സന്തോഷത്തോടെ മകളെ കൈപിടിച്ചയക്കാൻ കാത്തിരുന്ന കുടുംബത്തിന് മുന്നിലേക്കെത്തിയത് അവളുടെ ചേതനയറ്റ ശരീരം, അതും വിവാഹ ദിനത്തിൽ. വിവാഹത്തിന് മിനിറ്റുകൾ ശേഷിക്കെ വധു മരണപ്പെടുകയായിരുന്നു. എന്നാൽ ദുഃഖത്തിനിടെയും ഉറപ്പിച്ച വാക്ക് പാലിക്കാൻ വധുവിന്റെ കുടുംബം അവളുടെ സഹോദരിയെ വിവാഹം ചെയ്യിച്ചു
2/ 6
വിവാഹത്തിന്റെ ഭാഗമായുള്ള സംഗീതം ഉയരുന്നതിനിടെയാണ് വധു അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടനെ കുഴഞ്ഞ് വീണു. ഉടനടി 108ൽ വിളിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം (തുടർന്ന് വായിക്കുക)
3/ 6
ഗുജറാത്തിലെ ഭാവ്നഗറിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. എന്നാൽ ഉറപ്പിച്ച കല്യാണം മുടങ്ങാതിരിക്കാൻ, വധുവിന്റെ ബന്ധുക്കളും വീട്ടുകാരും ഉടനെ ഒത്തുകൂടി, സഹോദരിയെ വിവാഹം കഴിപ്പിക്കാൻ തീരുമാനം എടുക്കുകയായിരുന്നു
4/ 6
ജിനാഭായ് എന്നയാളുടെ മകളാണ് മരിച്ചത്. സഹോദരിയുടെ വിവാഹം കഴിയും വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. ഉച്ചത്തിൽ ശബ്ദമുള്ള സംഗീതത്തിന്റെ അകമ്പടിയുള്ള ഇത്തരം വിവാഹച്ചടങ്ങുകളിൽ ഹൃദയാഘാതം സംഭവിക്കുക പതിവായി മാറിയിട്ടുണ്ട്
5/ 6
കുടുംബം മാത്രമല്ല, വിവാഹത്തിൽ പങ്കെടുത്ത നാട്ടുകാരും അയൽക്കാരും കണ്ണീരോടെയാണ് മടങ്ങിയത്. ശേഷം യുവതിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി
6/ 6
മകളുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കുടുംബം മുക്തരായിട്ടില്ല എന്നും, നടന്നതെല്ലാം അത്യന്തം ഖേദകരമാണെന്നും മാൽധാരി സമാജം നേതാവ് ലക്ഷ്മൻഭായ് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു