advertisement

Beena Antony | ഇത് കേൾക്കുമ്പോൾ പിണക്കം പോലും മറക്കും; ചെറിയ പ്രേമം തോന്നും: ബീന ആന്റണി

Last Updated:
ബീന ആന്റണിയുടെ പിണക്കം മാറ്റി, ചെറുതായൊന്നു പ്രണയം വരുത്താൻ മനോജിന്റെ പൊടിക്കൈ
1/7
 ഭാര്യയെ സ്നേഹിക്കുന്നവർ എങ്ങനെ പ്രസ്റ്റീജ് വേണ്ടെന്നു വെക്കും എന്ന പരസ്യവാചകമാകും ഇന്നത്തെ യുവതലമുറ ഏറെയും ടി.വിയിൽ കേൾക്കുന്നത്. ജീവിതത്തിൽ ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവ് എന്നത് പലർക്കും പല തരത്തിലാണ് നിർവചിക്കപ്പെടുക. ഭാര്യയെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭർത്താവ് എന്ന കാര്യത്തിൽ മറുവാദങ്ങൾ ഒന്നുമില്ലാത്തയാളാണ് നടൻ മനോജ് കുമാർ, (Manoj Kumar). നടി ബീന ആന്റണിയുടെ (Beena Antony) ഭർത്താവ്

2/7
 മിനി സ്ക്രീനിലെ സൂപ്പർ താരജോഡികൾ തന്നെയാണ് ഇവർ. രണ്ടു പതിറ്റാണ്ടോളം അടുക്കുന്ന ദാമ്പത്യ ജീവിതത്തിൽ ഇവർക്ക് ഒരു മകനുമുണ്ട്. സുഖദുഃഖങ്ങളിൽ ജീവിതത്തിൽ ഒന്നിച്ചു നിൽക്കുന്നവരാണ് ഇരുവരും എന്നതിൽ തർക്കമില്ല. ബീനയുടെ പിണക്കം മാറ്റാൻ പോലും മനോജിന്റെ കയ്യിൽ ചില പ്രയോഗങ്ങളുണ്ട് (തുടർന്ന് വായിക്കുക)

3/7
 കഴിഞ്ഞ ദിവസം ഭർത്താവിനെ ടാഗ് ചെയ്തു കൊണ്ട് ബീന ആ രഹസ്യം വെളിപ്പെടുത്തുകയുണ്ടായി. മനോജ് ഒരു സ്റ്റുഡിയോയുടെ ഉള്ളിലാണ്. മുന്നിലെ മൈക്കിൽ അസ്സലായി പാടുന്നുമുണ്ട്

4/7
 'മനു പാടിക്കേൾക്കുന്നതിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം. ഇത് കേൾക്കുമ്പോൾ പിണക്കം ഉണ്ടെങ്കിൽ പോലും ഞാൻ മറക്കും. ചെറിയ പ്രേമമൊക്കെ തോന്നും. എന്താല്ലേ. നിങ്ങളൊക്കെ കേട്ടിട്ട് അഭിപ്രായം പറയണേ എന്ന് ബീന'. ബീനയുടെ മനംകവരുന്ന ആ ഗാനം ഏതെന്നല്ലേ?

5/7
 ദേവീ നിൻ ചിരിയിൽ... എന്ന് തുടങ്ങുന്ന കെ. ജെ. യേശുദാസിന്റെ ഗാനമാണ് മനോജ് പാടുന്നത്. 'രാജപരമ്പര' എന്ന ചിത്രം 1977ലേതാണെങ്കിലും ഇന്നും ആരാധകർ ഏറെയുള്ള ഗാനമാണിത്

6/7
 ചില ടി.വി. പരിപാടികളിലും ബീനയും മനോജും ഒന്നിച്ചു പാടിയിട്ടുണ്ട്. മനോജിന്റെ ഏറെ സജീവമായ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് ഈ ഗാനവും പ്രത്യക്ഷപ്പെട്ടത്

7/7
 അടുത്തിടെ ബീന ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞപ്പോഴും കൂടെയിരുന്നു പരിചരിച്ചത് മനോജാണ്. മലയാള ടെലിവിഷൻ സീരിയൽ രംഗത്തു ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ദമ്പതികളാണവർ

യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി

  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement