advertisement

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

Last Updated:

രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ എത്തിച്ചപ്പോൾ ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ല

Rapid Read
News18
News18
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ. ഡിവൈഎസ്പി എസ്.നന്ദകുമാറിനെയാണ് ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ എത്തിച്ചപ്പോൾ ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ല.
അതേസയം രാഹുലിനെ തെളിവെടുപ്പിന് എത്തിക്കുന്ന കൃത്യമായ സമയം തനിക്ക് അറിയില്ലായിരുന്നു എന്നാണ് ജില്ലാ പോലീസ് മേധാവി നൽകിയ മെമ്മോയ്ക്ക് നന്ദകുമാർ വിശദീകരണം നൽകിയത്.എന്നാൽ തെളിവെടുപ്പ് സമയം സംബന്ധിച്ച് ഡിവൈഎസ്പിക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നതായി ഉത്തരവിൽ പറയുന്നു.
ഡിവൈഎസ്പി ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. അന്വേഷണത്തിനായി യോഗ്യരായ ഉദ്യോഗസ്ഥരുടെ പാനൽ സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

  • ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് ഡിജിപിയുടെ ശുപാർശയെ തുടർന്ന് ഉത്തരവിട്ടു

  • ഡിവൈഎസ്പിക്ക് തെളിവെടുപ്പ് സമയത്തെ വിവരം മുൻകൂട്ടി നൽകിയിരുന്നുവെന്നും ഔദ്യോഗിക വീഴ്ചയാണെന്നും ഉത്തരവിൽ

View All
advertisement