മൂന്നു വർഷത്തിൽ മൂന്നു പേരെ പ്രണയിച്ചു; വിവാഹം ചെയ്യാതെ അമ്മയായ നടിയുടെ ജീവിതം

Last Updated:
നാലാമത്തെ പ്രണയം പൂവണിഞ്ഞു എങ്കിലും, നടി ഇപ്പോൾ സിനിമയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ്
1/6
പ്രശസ്തിയും വിജയവും ഒരുപോലെ നിലനിൽക്കുന്ന കാലത്ത് പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യക്ഷയായ നായിക. വിദേശിയെങ്കിലും, ബ്രിട്ടീഷ് വനിത എന്ന നിലയിലല്ല അവർ അറിയപ്പെട്ടത്. ഇന്ത്യയിൽ വന്നു ചേർന്ന് തമിഴ് സിനിമയിൽ ഉൾപ്പെടെ അഭിനയിച്ച് കയ്യടികൾ വാരിക്കൂട്ടിയ താരം ഇന്നിപ്പോൾ രണ്ടു മക്കളുടെ അമ്മയാണ്. അവർ ഇവിടം വിട്ടു പോയി മറ്റൊരിടത്ത് താമസമാക്കി എന്നാണ് വിവരം. യെന്തിരൻ എന്ന രജനികാന്ത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ യെന്തിര ലോകത്തെ സുന്ദരി റോബോട്ട് വനിതയായുള്ള എമിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇവരുടെ വ്യക്തി ജീവിതം അത്യന്തം കോളിളക്കം നിറഞ്ഞതും

advertisement
2/6
യു.കെയിൽ പിറന്ന എമി ജാക്സൺ, അവരുടെ പതിനാലാം വയസിൽ കരിയർ ആരംഭിച്ചു. പതിനാറാം വയസിൽ 'മിസ് ടീൻ വേൾഡ് 2009' എന്ന പട്ടം കരസ്ഥമാക്കി. ഈ വിജയം ഇന്ത്യൻ ചലച്ചിത്ര സംവിധായകരുടെ കണ്ണിലുടക്കി. അങ്ങനെ 2010ലെ മദ്രാസിപട്ടിണം എന്ന ചിത്രത്തിലൂടെ എമി ഇന്ത്യൻ ചലച്ചിത്ര നടിയായി. തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രവും ശ്രദ്ധേയമായി. ഒരു ഇന്ത്യൻ യുവാവുമായി പ്രണയത്തിലാവുന്ന ബ്രിട്ടീഷ് പെൺകുട്ടിയുടെ വേഷമായിരുന്നു പതിനാറു വയസ് മാത്രം പ്രായമുള്ള എമി ഈ സിനിമയിൽ അവതരിപ്പിച്ചത്. എമിയും ചിത്രവും പൊടുന്നനെ പ്രശസ്തമായി (തുടർന്നു വായിക്കുക)

3/6
എമിയുടെ സൗന്ദര്യവും ആത്മവിശ്വാസവും രാജ്യത്തെ മുൻനിര സിനിമാ മേഖലകളിൽ നിന്നും അവർക്ക് മേൽ ഓഫറുകളുടെ പെരുമഴ തീർത്തു. തമിഴിൽ തുടക്കം കുറിച്ച എമി ജാക്സൺ, തെലുങ്ക്, ഹിന്ദി, കന്നഡ ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. മലയാളത്തിൽ ഇനിയും അവരുടെ മൊഴിമാറ്റ ചിത്രങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. 2018ൽ കരിയറിലെ ഏറ്റവും വലിയ ചിത്രമായ യെന്തിരൻ 2.0യിൽ എമി നായികയായി. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തോടെ പാൻ-ഇന്ത്യൻ തലത്തിലായി എമിയുടെ പ്രശസ്തി

4/6
കരിയറിൽ ആകെ 15 സിനിമകൾ മാത്രമേ എമി ജാക്സൺ ചെയ്തിട്ടുള്ളൂ. സിനിമകളേക്കാൾ ശ്രദ്ധേയമായത് അവരുടെ വ്യക്തി ജീവിതവും പ്രണയങ്ങളുമാണ്. ഈ പ്രണയങ്ങൾ എല്ലാം അവർ പരസ്യമാക്കിയിരുന്നു താനും. എമി ജാക്‌സന്റെ ആദ്യ പ്രണയം നടൻ പ്രതീക് ബബറുമായിട്ടായിരുന്നു. 'ഏക് ദീവാന ധാ' എന്ന ഹിന്ദി സിനിമയിൽ നായകനും നായികയുമായി വേഷമിട്ടവരാണിവർ. ഒരു വർഷത്തോളം നീണ്ട പ്രണയം പെട്ടെന്നവസാനിച്ചു. എന്നാൽ, ഒട്ടും വൈകാതെ അടുത്ത പ്രണയമെത്തി. അതും ഒരു നടനുമായിട്ടായിരുന്നു

5/6
'കൊറോണേഷൻ സ്ട്രീറ്റ്' നടൻ റയാൻ തോമസ് ആയിരുന്നു ആ കാമുകൻ. ഈ ബന്ധം നീണ്ടതാകട്ടെ കേവലം ഏഴു മാസങ്ങൾ മാത്രം. ഇരുവരുടെയും തിരക്കിട്ട സിനിമാ ജീവിതത്തിനിടയിൽ പ്രണയത്തിനായി കണ്ടെത്താൻ സമയമുണ്ടാവില്ല എന്ന തിരിച്ചറിവിൽ ആ ബന്ധം അവസാനിച്ചു. പിന്നീടുള്ള ബന്ധം ഏതാനും വർഷങ്ങൾ നീണ്ടു. വിവാഹനിശ്ചയത്തിൽ തുടങ്ങി, എമി തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്നത് വരെ നീണ്ട ആ പ്രണയത്തിന്റെ അവസാനം, മകൻ പിറന്നതിനു ശേഷമായിരുന്നു. ജോർജ് പനയോട്ട് എന്ന ബിസിനസുകാരനുമായി 2015ൽ ആരംഭിച്ച ബന്ധം 2019ൽ വിവാഹ നിശ്ചയത്തിലെത്തി. 2021ൽ പിരിയുന്നതിനു മുൻപായി ഇരുവർക്കും ഒരു മകൻ പിറന്നു

6/6
ഇന്ന് നടൻ എഡ് വെസ്റ്റ് വിക്കിന്റെ ഭാര്യയാണ് എമി. 2024 ഓഗസ്റ്റിലായിരുന്നു വിവാഹം. ഇറ്റലിയിൽ നടന്ന ഗംഭീര ചടങ്ങിൽ എമി ജാക്സൺ വെസ്റ്റ് വിക്കിന്റെ ഭാര്യയായി. ദമ്പതികൾക്ക് ഒരു മകനുണ്ട്. 2024ലെ മിഷൻ ചാപ്റ്റർ വൺ, ക്രാക്ക് തുടങ്ങിയ സിനിമകൾക്ക് ശേഷം എമി മറ്റു ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല

മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍

  • 2025 ഒക്ടോബർ 1 മുതൽ യുഎസിലേക്ക് ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

  • ഇന്ത്യയുടെ ഫാർമ കയറ്റുമതിയിൽ വലിയ പ്രത്യാഘാതമുണ്ടാകില്ലെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • ജനറിക് മരുന്നുകൾക്ക് തീരുവ ബാധകമല്ല, ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗം ഇതാണ്.

View All
advertisement