Bhavana | ലുക്കിൽ ഏറെ മാറി; ഭർത്താവിനെ കാണിക്കുന്നില്ലലോ എന്ന പരാതി തീർത്ത് ഭാവന
- Published by:meera_57
- news18-malayalam
Last Updated:
മുഖത്ത് അൽപ്പം കൂടി പക്വത കൈവന്ന നവീനിനെയാണ് ഭാവനയുടെ പുതിയ പോസ്റ്റിൽ കാണാൻ കഴിയുന്നത്
ഭാവനയും (Bhavana) നവീനും ജീവിതത്തിൽ ഒന്നായിട്ട് ഏഴു വർഷങ്ങൾ തികയാറാകുന്നു. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയും നവീനും 2018 ജനുവരി 22ന് വിവാഹിതരാവുന്നത്. കന്നഡ ചിത്രമായ റോമിയോയുടെ സെറ്റിലാണ് ഇവർ കണ്ടുമുട്ടിയത്. നവീൻ നിർമിച്ച ചിത്രത്തിൽ ഭാവന നായികയായതോടു കൂടിയാണ് ഈ പ്രണയം മൊട്ടിട്ടത്. എന്നാൽ എപ്പോഴും തന്റെ കുടുംബ ജീവിതം ഇൻസ്റ്റഗ്രാമിൽ പരസ്യപ്പെടുത്തുന്ന താരമല്ല ഭാവന. താരത്തിന്റെ ഭർത്താവിനെ കുറിച്ച് ഇപ്പോൾ വിവരമേതും ഇല്ലേ എന്ന ചോദ്യം പലപ്പോഴും ഉയർന്നു കേട്ടിട്ടുമുണ്ട്. അതിനിതാ മറുപടി വന്നു
advertisement
ഈ ക്രിസ്തുമസ് ദിനത്തിൽ ഭർത്താവിന്റെ ഒപ്പം ചില ദൃശ്യങ്ങൾ പകർത്താൻ ഭാവന മറന്നില്ല. ഈ വർഷം മറ്റൊരു ചിത്രവും ഭാവന പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും, ആ ഫോട്ടോയ്ക്ക് അൽപ്പം പഴക്കമുണ്ട് എന്ന് ചിലരെങ്കിലും കണ്ടെത്തി. എന്തുകൊണ്ടാണ് നവീനിന്റെ പുതിയ ചിത്രങ്ങൾ ഒന്നും വരാത്തത് എന്നും ചോദ്യമുണ്ടായിട്ടുണ്ട്. അതിനാണ് ഭാവന ഇപ്പോൾ ഈ ഒരു പോസ്റ്റിലൂടെ മറുപടി നൽകിയത്. വളരെക്കാലത്തിനു ശേഷം ഷാജി കൈലാസ് ചിത്രം ഹണ്ടിലൂടെ ഭാവന തിരിച്ചുവന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
advertisement
എല്ലാ വിവാഹവാർഷികത്തിനും ഭാവനയുടെ ഒരു പോസ്റ്റ് ഉറപ്പാണ്. അഞ്ചു വർഷങ്ങളുടെ ഇടവേള തീർത്ത ഭാവന ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചത് 2022ലായിരുന്നു. ഷറഫുദീന്റെ നായികയായിട്ടാണ് ഭാവനയുടെ മടങ്ങിവരവ്. നടിയുടെ സിനിമാ പ്രവേശം വളരെ ചെറിയ പ്രണയത്തിലായിരുന്നു. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ നായികയായ ആദ്യ ചിത്രം 'നമ്മൾ' സൂപ്പർഹിറ്റായി മാറി. പിന്നെ മലയാളത്തിലെ ഭാഗ്യനായികയായി നിൽക്കെയാണ് ഭാവന അന്യഭാഷകളിലേക്കും ചേക്കേറിയത്. അഭിനയം കൂടാതെ ഡാൻസ് രംഗങ്ങളിലും ഭാവന തിളങ്ങി. ഇതെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു
advertisement
ഭർത്താവ് നവീനുമായി ചേർന്ന് നിൽക്കുന്ന ഭാവനയുടെ ചിത്രം. വർഷങ്ങൾ കഴിഞ്ഞതും, ആദ്യം കണ്ട ചോക്ലേറ്റ് ബോയ് ഇമേജ് മാറി, മുഖത്ത് അൽപ്പം കൂടി പക്വത കൈവന്ന നവീനിനെയാണ് ഭാവനയുടെ പുതിയ പോസ്റ്റിൽ കാണാൻ കഴിയുന്നത്. അഭിനയം വളരെ ചെറിയ പ്രായത്തിൽ തന്നെ തുടങ്ങിയതിനാൽ, തന്റെ ഇരുപതുകളുടെ അവസാനത്തിൽ തന്നെ സീനിയർ താരം എന്ന വിളിപ്പേരും ഭാവനയ്ക്ക് ലഭിച്ചു. തമിഴ് നടി തൃഷയുമായുള്ള രൂപസാദൃശ്യം കൊണ്ട് പലരും ഭാവന തൃഷയുടെ അനുജത്തിയാണ് എന്ന് തെറ്റിദ്ധരിച്ച് സമീപിച്ചിട്ടുണ്ട് എന്ന് ഭാവന ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു
advertisement
ആദ്യമെല്ലാം അക്കാര്യം നിഷേധിച്ചിരുന്നു എങ്കിലും, പിന്നീട് തൃഷയുടെ തങ്കച്ചി തന്നെയെന്നും, അക്കാ ഷൂട്ടിങ്ങിന് ആണെന്നും മറ്റും ഭാവന തമാശയ്ക്ക് മറുപടി കൊടുത്തിരുന്നു. ഇനി എപ്പോഴെങ്കിലും ഇവർ രണ്ടുപേരും കൂടിയുള്ള ഒരു സിനിമ വരുമോ എന്നും കാണേണ്ടിയിരിക്കുന്നു. ഭാവനയും നവീനും മലയാള സിനിമയ്ക്കായി ഒന്നിക്കാനുള്ള സാധ്യതയും ആരായാവുന്നതാണ്