ജനപ്രീതിയില്‍ രണ്ടാമത് സാമന്ത; മാറിമറിഞ്ഞ് നായികമാരുടെ റാങ്കിംഗ് പട്ടിക
- Published by:Sarika N
- news18-malayalam
Last Updated:
എന്നാൽ പട്ടികയിൽ ശ്രദ്ധ കപ്പൂർ എവിടെയെന്നാണ് ആരാധകർ ഇപ്പോൾ തിരയുന്നത്. താരത്തിന് ആദ്യ അഞ്ചിൽ എത്താനുള്ള യോഗ്യത ഉണ്ടായിരുന്നു എന്നാണ് ആരാധകരുടെ വാദം
advertisement
ജനപ്രീതിയില്‍ രണ്ടാമത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം സാമന്തയാണ്. തെന്നിന്തൻ താരമായിട്ടും രാജ്യമൊട്ടാകെ താരത്തിന് ജനപ്രീതി ആര്‍ജ്ജിക്കാൻ കഴിയുന്നുണ്ടെന്നത് നിസ്സാരമല്ല .മെയ് മാസത്തിലും സാമന്തയായിരുന്നു ഇന്ത്യൻ താരങ്ങളില്‍ രണ്ടാമത് ഉണ്ടായിരുന്നതെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ബോളിവുഡിലെ മുൻനിര നായികമാരെയും അമ്പരപ്പിച്ചാണ് താരം രണ്ടാം സ്ഥാനം നിലനിർത്തുന്നത്.
advertisement
മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണാണ് . അടുത്തിടെ പുറത്തിറങ്ങിയ കല്‍ക്കി 2898 എഡി സിനിമയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ദീപിക പദുക്കോണ്‍. ജൂണിലും മൂന്നാമതുണ്ടായിരുന്ന ഹിറ്റ് നായികാ താരമായിരുന്നു ദീപിക പദുക്കോണ്‍. വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാൻ ദീപിക പദുക്കോണിനാകുന്നുണ്ടെന്നതാണ് താരങ്ങളില്‍ എന്നും മുന്നില്‍ എത്താൻ സഹായകരമാകുന്നത്.
advertisement
advertisement
advertisement