advertisement

കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി തീർക്കണം; സാങ്കേതിക തടസ്സങ്ങൾ നീക്കാൻ കോഴിക്കോട് 'ദിശ' യോഗം

Last Updated:

ഫറോക്ക് പാലത്തിനായുള്ള റെയിൽവേ ഭൂമി ഏറ്റെടുക്കൽ, ജൽ ജീവൻ മിഷൻ പ്രവൃത്തികളിലെ തടസ്സങ്ങൾ, തിക്കോടി ഫിഷ് ലാൻഡിങ് സെൻ്റർ പഠനം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകി.

ദിശ യോഗം
ദിശ യോഗം
വികസന ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം കെ രാഘവന്‍ എം പി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോഓഡിനേഷന്‍ സമിതിയായ 'ദിശ'യുടെ 2025-26ലെ മൂന്നാംപാദ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സേതുബന്ധന്‍ പദ്ധതിയില്‍ തുക അനുവദിച്ച ഫറോക്ക് പാലത്തിനായി റെയില്‍വേ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2023 വരെ പുരോഗതി ഉണ്ടായിരുന്ന പ്രവൃത്തികളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടാമെന്നും എം പി അറിയിച്ചു.
സി.ആര്‍.ഐ.എഫ്. ഫണ്ടില്‍ ഉള്‍പ്പെട്ട കുറ്റ്യാടി-വലക്കെട്ട്-കൈപ്രംകടവ് റോഡ് അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ വീതി കുറവാണെന്ന പരാതി പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡൻ്റുമാര്‍, പരാതിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടു. തിക്കോടി ഫിഷ് ലാന്‍ഡിങ് സെൻ്ററുമായി ബന്ധപ്പെട്ട പഠനം നടക്കാത്തതില്‍ എം പി അതൃപ്തി അറിയിച്ചു.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വട്ടക്കണ്ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, ദാരിദ്ര്യ ലഘൂകരണ വിഭാഗം മേധാവി പി വി ജസീര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി തീർക്കണം; സാങ്കേതിക തടസ്സങ്ങൾ നീക്കാൻ കോഴിക്കോട് 'ദിശ' യോഗം
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement