advertisement

Bhagya Suresh Gopi | ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹപാർട്ടി; പച്ച ലെഹങ്കയിൽ തിളങ്ങി താരപുത്രിയും ഒപ്പം വരനും

Last Updated:
ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോൾ, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും
1/7
സുരേഷ് ഗോപിയുടെ മക്കൾ നാലുപേരിൽ ആദ്യമായി കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകൾ ഭാഗ്യാ സുരേഷ് ആണ്. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോൾ, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് വിവാഹം
സുരേഷ് ഗോപിയുടെ (Suresh Gopi) മക്കൾ നാലുപേരിൽ ആദ്യമായി കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകൾ ഭാഗ്യാ സുരേഷ് (Bhagya Suresh) ആണ്. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോൾ, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് വിവാഹം
advertisement
2/7
ജനുവരി മാസം 17നാണ് ഭാഗ്യയുടെ വിവാഹം നടക്കുക. വിവാഹത്തിന് മുനൂഡിയായി നടത്തിയ പാർട്ടിയിൽ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയെയാണ് കാണാൻ സാധിക്കുക. നടി അഹാന കൃഷ്ണയാണ് മണവാട്ടിയാവാൻ നോക്കുന്ന ഭാഗ്യയുടെ ചിത്രം പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
ജനുവരി മാസം 17നാണ് ഭാഗ്യയുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി നടത്തിയ പാർട്ടിയിൽ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയെയാണ് കാണാൻ സാധിക്കുക. നടി അഹാന കൃഷ്ണയാണ് മണവാട്ടിയാവാൻ പോകുന്ന ഭാഗ്യയുടെ ചിത്രം പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/7
വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്
വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്
advertisement
4/7
മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം, സുരേഷ് ഗോപിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്
മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം, സുരേഷ് ഗോപിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്
advertisement
5/7
ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റുമക്കൾ.  കാറപകടത്തിലായിരുന്നു, കൈക്കുഞ്ഞായിരിക്കെ, മൂത്ത കുട്ടിയായ ലക്ഷ്മിയുടെ വേർപാട്. ഗോകുലും മാധവും സിനിമയിൽ എത്തിയെങ്കിലും, പെണ്മക്കൾ രണ്ടുപേരും മറ്റു മേഖലകളിലേക്കാണ് തിരിഞ്ഞത്
ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റുമക്കൾ. കാറപകടത്തിലായിരുന്നു, കൈക്കുഞ്ഞായിരിക്കെ, ആദ്യത്തെകുട്ടിയായ ലക്ഷ്മിയുടെ വേർപാട്. ഗോകുലും മാധവും സിനിമയിൽ എത്തിയെങ്കിലും, പെണ്മക്കൾ രണ്ടുപേരും മറ്റു മേഖലകളിലേക്കാണ് തിരിഞ്ഞത്
advertisement
6/7
താൻ സിനിമയും രാഷ്ട്രീയവുമായി ജീവിച്ച നാളുകളിൽ മക്കളെ വളർത്തി ഈ നിലയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് ഭാര്യ രാധികയ്ക്കാണ് എന്ന് സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. രാധികയ്ക്ക് ശമ്പളം നൽകാനും താൻ തയാറെന്ന് പറഞ്ഞ സുരേഷ് ഗോപി, അതിന് രാധികയുടെ സമ്മതം മാത്രമാണ് ബാക്കി എന്നും വ്യക്തമാക്കിയിരുന്നു

7/7
ഭാര്യക്കും മകൾക്കുമൊപ്പം നേരിട്ടെത്തിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്. ആദ്യ വിവാഹക്ഷണക്കത്ത് നൽകിയതും അദ്ദേഹത്തിനാണ്
ഭാര്യക്കും മകൾക്കുമൊപ്പം നേരിട്ടെത്തിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്. ആദ്യ വിവാഹക്ഷണക്കത്ത് നൽകിയതും അദ്ദേഹത്തിനാണ്
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement