advertisement

Rising Bharat Summit 2026 |റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു 

Last Updated:

"സ്‌ട്രെംഗ്ത് വിത്തിൻ" (അന്തർലീനമായ കരുത്ത്) എന്ന പ്രമേയത്തിലാണ് ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മിറ്റ് 2026 സംഘടിപ്പിച്ചിരിക്കുന്നത്

News18
News18
റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും. "സ്‌ട്രെംഗ്ത് വിത്തിൻ" (അന്തർലീനമായ കരുത്ത്) എന്ന പ്രമേയത്തിലാണ് ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മിറ്റ് 2026 സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ നേതാക്കളുടെയും അന്താരാഷ്ട്ര പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിലും അഭിലാഷത്തിലും അധിഷ്ഠിതമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിനായി നേതാക്കളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും ഒരുമിച്ച് കൊണ്ടുവരുന്നു. ദേശീയ ലക്ഷ്യങ്ങളും ആഗോള അഭിലാഷങ്ങളും ഒത്തുചേരുന്ന ഈ വേദി, രാജ്യത്തിന്റെ അതിജീവനശേഷിയെ ലോകവേദിയിലെ മികവിനായുള്ള ഒരു കർമ്മരേഖയായി മാറുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമത്തിൽ ഇന്ത്യയുടെ ദീർഘകാല വികസന പാത, സാമ്പത്തിക വേഗത, തന്ത്രപരമായ മുൻഗണനകൾ എന്നിവ അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശദീകരിക്കും. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖരിൽ ഉൾപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Rising Bharat Summit 2026 |റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു 
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement