Navya Nair | അപാര പഠിപ്പിസ്റ്റ്; പത്താം ക്‌ളാസിൽ നവ്യ നായർക്ക് കിട്ടിയ മാർക്ക്, അതും സിനിമാ തിരക്കിനിടെ

Last Updated:
പഠനത്തിന് പുറത്തുള്ള ലോകത്ത് സജീവമായിട്ട് പോലും നവ്യ നായർ മികച്ച മാർക്ക് വാങ്ങിയിരുന്നു
1/6
സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും മുൻപേ സിനിമയിൽ തിരക്കിലായ നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലെ ബാലാമണിയായാണ് നവ്യ നായർ 'വീട്ടിലെ ഒരു കുട്ടി' എന്ന നിലയിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സ്കൂൾ അധ്യാപികയുടെ മകൾ കൂടിയാണ് നവ്യ നായർ. നവ്യ സിനിമയിൽ വരും മുൻപ് തന്നെ പഠനം അവസാനിപ്പിക്കില്ല എന്ന ഉറപ്പു വീട്ടുകാർക്ക് നൽകിയിരുന്നു. അതിനാൽ, അഭിനയം ആരംഭിച്ചിട്ടും നവ്യ ഉന്നത പഠനവും ബിരുദവും കരസ്ഥമാക്കാൻ മടിച്ചില്ല. മകൻ സായ് കൃഷ്ണയുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നവ്യ നായർ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്
സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും മുൻപേ സിനിമയിൽ തിരക്കിലായ നടിയാണ് നവ്യ നായർ (Navya Nair). നന്ദനം എന്ന സിനിമയിലെ ബാലാമണിയായാണ് നവ്യ നായർ 'വീട്ടിലെ ഒരു കുട്ടി' എന്ന നിലയിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സ്കൂൾ അധ്യാപികയുടെ മകൾ കൂടിയാണ് നവ്യ നായർ. നവ്യ സിനിമയിൽ വരും മുൻപ് തന്നെ പഠനം അവസാനിപ്പിക്കില്ല എന്ന ഉറപ്പു വീട്ടുകാർക്ക് നൽകിയിരുന്നു. അതിനാൽ, അഭിനയം ആരംഭിച്ചിട്ടും നവ്യ ഉന്നത പഠനവും ബിരുദവും കരസ്ഥമാക്കാൻ മടിച്ചില്ല. മകൻ സായ് കൃഷ്ണയുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നവ്യ നായർ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്
advertisement
2/6
വർഷങ്ങളോളം സിനിമയിൽ അഭിനയിച്ചു കൊണ്ട് 'നവ്യ നായർ' എന്ന പേരിനെ ബ്രാൻഡ് ആക്കി മാറ്റാൻ താരത്തിന് കഴിഞ്ഞു എന്നതിന് ഇന്നും തെളിവുണ്ട്. നല്ലൊരു പഠിപ്പിസ്റ് ആയിട്ടും, നവ്യ തിളങ്ങിയത്, അഭിനയ, നൃത്ത മേഖലകളിലാണ്. സ്കൂൾ കലോത്സവത്തിലെ മികവിലൂടെയാണ് നവ്യ നായർ ആദ്യ സിനിമയിൽ എത്തുന്നതും, ധന്യ വീണ എന്ന ഹരിപ്പാടുകാരി നവ്യ നായർ ആയി മാറുന്നതും. രാജു, വീണ ദമ്പതികളുടെ മൂത്തമകളാണ് നവ്യ നായർ. നവ്യയുടെ സ്കൂൾ കാലം കഴിയും മുൻപേ, സിനിമയിൽ നിന്നും മികച്ച അവസരങ്ങൾ അവരെ തേടിയെത്തിയിരുന്നു (തുടർന്ന് വായിക്കുക)

3/6
നവ്യക്കിന്ന് അഭിനയത്തിനും നൃത്തത്തിനും പുറമേ ചിലതു കൂടിയുണ്ട്. അതിലൊന്നാണ് നവ്യ ഇന്നും സജീവമാക്കി നിർത്തിയിട്ടുള്ള അവരുടെ യൂട്യൂബ് ചാനൽ. കൂടാതെ 'എർത്ത് ബൈ നവ്യ' എന്ന പേരിലൊരു വസ്ത്ര ബ്രാൻഡും നവ്യ നായരുടേതായുണ്ട്. കുറച്ചു ദിവസങ്ങൾ മാത്രം പ്രായമായിട്ടേയുള്ളൂ നവ്യയുടെ 'എർത്ത് ബൈ നവ്യ'ക്ക്. യൂട്യൂബ് ചാനൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി സജീവമാക്കി നിർത്താൻ നവ്യ നായർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇതിൽ നവ്യ ഒറ്റയ്ക്കും കുടുംബത്തിന്റെ ഒപ്പവും ചില വീഡിയോസ് പോസ്റ്റ് ചെയ്യുന്ന പതിവുണ്ട്

4/6
ഹൂ നോസ് മി ബെറ്റർ' എന്ന പരിപാടിയുമായാണ് നവ്യ നായരുടെ ഇപ്പോഴത്തെ വരവ്. വ്ലോഗ് പോസ്റ്റാണിത്. കൂടെയുള്ളത് അച്ഛൻ രാജുവും അമ്മ വീണയും രണ്ടു കൂട്ടുകാരികളും. നവ്യയെ കുറിച്ചുള്ള ചില ചോദ്യങ്ങൾ കൂട്ടുകാരികളുടെ പക്കലുണ്ട്. എല്ലാം നവ്യയുടെ വ്യക്തിപരമായ വിവരങ്ങളാണ്. അച്ഛനാണോ അമ്മയ്ക്കാണോ നവ്യ നായരെ കൂടുതൽ അറിയുക എന്ന അന്വേഷണമാണ് ഉദ്ദേശം. നേരത്തെ പറഞ്ഞത് പോലെ സ്കൂൾ പഠനം കഴിയും മുമ്പേയാണ് നവ്യ സിനിമയിൽ എത്തിയത്. എന്നാലും പഠനത്തിൽ ഉഴപ്പിയില്ല നവ്യ. പത്താം ക്‌ളാസിലെ നവ്യയുടെ മാർക്ക് ആണ് ഒരു ചോദ്യം

5/6
ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വരും മുൻപേയുള്ള പത്താം ക്‌ളാസ് വിദ്യാർത്ഥിനിയാണ് നവ്യ നായർ. അതിനാൽ മാർക്ക് ആയിരുന്നു അന്നത്തെ മാനദണ്ഡം. എല്ലാ വിഷയങ്ങൾക്കും കൂടി 600ലായിരുന്നു മൊത്തം മാർക്ക്. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ നവ്യ നായർ ഷൂട്ടിങ്ങിനു പോയി തുടങ്ങിയോ എന്ന കാര്യത്തിൽ കുറച്ചു കൂടി വ്യക്തത വരേണ്ടിയിരിക്കുന്നു. എന്നാലും നൃത്തം അന്നുമുതലേ നവ്യയുടെ കൂടെയുണ്ട്. അതുകൊണ്ടു തന്നെ തിരക്കേറിയ ഷെഡ്യൂൾ മുൻനിർത്തി വേണമായിരുന്നു നവ്യക്ക് പഠനം കൈകാര്യം ചെയ്യാൻ

6/6
നവ്യ നായർക്ക് പത്താം ക്‌ളാസിൽ 600ൽ 550 മാർക്ക് ഉണ്ടായിരുന്നു എന്ന കാര്യം അച്ഛൻ രാജു ഓർക്കുന്നു. 91.6 ശതമാനം മാർക്ക് ആയിരുന്നു നവ്യയുടെ സ്കോർ. അന്നാളുകളിൽ വളരെ നല്ല ഒരു മാർക്ക് ആയിരുന്നു ഇത്. ഹിന്ദി പണ്ടുമുതലേ തനിക്ക് അത്ര പഥ്യമില്ലാത്ത വിഷയമാണ് എന്നും നവ്യ പറഞ്ഞിട്ടുണ്ട്

'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  • ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിര്‍ത്തിവെച്ചു.

  • Respifresh TR, 60ml syrup, Batch. No. R01GL2523 ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍.

  • അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

View All
advertisement