advertisement

Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി

Last Updated:

കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാരുടെ എണ്ണം വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങിയെന്ന് പ്രധാനമന്ത്രി

Rapid Read
News18
News18
രാജ്യത്തിന്റെ വികസനത്തെ എതിർത്തതിന് ഇന്ത്യയിലെ "പ്രബുദ്ധരായ പൗരന്മാർ" കോൺഗ്രസിനെ പാഠം പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യക്കാർ കോൺഗ്രസിനെ പാഠം പഠിപ്പിക്കുകയാണെന്നും മാധ്യമങ്ങൾ വിശകലനം ചെയ്താൽ ഇതൊരു 'വോട്ട് മോഷണമല്ല' എന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ ഭരണത്തിലേറ്റാൻ യോഗ്യരായി കാണുന്നില്ലെന്നും 1984-ന് ശേഷം വോട്ട് വിഹിതം കുറഞ്ഞുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് 50-ലധികം ജനപ്രതിനിധികളുള്ള വെറും നാല് സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാരുടെ എണ്ണം വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഒരു കുടുംബവാഴ്ചാ ക്ലബ്ബായി മാറിയെന്നും അതുകൊണ്ടാണ് ആദ്യം മില്ലേനിയലുകളും ഇപ്പോൾ ജനറേഷൻ ഇസഡും (Gen-Z) ആ പാർട്ടിയെ പാഠം പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ദൗത്യം വെറും അന്ധമായ എതിർപ്പല്ല, മറിച്ച് മികച്ച ബദൽ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എഐ ഉച്ചകോടിക്കിടയിലെ പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, രാജ്യം മുഴുവൻ അഭിമാനിച്ചിരുന്ന നിമിഷത്തെ തകർക്കാനാണ് അവർ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തി. വിദേശ അതിഥികൾക്ക് മുന്നിൽ ഷർട്ട് ഊരി പ്രതിഷേധിച്ചതിലൂടെ കോൺഗ്രസ് അവരുടെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിൽ നിന്നുള്ള നിരാശയും അഹങ്കാരവും കൂടുമ്പോഴാണ് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം ചിന്താഗതികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും പ്രതിപക്ഷ സർക്കാരുകളെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ ആയുഷ്മാൻ ഭാരത് പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും പാവപ്പെട്ടവർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ അവർ തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പ്രകാരം അനുവദിച്ച വീടുകളിൽ മൂന്ന് ലക്ഷത്തോളം എണ്ണത്തിന്റെ നിർമ്മാണം ഡിഎംകെ സർക്കാർ താൽപ്പര്യമെടുക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളോടുള്ള ഈ സർക്കാരുകളുടെ ഉദ്ദേശശുദ്ധി ഇല്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും മോദി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement