'തനിക് എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് സൈക്കോളജിക്കൽ ടെസ്റ്റിലൂടെ' ; രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് ആലിയ ഭട്ട്

Last Updated:
തന്റെ മേക്കപ്പിന് ആയി 45 മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കാൻ കഴിയാറില്ല ഇത് രോഗത്തിന്റെ മറ്റൊരു അവസ്ഥയാണെന്നും ആലിയ പറയുന്നു
1/6
 ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട് . സമീപകാലത്ത് താൻ എഡിഎച്ച്ഡി രോഗിയാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു . അത് സമൂഹമാധ്യമങ്ങളിൽ വളരെ അധികം ചർച്ചയാവുകയും ചെയ്തിരുന്നു.ഇപ്പോൾ താൻ എങ്ങനെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് മനസിലാക്കിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. 'ഒരു സൈക്കോളജിക്കൽ ടെസ്റ്റ് നടത്തിയപ്പോഴാണ് താനിക്കാര്യം മനസിലാക്കിയത്. കുട്ടിക്കാലം മുതൽക്ക് തന്നെ താൻ ചിലസമയത്ത് സോൺഔട്ട് ആവാറുണ്ടെന്നും ആലിയ പറഞ്ഞു'. ലല്ലൻ ടോപ്പിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

advertisement
2/6
 'കുട്ടിക്കാലം മുതൽക്ക് തന്നെ സംസാരിക്കുമ്പോഴും ക്ലാസിൽ ഇരിക്കുമ്പോഴും ചിലപ്പോൾ സോൺ ഔട്ട് ആയിപ്പോവാറുണ്ട്. ഈയടുത്ത് ഒരു സൈക്കോളജിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. അപ്പോഴാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് തനിക്ക് മനസിലായത്. ഇക്കാര്യം തന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അതൊരു പുതിയ അറിവല്ലെന്ന രീതിയിലാണ് അവർ പെരുമാറിയത്. എന്നാൽ, ടെസ്റ്റ് കഴിയുന്നതു വരെ ഇങ്ങനെതൊരു രോഗാവസ്ഥ ഉണ്ടെന്ന് തനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു'.

3/6
  ഈയൊരു രോഗാവസ്ഥ കാരണമാണ് ക്യാമറക്ക് മുമ്പിൽ താനിത്രയും ശാന്തയായി മാറുന്നത്. കാരണം, ക്യാമറക്ക് മുമ്പിൽ വരുമ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ സമാധാനം കിട്ടുന്നത്. കഥാപാത്രമായി പൂർണമായും മാറാനും സാധിക്കാറുണ്ട്.

4/6
 അതുപോലെ തന്നെ തന്നെയാണ് മകൾ രാഹയ്‌ക്കൊപ്പമുള്ള സമയവും. രാഹ വന്നതിന് ശേഷം, അവൾക്കൊപ്പമുള്ള സമയമാണ് ഏറ്റവും കൂടുതൽ തനിക്ക് സന്തോഷം നൽകുന്നത്. അവളോടൊപ്പം ഇരിക്കുമ്പോഴാണ് താൻ ഏറ്റവും കൂടുതൽ സന്തോഷത്തോടെയിരിക്കുന്നതെന്നും ആലിയ പറഞ്ഞു.

5/6
 തന്റെ മേക്കപ്പിന് ആയി 45 മിനിറ്റിൽ കൂടുതൽ സമയം ചെലവഴിക്കാനാവില്ലെന്ന് മറ്റൊരു അഭിമുഖത്തിൽ ആലിയ പറഞ്ഞിരുന്നു.സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരവസ്ഥയാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം അഥവാ എഡിഎച്ച്ഡി. പ്രത്യേകമായി ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാത്തതും അടങ്ങിയിരിക്കാൻ സാധിക്കാത്തതുമാണ് എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളിൽ ചിലത്. ഷോർട് മെമ്മറിയും ഒരു കാര്യം വീണ്ടും വീണ്ടും ഉറപ്പുവരുത്തുന്നതും ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.

6/6
 നേരത്തെ നടൻ ഫഹദ് ഫാസിലും തനിക്ക് എഡിഎച്ച്ഡി അവസ്ഥയുള്ള കാര്യം തുറന്നുപറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തന്നെ ഡിഎച്ച്ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാമെന്നും എന്നാൽ തനിക്ക് 41-ാം വയസ്സിൽ കണ്ടെത്തിയതിനാൽ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നുമായിരുന്നു ഫഹദ് ഫാസിൽ പറഞ്ഞത്.

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement