'അദ്ദേഹമാണ് എന്റെ രാഷ്ട്രീയ ഗുരു:' ധ്യാന്‍ ശ്രീനിവാസന്‍ തുറന്നു പറയുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
വേറിട്ട ചിന്തയുള്ള ആളാണ് ജോയ് ഏട്ടനെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി താന്‍ കാണുന്നത് എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു
advertisement
advertisement
advertisement
ഡയലോഗ് പറയുന്നതിനേക്കാള്‍ കൂടുതല്‍ പേഴ്‌സണല്‍ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും രാഷ്ട്രീയവുമാണ് സംസാരിച്ചത്. തന്നെ കണ്ട ഉടനെ പറഞ്ഞത്, അന്ന് കൊടുത്ത അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞത് പോരാ എന്നായിരുന്നു. കുറച്ച് അധികം പറയേണ്ടിയിരുന്നു, എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ധ്യാന്‍ ചോദിച്ചു. അങ്ങനെയുള്ള സിനിമാക്കാര്‍ വളരെ അപൂര്‍വ്വമാണ്. തന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അനുവാദം താന്‍ ധ്യാനിന് കൊടുത്തിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
advertisement
advertisement
'മൂന്നാമത് ഒരാളുടെ കണ്ണാണ് ജോയ് ഏട്ടൻ. നമ്മളെ എല്ലാത്തിനെയും കാണുമ്പോള്‍ ഒരു സൈഡിലോ മറ്റൊരു സൈഡിലോ നിന്നു കാണും. എന്നാല്‍ ജോയ് ഏട്ടന്‍ അതിനെ മാറി നിന്നുകൊണ്ട് കാണും. വേറിട്ട ചിന്ത എന്ന് നമ്മള്‍ പറയുമല്ലോ. അങ്ങനെയൊരു ചിന്തയുള്ള ആളാണ് ജോയ് ഏട്ടന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി ഞാന്‍ കാണുന്നത് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്.