advertisement

ഓസ്ട്രേലിയയിൽ നിന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ വിദ്യാർത്ഥി കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ചു

Last Updated:

ഇടിയുടെ ആഘാതത്തിൽ റോഡിലൂടെ ദൂരേക്ക് നിരങ്ങിനീങ്ങിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

News18
News18
കോഴിക്കോട്: ഓസ്‌ട്രേലിയയിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് അശ്വിൻ ഓസ്‌ട്രേലിയയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.
ഇന്ന് രാവിലെ 8.30-ഓടെ നടുവണ്ണൂരിനടുത്ത് കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അശ്വിൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലൂടെ ദൂരേക്ക് നിരങ്ങിനീങ്ങിയ അശ്വിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിട്ടയേർഡ് അധ്യാപകൻ ചെറുവലത്ത് രാജന്റെയും (വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസ്) ബിനിതയുടെയും (ചാത്തൻകോട്ട്‌നട എ.ജെ.ജെ.എം. എച്ച്.എസ്) മകനാണ്. അഭയ് ബി. രാജ് സഹോദരനാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓസ്ട്രേലിയയിൽ നിന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ വിദ്യാർത്ഥി കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ചു
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement