ഏഴ് വർഷം മുമ്പ് അഭിനയിച്ച മരണ രംഗം; വിനോദ് തോമസിന്‍റെ മരണത്തിൽ യാദൃശ്ചികത

Last Updated:
കാറിലെ എ.സിയിൽനിന്നുള്ള വിഷവാതകം ശ്വസിച്ചാണ് നടൻ വിനോദ് തോമസ് മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു
1/6
vinod_thomas
ചുരുങ്ങിയ കാലത്തിനിടയിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് വിനോദ് തോമസ്. കഴിഞ്ഞ ദിവസം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കോട്ടയത്തെ പാമ്പാടിയിൽ ഹോട്ടലിന് മുന്നിലാണ് വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
2/6
vinod-thomas
കാറിലെ എ.സിയിൽനിന്നുള്ള വിഷവാതകം ശ്വസിച്ചാണ് നടൻ വിനോദ് തോമസ് മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ശ്വാസകോശത്തിൽ വിഷവാതകത്തിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
advertisement
3/6
 ഞായറാഴ്ച രാവിലെ 11 മണിയോടെ ഹോട്ടലിലെത്തിയ വിനോദ് തോമസ് പിന്നീട് കാറിൽ കയറി എ.സി. ഓണാക്കിയശേഷം മടങ്ങിയപ്പോൾ കാര്‍ബണ്‍ മോണോക്‌സൈഡ് അടങ്ങിയ വിഷപ്പുക ശ്വസിച്ചിരിക്കാമെന്നാണ് പൊലീസിന്‍റെ അനുമാനം.

4/6
 വിനോദിന്‍റെ ജീവനെടുത്ത സംഭവം ക്യാമറയ്ക്ക് മുന്നിൽ ഏഴ് വർഷം മുമ്പ് അദ്ദേഹം തന്നെ അഭിനയിച്ചുവെന്ന യാദൃശ്ചികതയുമുണ്ട്. ഒരു ഹ്രസ്വ ചിത്രത്തിലാണ് സമാനമായ മരണരംഗം അദ്ദേഹം അഭിനയിച്ചത്.
വിനോദിന്‍റെ ജീവനെടുത്ത സംഭവം ക്യാമറയ്ക്ക് മുന്നിൽ ഏഴ് വർഷം മുമ്പ് അദ്ദേഹം തന്നെ അഭിനയിച്ചുവെന്ന യാദൃശ്ചികതയുമുണ്ട്. ഒരു ഹ്രസ്വ ചിത്രത്തിലാണ് സമാനമായ മരണരംഗം അദ്ദേഹം അഭിനയിച്ചത്.
advertisement
5/6
 2016-ല്‍ ജിതിൻ ജോണ്‍ പൂക്കോയി എഴുതി സംവിധാനം ചെയ്ത 'ലൈഫ്-ലിവ് ഫിയര്‍ലസ്' എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന വേഷം ചെയ്തത് വിനോദ് തോമസ് ആയിരുന്നു. ഒൻപതു മിനിറ്റ്‌ 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തില്‍ ശരവണൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു വിനോദ് ചെയ്തത്. എ.സി. ഓണ്‍ ചെയ്‌ത് അടഞ്ഞ കാറില്‍ ഇരിക്കുന്ന ഡ്രൈവര്‍ വിഷവാതകം ശ്വസിച്ച്‌ മരിക്കുന്നതാണ്‌ ഇതിന്‍റെ പ്രമേയം.

6/6
vinod_thomas
നെടുമ്പാശേരി വിമാനത്താവളത്തിലെ ഫയര്‍ ആൻഡ് സേഫ്റ്റി വിഭാഗത്തിനുവേണ്ടി ചെയ്ത ബോധവത്കരണ വീഡിയോയാണിത്. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌, ഗ്യാസില്‍നിന്നുള്ള തീപ്പിടിത്തം, വാഹനത്തില്‍ എ.സി. അടഞ്ഞുണ്ടാകുന്ന വിഷപ്പുക എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചാണ് ഈ ഹ്രസ്വചിത്രതിൽ പറയുന്നത്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement