Alia Bhatt | വെറും വലയിൽ തീർത്ത ബ്ലൗസോ! ആലിയ ഭട്ടിന്റെ കാൻസ് സാരി ലുക്ക് ചർച്ചയാവുന്നു

Last Updated:
ഗുച്ചി എന്ന അന്താരാഷ്ട്ര ബ്രാൻഡ് ആണ് ആലിയ ഭട്ട് അണിഞ്ഞ സാരിയും ബ്ലൗസ്സും ഡിസൈൻ ചെയ്തത്
1/6
നടി ആലിയ ഭട്ട് 78-ാമത് കാൻ ചലച്ചിത്ര മേളയിൽ കാലുകുത്തിയത് മുതൽ അവരുടെ ലുക്ക് പാപ്പരാസികളുടെയും ഗോസിപ് കോളങ്ങളുടെയും ചർച്ചാവിഷയമായി മാറിയിരുന്നു. ആലിയ രണ്ടാമതും ഗർഭിണിയാണോ എന്ന ചർച്ചയ്ക്ക് തുടക്കമായതും ഈ കാൻ ലുക്ക് അല്ലാതെ മറ്റൊന്നല്ല. എന്നാൽ, കാൻ മേളയുടെ സമാപന സമ്മേളനത്തിൽ ആലിയ ഭട്ട് ധരിച്ച സാരി ഇതിനിടെ വീണ്ടും ഗോസിപ് കോളങ്ങൾക്ക് പാത്രമായിരിക്കുന്നു. ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡ് ആയ ഗുച്ചിയുടെ പ്രത്യേകം നെയ്തെടുത്ത സാരിയാണ് ആലിയ ഭട്ട് അണിഞ്ഞത്. ഇത് ഇന്ത്യൻ വേഷമായ സാരിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതാണോ എന്ന ചോദ്യം തീർത്തും അസ്ഥാനത്തായി മാറിക്കഴിഞ്ഞു
നടി ആലിയ ഭട്ട് (Alia Bhatt) 78-ാമത് കാൻ ചലച്ചിത്ര മേളയിൽ കാലുകുത്തിയത് മുതൽ അവരുടെ ലുക്ക് പാപ്പരാസികളുടെയും ഗോസിപ് കോളങ്ങളുടെയും ചർച്ചാവിഷയമായി മാറിയിരുന്നു. ആലിയ രണ്ടാമതും ഗർഭിണിയാണോ എന്ന ചർച്ചയ്ക്ക് തുടക്കമായതും ഈ കാൻ ലുക്ക് അല്ലാതെ മറ്റൊന്നല്ല. എന്നാൽ, കാൻ മേളയുടെ സമാപന സമ്മേളനത്തിൽ ആലിയ ഭട്ട് ധരിച്ച സാരി ഇതിനിടെ വീണ്ടും ഗോസിപ് കോളങ്ങൾക്ക് പാത്രമായിരിക്കുന്നു. ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡ് ആയ ഗുച്ചിയുടെ പ്രത്യേകം നെയ്തെടുത്ത സാരിയാണ് ആലിയ ഭട്ട് അണിഞ്ഞത്. ഇത് ഇന്ത്യൻ വേഷമായ സാരിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതാണോ എന്ന ചോദ്യം തീർത്തും അസ്ഥാനത്തായി മാറിക്കഴിഞ്ഞു
advertisement
2/6
ഗുച്ചിയുടെ ആദ്യത്തെ സാരി ഡിസൈൻ കൂടിയാണിത്. ഇന്ത്യൻ പാരമ്പര്യം അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിക്കാൻ ലഭിച്ച അവസരം കൂടിയായി മാറിയിരിക്കുകയാണ് നടി ആലിയ ഭട്ട് ധരിച്ചെത്തിയ ഈ ഔട്ട്ഫിറ്റ്. ആലിയക്ക് വേണ്ടി ഡിസൈൻ ചെയ്ത ഈ വേഷത്തിൽ ഗുച്ചിയുടെ തനതു മോണോഗ്രാം പതിച്ചിരിക്കുന്നു. സ്വരോവ്സ്കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ച നിലയിലാണ് സാരി മെനഞ്ഞെടുത്തത്. നീളത്തിൽ ഞൊറിഞ്ഞുടുക്കാൻ പാകത്തിൽ കാണപ്പെടുന്ന സാരിയിൽ നിന്നും ഈ വേഷം തീർത്തും വ്യത്യസ്തമാണ് (തുടർന്ന് വായിക്കുക)

3/6
പ്ലീറ്റുകൾ ഇല്ലാത്ത കോൺടെമ്പററി ഡിസൈനിലാണ് ആലിയ ഭട്ട് ധരിച്ച സാരിയുടെ നിർമിതി. ഗ്ലോബൽ റൺവേയുടെ റെഡ് കാർപെറ്റ് ലുക്കിന് ചേരുന്ന മട്ടിലാണ് ഈ സാരി പ്രത്യേകം തയാർ ചെയ്തെടുത്തത്. റിയ കപൂർ ആണ് ഈ സാരിയുടെ ഡിസൈനർ. എന്നാൽ, സാരി ഏതു ഡിസൈനാണെന്നതിനേക്കാൾ, അതിന്റെ ഒപ്പം ആലിയ ധരിച്ച ബ്ലൗസിൽ പലരുടെയും കണ്ണുടക്കി. ഒറ്റനോട്ടത്തിൽ ഒരു വല കൊണ്ട് തീർത്തിട്ടുള്ള മട്ടിലാണ് ഈ സാരി ബ്ലൗസ്. പണ്ടും പല ഇന്ത്യൻ നടിമാരും റെഡ് കാർപെറ്റിൽ സമാനവേഷങ്ങൾ അണിഞ്ഞിട്ടുണ്ട് എങ്കിലും, ഇതുപോലൊരു ബ്ലൗസ് ഇതാദ്യമാണ്

4/6
പലപ്പോഴും തങ്ങളുടെ സ്കിൻ ടോണുമായി ഏറെ സമാനതകളുള്ള വസ്ത്രധാരണം വേണം എന്ന് നായികമാർ നിർബന്ധം പിടിക്കാറുണ്ട്. ഒരിക്കൽ പ്രിയങ്ക ചോപ്ര ഇത്തരത്തിൽ ഒരു ഗൗൺ അണിഞ്ഞത് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയായിട്ടുണ്ട്. ഇറങ്ങിക്കിടക്കുന്ന നെക്ക്ലൈൻ തന്നെയായിരുന്നു ഈ വസ്ത്രത്തിന്റെ എടുത്തുപറയത്തക്ക ഫീച്ചർ. ആലിയ ഭട്ടിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചിരിക്കുന്നു. ബ്ലൗസിന്റെ ഇറങ്ങിക്കിടക്കുന്ന നെക്ക്ലൈൻ ആലിയയുടെ സ്കിൻടോണുമായി ഏറെ സമാനത പുലർത്തുന്നു

5/6
വളരെ നേർത്ത ഒരു നെക്ക്പീസ് മാത്രമാണ് ആലിയ ധരിച്ചിട്ടുള്ള ആഭരണം. ജൂവലറിയുടെ കാര്യത്തിൽ മിനിമൽ ലുക്ക് നിലനിർത്തണം, എന്ന് ആലിയ ഭട്ടിന് നിർബന്ധമായിരുന്നു. മേക്കപ്പിന്റെ കാര്യത്തിലും തലമുടിയുടെ കെട്ടിലും പോലും മിതത്വം പാലിക്കാൻ ആലിയ ഭട്ട് ശ്രദ്ധിച്ചിരുന്നു എന്നുവേണം പറയാൻ. പക്ഷേ ബ്ലൗസിന്റെ മേലുള്ള ചർച്ച അപ്പോഴും അവസാനിച്ചിരുന്നില്ല. സൂക്ഷിച്ചു നോക്കിയാൽ മനസിലാവുന്ന ഒരു കാര്യമുണ്ട്. ഈ ബ്ലൗസ് കണ്ടാൽ വെറും വള്ളികൾ ചേർത്തൊരു വലകൊണ്ടു നെയ്തതെന്നു തോന്നിക്കുമെങ്കിലും, അതിന്റെ ഉള്ളിൽ ആലിയയുടെ സ്കിൻടോണുമായി യോജിക്കുന്ന ക്ലോത്പീസ് ഉൾപ്പെടുത്തിയിരിക്കുന്നു

6/6
ആലിയ ഭട്ട് ധരിച്ചത് സാരി അല്ല മറിച്ച്, അതൊരു ചോളി ലെഹെങ്ക മാത്രമാണ് എന്നും ഒരു വിഭാഗം വാദിക്കുന്നു. ദുപ്പട്ടയുള്ള ടോപ്പും സ്കർട്ടുമാണിത് എന്നും ചിലർ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആലിയ ഭട്ടിന്റെ ലുക്ക് എത്തിയതും, ഇത്തരം ചർച്ചകൾ കൊഴുക്കുകയാണ്. ഗുച്ചിയുടെ കസ്റ്റം ഗൗൺ ആണിത് എന്ന് ഫാഷൻ മേഖലയിൽ പോലും വാദമുയരുന്നു

‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ

  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement