി മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാൻ ക്ഷണിച്ചു. തിക്കിലും തിരക്കിലും വേദിയിൽ നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീഴുന്നതായും ദൃശ്യങ്ങൾ ഉണ്ട്. വേദിയിലെത്തി തനിക്ക് പ്രസംഗിക്കാനില്ലെന്ന് പറഞ്ഞ ഷാഫി പ്രതിപക്ഷ നേതാവിനോട് ഒരു വാചകം പറയുന്നു എന്ന് മാത്രം പറഞ്ഞു.100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞു നിർത്തി ഷാഫി വേദി വിടുന്നതായാണ് ദൃശ്യങ്ങൾ.
advertisement
എന്നാൽ ദൃശ്യങ്ങൾ വൈറൽ ആയി സംഭവം വിവാദമായതോടെ ഷാഫി പറമ്പിൽ വിശദീകരണവുമായി എത്തി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാ​ഗീയതയും വർ​ഗീയതയുമല്ലെന്നുമാണ് എംപിയുടെ മറുപടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷാഫി പറമ്പിൽ ഡിസിസി സെക്രട്ടറിയെ തള്ളിമാറ്റി;മുല്ലപ്പള്ളി താഴെ വീണു;സതീശന്‍റെ പുതുയു​ഗ യാത്രാ വേദി ദൃശ്യങ്ങൾ വൈറൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement