Shwetha Menon | വീട്ടിൽ പച്ചക്കറി വാങ്ങുന്നത് മുതൽ ഭക്ഷണം വരെ ശ്രദ്ധിക്കുന്ന ശ്വേത; ഭർത്താവ് ശ്രീവത്സൻ മേനോൻ ഭാര്യയെക്കുറിച്ച്

Last Updated:
അമ്മ പ്രസിഡന്റ് സ്ഥാനത്തെത്തിയ ആദ്യ വനിത. ശ്വേതാ മേനോൻ നടി മാത്രമല്ല, ഉത്തരവാദിത്തമുള്ള വീട്ടമ്മകൂടിയാണ്
1/6
അമ്മയുടെ തലപ്പത്തേക്ക് പെൺപടയെത്തിയതിന്റെ സന്തോഷത്തിമിർപ്പിലാണ് മലയാള സിനിമാ ലോകം. ചരിത്രത്തിൽ ആദ്യമായി അമ്മ സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നു. നടി ശ്വേതാ മേനോൻ (Shwetha Menon) ആണ് ഈ സ്ഥാനം അലങ്കരിക്കുക. കാറ്റും കോളും നിറഞ്ഞ കഠിനയാത്രയ്‌ക്കൊടുവിലാണ് ശ്വേതാ മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. അവർ മുൻകാലങ്ങളിൽ അഭിനയിച്ച സിനിമകളുടെ ഉള്ളടക്കം വച്ച് കേസ് നൽകാനും ആളുണ്ടായി. കേരളത്തിൽ നിന്നുള്ള വനിതാ സൂപ്പർ മോഡൽ എന്ന് കേട്ടുകേൾവിയില്ലാത്ത നാളുകളിൽ എവിടെവരെ എത്തിയ ആളാണ് ശ്വേതാ മേനോൻ. അവിടെ നിന്നും സിനിമയിലേക്കും. എന്തായാലും ശ്വേത എന്ന ഭാര്യ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന നല്ലൊരു ഭാര്യയാണ് എന്ന് ഭർത്താവ് ശ്രീവത്സൻ മേനോൻ സാക്ഷ്യപ്പെടുത്തുന്നു

advertisement
2/6
2006ൽ ഒരഭിമുഖം നടത്താൻ ശ്വേതയെ സമീപിച്ച മാധ്യമപ്രവർത്തകനായ ശ്രീവത്സൻ മേനോനാണ് പിൽക്കാലത്ത് അവരുടെ ഭർത്താവായി മാറിയത്. രണ്ടുപേരും തീർത്തും വ്യത്യസ്ത മേഖലയിൽ നിന്നുള്ളവരെങ്കിലും, ശ്വേത ഉത്തരവാദിത്തത്തിന്റെ കാര്യത്തിൽ ഭർത്താവിനേക്കാൾ മുന്നിലാണ് എന്ന് അദ്ദേഹം തന്നെ പറയുന്നു. പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോന്റെ ചെറുമകൻ കൂടിയാണ് ശ്രീവത്സൻ മേനോൻ. സബൈന മേനോൻ ആണ് ദമ്പതികളുടെ ഏകമകൾ. 2014ൽ നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ ശ്വേതയെ കുറിച്ച് ശ്രീവത്സൻ മേനോൻ പറയുന്ന ചില കാര്യങ്ങൾ നോക്കാം (തുടർന്ന് വായിക്കുക)

3/6
2011 ജൂൺ മാസം 18ന്, ശ്വേതാ മേനോന്റെ നാടായ മലപ്പുറം വളാഞ്ചേരിയിൽ വച്ചാണ് അവരുടെ വിവാഹം നടന്നത്. മോഡലും നടിയുമായ ഒരു നടി എപ്പോഴും പ്രശസ്തിയുടെയും പണത്തിന്റെയും തിരക്കുകളുടെയും പിന്നാലെ പായും എന്ന് കരുതിയെങ്കിൽ തെറ്റി. അച്ഛനമ്മമാരുടെ ഒറ്റമകളായി കൂടിയാണ് ശ്വേതാ മേനോൻ വളർന്നു വന്നത്. അവരുടെ വാർധക്യകാലത്ത്, കൂടെ നിന്നും പരിചരണം നൽകുന്ന മകളാണ് ശ്വേത. പിതാവ് കുറച്ചു വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. അമ്മ ശ്വേതയുടെ പരിചരണത്തിലാണ് കഴിഞ്ഞു വരുന്നത്

4/6
തിരക്കുകൾ വ്യക്തിജീവിതത്തിലേക്കും കടന്നുവരുമെങ്കിലും, ശ്വേത അതെല്ലാം അടുക്കും ചിട്ടയുമായി കൈകാര്യം ചെയ്യുമെന്ന് ശ്രീവത്സൻ മേനോൻ പറയുന്നു. ശ്വേതയുടെ സ്വഭാവം അങ്ങനെയാണ്. ഒരു പ്രതിസന്ധി ഉടലെടുത്താൽ, അത് തരണം ചെയ്യാനുള്ള ആത്മവിശ്വാസം ശ്വേതാ മേനോന് ഉണ്ടാവും. ഒറ്റമകളായി വളർന്നതിന്റെ ഗുണമാവാം എന്ന് ശ്രീവത്സൻ മേനോൻ. ഒരിക്കൽ ശ്രീവത്സൻ മേനോൻ മുംബൈയിൽ ജോലിചെയ്തിരുന്ന വേളയിൽ ശ്വേത മലയാള സിനിമയിലെ തിരക്കുപിടിച്ച നടിയായിരുന്നു

5/6
അമേരിക്കയിൽ ടൂർ പോയ വേളയിൽ ശ്വേതയെ മൂന്നു മാസക്കാലം കാണാതിരുന്നിട്ടുണ്ട് ശ്രീവത്സൻ മേനോൻ. കേരളത്തിലെങ്കിലും, ഓരോ മൂന്നാഴ്ച കൂടുമ്പോഴും കണ്ടുമുട്ടാൻ ശ്വേത ശ്രദ്ധിക്കാറുണ്ട് എന്ന് ശ്രീവത്സൻ പറയുന്നു. കേരളത്തിലെങ്കിൽ, തന്നെ ശ്വേതാ മേനോന്റെ ഭർത്താവ് എന്ന നിലയിലാണ് പലരും തിരിച്ചറിയുന്നതത്രേ. അതേക്കുറിച്ചോർത്തുള്ള വ്യാകുലതയും അദ്ദേഹത്തിനില്ല. ഭാര്യ പ്രശസ്തയെന്നത് ഒരു നല്ല കാര്യമായാണ് തോന്നാറ്. ഓഫ് ദിനത്തിൽ ശ്രീവത്സൻ ഉറക്കത്തിലെങ്കിൽ, ലോകത്തെവിടെ ആണെങ്കിലും ഒരു ഫോൺ കോളിലൂടെ ശ്വേത വിളിച്ചുണർത്തും

6/6
ഭർത്താവിനോട് ജിമ്മിൽ പോകാൻ പറയും. ശേഷം, വീട്ടുജോലിക്കാരിയോട് വാങ്ങേണ്ട പച്ചക്കറിയെക്കുറിച്ചും ഉണ്ടാക്കേണ്ട ഭക്ഷണത്തെക്കുറിച്ചും നിർദേശം നൽകും. അതുകഴിഞ്ഞാൽ, ഉച്ചയ്ക്കും വൈകുന്നേരവും ഏതാനും തവണ വിളിക്കും. മുംബൈയിൽ ആണെങ്കിൽ, ഒന്നിച്ചു ഭക്ഷണം കഴിക്കാനോ സിനിമയ്ക്ക് പോകാനോ അവർ സമയം കണ്ടെത്താറുണ്ടത്രെ. തന്റെ കരിയറിലെ തീരുമാനങ്ങളും ശ്വേതയുമായി ചർച്ച ചെയ്താൽ, നെല്ലും പതിരും വേർതിരിച്ചെടുക്കാൻ ശ്വേതയ്ക്ക് കഴിയും എന്നദ്ദേഹം പറയുന്നു

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement