advertisement

ഇത് 34 വർഷം മുൻപത്തെ മലയാള സിനിമാ നായികയും മകളും; പ്രായത്തെ വെല്ലുവിളിക്കുന്ന ലുക്കിൽ താരം

Last Updated:
ഇവർ അമ്മയും മകളുമല്ല, ചേച്ചിയും അനുജത്തിയുമാണ് എന്നേ തോന്നുള്ളൂ എന്ന് ഒരു കമന്റ്. മിനിമലിസ്റ്റ് ലക്ഷുറി എന്ന് തോന്നിക്കും വിധമായിരുന്നു നടിയുടെ വേഷവിധാനം
1/6
പ്രായത്തേക്കാൾ ചെറുപ്പമായി കണ്ടാൽ ഏതൊരു താരവും പ്രായം റിവേഴ്‌സ് ഗിയറിൽ എന്ന പ്രയോഗം കേട്ട് മടുത്തുകാണും. അതിന് മറ്റൊരുദാഹരണവും കൂടി ഇതാ. രണ്ടു ദിവസങ്ങൾക്ക് മുൻപ് നടന്ന ഒരു റെഡ് കാർപെറ്റ് പരിപാടിയിൽ 34 വർഷം മുൻപ് മലയാള സിനിമയിൽ നായികയായ നടി അവരുടെ മകൾക്കൊപ്പം പങ്കെടുത്തു. വെള്ള നിറമുള്ള ഗൗൺ ധരിച്ച് അമ്മയും, അവർക്കൊപ്പം ബ്ലാക്ക് ഗൗൺ ധരിച്ച് മകളും. പക്ഷെ കണ്ടവരുടെ മനസ്സിൽ ഇതിൽ അമ്മയാരാണ് മകൾ ഏതാണ് എന്ന ചോദ്യം ബാക്കി. അമ്മ അത്രയേറെ ചെറുപ്പം

2/6
നീണ്ട 34 വർഷങ്ങൾക്ക് മുൻപ് മോഹൻലാലിന്റെ നായികയായി 'യോദ്ധ' സിനിമയിൽ അഭിനയിക്കുമ്പോൾ മധു (Madhoo) എന്ന് വിളിക്കുന്ന മധുബാലയ്ക്ക് പ്രായം 22 വയസ് മാത്രം. അക്കാലങ്ങളിലെ നടിമാരെ പോലെ വിവാഹം കഴിഞ്ഞ് കുടുംബവും കുട്ടികളും ഒക്കെയായി മധു ഒരു ചെറിയ ഇടവേളയെടുത്തു. അത് അധികനാൾ നീണ്ടു പോകാതെ നോക്കാനും അവർ ശ്രദ്ധിച്ചു. ഭർത്താവും കുട്ടികളും ഒക്കെയായി മടങ്ങി വന്നിട്ടും മധുവിനെ കണ്ടാൽ പ്രായം പറയാൻ കഴിയാത്തവിധം ചെറുപ്പം (തുടർന്ന് വായിക്കുക)

3/6
മധുവിന് ഇപ്പോൾ 56 വയസ് പ്രായമുണ്ട്. കൂടെയുള്ളത് മകൾ അമേയ ഷാ. ഹലോ ഹാൾ ഓഫ് ഫെയിം പുരസ്‌കാര വേദിയിലാണ് മധുവും മകളും ഒന്നിച്ച് പങ്കെടുത്തത്. മധുവിനെ കണ്ടതും പലരും അവരുടെ ലുക്കിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. ഇവർ അമ്മയും മകളുമല്ല, ചേച്ചിയും അനുജത്തിയുമാണ് എന്നേ തോന്നുള്ളൂ എന്ന് ഒരു കമന്റ്. മിനിമലിസ്റ്റ് ലക്ഷുറി എന്ന് തോന്നിക്കും വിധമായിരുന്നു മധുവിന്റെ വേഷവിധാനം. കയ്യിൽ ഒരു ബ്ലൂ ക്ലച്ച് ബാഗും മധുവിന്റെ കൂടെയുണ്ടായിരുന്നു. തലമുടി ലോ ബൺ ആയി കെട്ടിവച്ചിരുന്നു

4/6
മകൻ അജയ് ദേവ്ഗൺ നായകനായ 'ഫൂൽ ഓർ കാണ്ടേ' എന്ന സിനിമയിലേക്ക് വീരു ദേവ്ഗൺ മധുവിനെ കാസ്റ്റ് ചെയ്യുകയായിരുന്നു. നടി ഹേമമാലിനിയുടെ കസിൻ കൂടിയാണ് മധു. എന്നിരുന്നാലും അവരുടെ ആദ്യ ചിത്രം കെ. ബാലചന്ദറിന്റെ 'അഴകൻ' ആയിരുന്നു. ഇതിൽ മമ്മൂട്ടി, ഭാനുപ്രിയ, ഗീത എന്നിവർക്കൊപ്പം അവർ അഭിനയിച്ചു. അതിന് ശേഷം 'ഫൂൽ ഓർ കാണ്ടേ' റിലീസ് ചെയ്തു. 1991ൽ മുകേഷ് നായകനായ 'ഒറ്റയാൾ പട്ടാളം' മധുവിന്റെ ആദ്യ മലയാള ചിത്രമായി. എന്നിരുന്നാലും യോദ്ധ ശ്രദ്ധേയ ചിത്രമായി മാറി

5/6
മധു ഏറ്റവുമധികം പ്രശസ്തയായത് മണിരത്നം സംവിധാനം ചെയ്ത അരവിന്ദ് സ്വാമി ചിത്രം 'റോജ'യിലൂടെയാണ്. 2008ൽ അവർ ഹിന്ദി സിനിമയിലൂടെ മടങ്ങിവരവ് നടത്തി. 'കഭി സോച്ച ഭീ നാ ഥാ' ആയിരുന്നു ആ ചിത്രം. അതിന് ശേഷം സപ്പോർട്ടിങ് വേഷങ്ങളിൽ അവർ കൂടുതൽ തിളങ്ങി. അഞ്ചു ചിത്രങ്ങളിൽ മധു എന്ന യഥാർത്ഥ പേരിൽത്തന്നെ അവർ അഭിനയിച്ചു. 2014ൽ അവർ മലയാളത്തിലും തമിഴിലും കൂടി ഒന്നിച്ചൊരു തിരികെവരവ് നടത്തി. 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രത്തിൽ നസ്രിയയുടെ അമ്മയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു മടക്കം

6/6
സിനിമയ്ക്ക് പുറമേ, ടി.വി. പരമ്പരകളിലും മധു അഭിനയിച്ചു. 1999ൽ അവർ ആനന്ദ് ഷായെ വിവാഹം ചെയ്തു. ഒരു ഫോട്ടോഷൂട്ടിൽ വച്ചാണ് ഇവർ പരിചയപ്പെട്ടത്. ഇവർക്ക് അമേയ, കേയ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. നടി ജൂഹി ചാവ്‌ലയുടെ ഭർത്താവ് ജെയ് മെഹ്തയുടെ കസിനാണ് ഇദ്ദേഹം

കെ ജെ ഷൈനിനെ അപകീർത്തിപ്പെടുത്തിയ കേസിൽ യുട്യൂബർ യാസർ എടപ്പാള്‍ അറസ്റ്റിൽ

  • സിപിഎം നേതാവ് കെ ജെ ഷൈനിനെ അപകീർത്തിപ്പെടുത്തിയ കേസിൽ യാസർ എടപ്പാൾ നെടുമ്പാശേരിയിൽ അറസ്റ്റിൽ

  • യാസർ എടപ്പാൾ കേസിൽ മൂന്നാം പ്രതിയാണ്, മുൻപ് ഷാജഹാനും ഗോപാലകൃഷ്ണനും ജാമ്യത്തിൽ വിട്ടിരുന്നു

  • സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പോലീസ് കേസെടുത്തതായി റിപ്പോർട്ട്

View All
advertisement