കമൽ ഹാസനോട് പ്രണയം പറഞ്ഞ കാവ്യാ മാധവന്റെ അമ്മവേഷം ചെയ്ത നടി; അദ്ദേഹം നൽകിയ പ്രതികരണം

Last Updated:
കോളേജ് നാളുകളിൽ തുടങ്ങിയ ആരാധന. കമൽ ഹാസനെ നേരിട്ട് കാണാൻ അവസരം ലഭിച്ചതും അവർ അത് തുറന്ന് പറഞ്ഞു
1/6
തലമുടി നരച്ച, പ്രായമേറെ കടന്ന, കുടുംബവും പ്രാർത്ഥനയും മാത്രമായി കഴിയുന്ന അമ്മ വേഷങ്ങൾക്ക് ഇടവേള നൽകി, ജീവിത യാഥാർഥ്യങ്ങളുടെ പൊരുത്തപ്പെട്ടു പോകുന്ന അമ്മ വേഷങ്ങൾ ചെയ്യുന്ന ഒരുപറ്റം അഭിനേത്രികളുടെ കടന്നുവരവ് മലയാള സിനിമയിൽ ഉണ്ടായത് 2010കൾക്ക് ശേഷമാണ്. വളരെ ചെറിയ പ്രായത്തിൽ വിവാഹിതരായി കുഞ്ഞുങ്ങളായ അമ്മമാർ പലരും അവരുടെ മക്കളുടെ കൗമാരത്തിലും യൗവനത്തിലും മധ്യവയസ്കർ ആയിരിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് നടി ലക്ഷ്മി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള ഒരുപറ്റം താരങ്ങൾ യുവ താരങ്ങളുടെ അമ്മ റോളിലേക്ക് കടന്നുവന്നത്. ഒരുകാലത്ത് കമൽഹാസൻ ആരാധിക കൂടിയായിരുന്നു അവർ
തലമുടി നരച്ച, പ്രായമേറെ കടന്ന, കുടുംബവും പ്രാർത്ഥനയും മാത്രമായി കഴിയുന്ന അമ്മ വേഷങ്ങൾക്ക് ഇടവേള നൽകി, ജീവിത യാഥാർഥ്യങ്ങളുടെ പൊരുത്തപ്പെട്ടു പോകുന്ന അമ്മ വേഷങ്ങൾ ചെയ്യുന്ന ഒരുപറ്റം അഭിനേത്രികളുടെ കടന്നുവരവ് മലയാള സിനിമയിൽ ഉണ്ടായത് 2010കൾക്ക് ശേഷമാണ്. വളരെ ചെറിയ പ്രായത്തിൽ വിവാഹിതരായി കുഞ്ഞുങ്ങളായ അമ്മമാർ പലരും അവരുടെ മക്കളുടെ കൗമാരത്തിലും യൗവനത്തിലും മധ്യവയസ്കർ ആയിരിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് നടി ലക്ഷ്മി രാമകൃഷ്ണൻ (Lakshmy Ramakrishnan) ഉൾപ്പെടെയുള്ള ഒരുപറ്റം താരങ്ങൾ യുവ താരങ്ങളുടെ അമ്മ റോളിലേക്ക് കടന്നുവന്നത്. ഒരുകാലത്ത് കമൽഹാസൻ ആരാധിക കൂടിയായിരുന്നു അവർ
advertisement
2/6
ലക്ഷ്മി രാമകൃഷ്ണന്റെ കാര്യത്തിൽ ഇത് അൽപ്പം കൂടി ജീവിതഗന്ധിയാണ്‌ താനും. ഇവരെ കൂടുതലും തമിഴ് സിനിമകളിലാണ് കണ്ടിരുന്നതെങ്കിലും, അവർ മലയാളിയാണ്. പാലക്കാട് സ്വദേശിനി. പതിനാറാം വയസ്സിൽ വിവാഹനിശ്ചയം നടക്കുകയും, പതിനെട്ടാം വയസിൽ വിവാഹിതയാവുകയും ചെയ്ത താരമാണവർ. നാല്പതുകൾ പിന്നിട്ട ശേഷം സിനിമയിൽ വന്നുവെന്ന കാരണം കൊണ്ടുതന്നെ, ലക്ഷ്മിക്ക് അമ്മ വേഷം ലഭിക്കാൻ അധികം കാലതാമസമുണ്ടായില്ല. തുടക്കം തന്നെ മലയാളത്തിന്റെ യുവതാരം കാവ്യാ മാധവന്റെ അമ്മവേഷം ചെയ്തുകൊണ്ടായിരുന്നു. 'ചക്കരമുത്ത്' സിനിമയിൽ നടൻ ദിലീപായിരുന്നു നായകൻ (തുടർന്ന് വായിക്കുക)

3/6
നാട്ടിലേക്ക് വരും മുൻപേ മസ്‌ക്കറ്റിൽ ഒരു ഇവന്റ് മാനേജ്‌മന്റ് സ്ഥാപനം നടത്തിവരികയായിരുന്നു അവർ. ഒൻപതു വർഷക്കാലം അവർ ഈ ജോലി തുടർന്നു. അതിനു ശേഷം നാട്ടിൽ വന്നതും സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ലോഹിതദാസിന്റെ സിനിമകളിൽ ലക്ഷ്മിക്ക് അമ്മവേഷമെങ്കിലും, അതൊരു സ്‌പോർട്ടിങ് റോൾ മാത്രമായിരുന്നു. പിന്നീടുള്ള ഏതാനും സിനിമകളിൽ അവർക്ക് അമ്മ വേഷം മാത്രമായി. ഒരു സിനിമയ്ക്കായി തല മുണ്ഡനം ചെയ്യാനും ലക്ഷ്മി തയാറായി. നിവിൻ പോളിയുടെ അമ്മയായും ലക്ഷ്മി രാമകൃഷ്ണൻ അഭിനയിച്ചു

4/6
മലയാളത്തിനും തമിഴിനും പുറമേ, ലക്ഷ്മി രാമകൃഷ്ണൻ തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 'സൊൽവതെല്ലാം ഉൺമൈ' എന്ന ഒരു ടി.വി. പരിപാടിയിൽ ലക്ഷ്മി രാമകൃഷ്ണൻ അവതാരകയായിട്ടുണ്ട്. ഈ സീരീസ് 2011 മുതൽ പ്രക്ഷേപണം ചെയ്തു വരികയാണ്. സിനിമയ്ക്ക് പുറമേ, അവർക്ക് ഒരു മേൽവിലാസം സൃഷ്‌ടിച്ചു നൽകിയ പരിപാടിയാണിത്. നിലവിൽ 'കുക്ക് വിത്ത് കോമാളി' എന്ന റിയാലിറ്റി ഷോയുടെ ഭാഗമാണ് ലക്ഷ്മി രാമകൃഷ്ണൻ. ഇതിലെ മത്സരാർഥികളിൽ ഒരാളാണ് താരം. വിജയ് ടി.വിയിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടിയിൽ ലക്ഷ്മി രാമകൃഷ്ണന്റെ ഒരു പരാമർശം വൈറലായി മാറിക്കഴിഞ്ഞു

5/6
തമിഴിൽ ഏറെ ആരാധകരുള്ള ഷോയാണ് 'കുക്ക് വിത്ത് കോമാളി'. ഇനിയും കമൽ ഹാസന്റെ ഒപ്പം അഭിനയിച്ചിട്ടില്ല എങ്കിലും, അദ്ദേഹത്തെ ഏറെ ആരാധിക്കുന്ന ആരാധികമാരിൽ ഒരാളാണ് ലക്ഷ്മി രാമകൃഷ്ണൻ. കോളേജ് നാളുകളിൽ തുടങ്ങിയ ആരാധനയാണിത്. ഒരിക്കൽ കമൽ ഹാസനെ നേരിട്ട് കാണാൻ അവസരം ലഭിച്ചതും, ലക്ഷ്മി അത് പാഴാക്കിയില്ല. തന്റെ ഹൃദയത്തിൽ സൂക്ഷിച്ച ഇഷ്‌ടം ലക്ഷ്മി കമലിനോട് നേരിട്ടവതരിപ്പിച്ചു. കമൽ ആ സ്നേഹം മനസ്സിലാക്കിയതും ഒരു പ്രതികരണം നൽകാൻ മറന്നില്ല

6/6
 ആ മറുപടിയിൽ ലക്ഷ്മി രാമകൃഷ്ണനെ ഞെട്ടിച്ച ഒരു ട്വിസ്റ്റ് കൂടിയുണ്ട്. സഹോദരി എന്ന് അർഥം വരുന്ന 'തങ്കച്ചി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കമൽ ഹാസൻ ലക്ഷ്മിയോട് സംസാരിച്ചത്. ഈ തുറന്ന് പറയൽ ആരാധകരുടെ ശ്രദ്ധനേടുകയുമുണ്ടായി. അഞ്ചു സിനിമകളുടെ സംവിധായക കൂടിയാണ് ലക്ഷ്മി

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement