ഒരു സിനിമയ്ക്ക് 150 കോടി രൂപ പ്രതിഫലം; 2,900 കോടി രൂപയുടെ ആസ്തി; 60-ാം വയസിലും അവിവാഹിതനായി തുടരുന്ന നടൻ!
- Published by:Sarika N
- news18-malayalam
Last Updated:
40 വർഷമായി ഇന്ത്യൻ സിനിമയിൽ തുടരുന്ന താരം
ഒരു സിനിമയ്ക്ക് 100 മുതൽ 150 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരം. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകർ. ബോളിവുഡിന്റെ ബിസിനസ്സ് സാമ്രാജ്യത്തിൽ 2,900 കോടി രൂപയുടെ ആസ്തിയുള്ള അതികായൻ. എന്നിട്ടും 60-ാം വയസ്സിലും തനിക്ക് ചേരുന്ന ഒരു പങ്കാളിയെ കണ്ടെത്താതെ അവിവാഹിതനായി തുടരുകയാണ് സൽമാൻ ഖാൻ (Salman Khan).
advertisement
തിരക്കഥാകൃത്ത് സലിം ഖാന്റെയും ആദ്യ ഭാര്യ സുശീല ചരക്കിന്റെയും മൂത്ത മകനാണ് സൽമാൻ ഖാൻ. 1965 ഡിസംബർ 27 ന് ഒരു മുസ്ലീം പിതാവിനും ഹിന്ദു അമ്മയ്ക്കും ജനിച്ച സൽമാൻ ഖാൻ രണ്ട് വിശ്വാസങ്ങളിലും വളർന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ഒരു നടൻ എന്ന നിലയിൽ രണ്ട് ഫിലിംഫെയർ അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
advertisement
1989-ൽ 'ബിവി ഹോട്ടോ ഹെയ്‌സി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സൽമാൻ ഖാൻ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൽമാൻ ഖാന്റെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തരംഗമാണ് സൃഷ്ടിക്കുന്നത്. നൃത്തം ചെയ്യാൻ അറിയില്ലെന്ന വിമർശകർക്ക് തന്റെ സിനിമകളുടെ 300 കോടി ക്ലബ്ബ് എൻട്രികൾ കൊണ്ടാണ് അദ്ദേഹം മറുപടി നൽകുന്നത്.
advertisement
advertisement
സൽമാൻ ഖാന്റെ ആസ്തിയെക്കുറിച്ച് കേൾക്കുമ്പോൾ ആഡംബര കൊട്ടാരമാണ് ഏവരും പ്രതീക്ഷിക്കുക. എന്നാൽ മുംബൈയിലെ ബാന്ദ്രയിലുള്ള ഗാലക്സി അപ്പാർട്ട്‌മെന്റിലെ ഒരു ചെറിയ ഫ്ലാറ്റിലാണ് അദ്ദേഹം ഇന്നും കഴിയുന്നത്. തന്റെ മാതാപിതാക്കളോടൊപ്പം താഴത്തെ നിലയിലെ ഒറ്റ കിടപ്പുമുറിയിലാണ് താരം താമസിക്കുന്നത്. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ ഇവിടുത്തെ ബാൽക്കണി ബുള്ളറ്റ് പ്രൂഫ് സംവിധാനത്തോടെ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
advertisement
പാൻവേലിൽ 150 ഏക്കറിലധികം പരന്നു കിടക്കുന്ന 'അർപ്പിത ഫാംസ്' സൽമാന്റെ പ്രിയപ്പെട്ട ഇടമാണ്. അവിടെ അദ്ദേഹം പച്ചക്കറികളും മാമ്പഴവും പഴവർഗ്ഗങ്ങളും കൃഷി ചെയ്യുന്നു. ഒഴിവുസമയങ്ങളിൽ പാടത്ത് ട്രാക്ടർ ഓടിക്കാനും ചെടികൾ നടാനും സൽമാൻ സമയം കണ്ടെത്താറുണ്ട്. ലോക്ക്ഡൗൺ കാലത്ത് താരം അവിടെ താമസിച്ചുകൊണ്ട് നടത്തിയ കാർഷിക ജോലികൾ വലിയ വാർത്തയായിരുന്നു.
advertisement
60 വയസ്സായിട്ടും സൽമാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നത് ഇന്നും ബോളിവുഡിലെ നിഗൂഢതയാണ്. 90-കളിൽ നടി സംഗീത ബിജ്‌ലാനിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. വിവാഹത്തിനുള്ള ക്ഷണക്കത്തുകൾ വരെ അച്ചടിച്ച ശേഷം ആ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു. പിന്നീട് ഐശ്വര്യ റായിയുമായുള്ള പ്രണയവും അതിന്റെ തകർച്ചയും വലിയ മാധ്യമശ്രദ്ധ നേടി. കത്രീന കൈഫ്, യൂലിയ വന്തൂർ എന്നിവരുമായും സൽമാന്റെ പേര് ചേർത്ത് പറയപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇന്നും 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' ആയി തുടരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തനിക്കിത് താങ്ങാൻ കഴിയില്ലെന്ന തമാശ കലർന്ന മറുപടിയാണ് താരം നൽകാറുള്ളത്.









