സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
വീടുകളില്‍ നേരിട്ടെത്തി സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു എന്നാണ് പരാതി
സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന പരാതിയിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടി മൂന്ന് പരാതികളാണ് പേരാമ്പ്ര ആര്‍ഒഎയ്ക്ക് ലഭിച്ചത്.
വീടുകളില്‍ നേരിട്ടെത്തി സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു എന്നാണ് പരാതി. പരാതിയിൽ വ്യക്തമായ വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി ഇതിന് മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പേരാമ്പ്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുന്നണികള്‍ പോര് ശക്തമാവുകയാണ്. നേരത്തെ എല്‍ഡിഎഫിനെതിരെ യുഡിഎഫ് രംഗത്തെത്തിയിരുന്നു. ഫാത്തിമ തെഹ്‌ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് കാണിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍ഡിഎഫിന്റെ പ്രചാരണ വാഹനത്തിലെ അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Apr 03, 2026 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്









