Gopi Sundar | ഭാര്യക്കും രണ്ടു മക്കൾക്കും ഒപ്പം ഗോപി സുന്ദർ, കൂടെ നടൻ ദേവനും; അമ്മ ഓർമ്മയായിട്ട് ഒരാണ്ട് പിന്നിടുമ്പോൾ

Last Updated:
കഴിഞ്ഞ കുറച്ചു വർഷക്കാലത്തെ വ്യക്തി ജീവിതത്തിന്റെ പേരിൽ, ഗോപി സുന്ദർ സമൂഹ മാധ്യമങ്ങളിൽ ഒരേ സമയം ശ്രദ്ധയും വിമർശനവും നേടിക്കൊണ്ടിരുന്നു
1/6
ദിലീപ് ചിത്രം ഭ.ഭ.ബയിലൂടെ ചലച്ചിത്ര സംഗീതസംവിധായകൻ ഗോപി സുന്ദർ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഇതിലെ മോഹൻലാൽ, ദിലീപ് ടീമിന്റെ തട്ടുപൊളിപ്പൻ ഗാനം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരുകാലത്തു മലയാള സിനിമാ സംഗീതത്തെ അടക്കിഭരിച്ച സംഗീത സംവിധായകൻ കഴിഞ്ഞ കുറച്ചു വർഷക്കാലത്തെ വ്യക്തി ജീവിതത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഒരേ സമയം ശ്രദ്ധയും വിമർശനവും നേടിക്കൊണ്ടിരുന്നു. വിവാഹിതനായിരിക്കെ ഒരു ലിവിങ് ടുഗെദർ ബന്ധം തുടരുകയും ആ ബന്ധത്തിന് പിന്നാലെ വീണ്ടും പ്രണയങ്ങൾ ഉണ്ടാവുകയും ചെയ്ത കാര്യം ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പരസ്യമാക്കാൻ മടിച്ചിട്ടില്ല
ദിലീപ് ചിത്രം ഭ.ഭ.ബയിലൂടെ ചലച്ചിത്ര സംഗീതസംവിധായകൻ ഗോപി സുന്ദർ (Gopi Sundar) ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഇതിലെ മോഹൻലാൽ, ദിലീപ് ടീമിന്റെ തട്ടുപൊളിപ്പൻ ഗാനം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരുകാലത്തു മലയാള സിനിമാ സംഗീതത്തെ അടക്കിഭരിച്ച സംഗീത സംവിധായകൻ കഴിഞ്ഞ കുറച്ചു വർഷക്കാലത്തെ വ്യക്തി ജീവിതത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഒരേ സമയം ശ്രദ്ധയും വിമർശനവും നേടിക്കൊണ്ടിരുന്നു. വിവാഹിതനായിരിക്കെ ഒരു ലിവിങ് ടുഗെദർ ബന്ധം തുടരുകയും ആ ബന്ധത്തിന് പിന്നാലെ വീണ്ടും പ്രണയങ്ങൾ ഉണ്ടാവുകയും ചെയ്ത കാര്യം ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പരസ്യമാക്കാൻ മടിച്ചിട്ടില്ല
advertisement
2/6
പ്രണയവും പങ്കാളികളും ഉണ്ടായിട്ടും ഗോപി ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയിരുന്നില്ല. ഭാര്യ പ്രിയ, 'പ്രിയ ഗോപി സുന്ദർ' എന്ന പേരിൽ തന്നെ അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചു. രണ്ട് ആണ്മക്കളുടെ പിതാവ് കൂടിയാണ് ഗോപി സുന്ദർ. മാധവ് സുന്ദർ, യാദവ് സുന്ദർ എന്നിവർ അച്ഛനൊപ്പം വളർന്നു. ഇതിൽ മാധവ് ഗോപി സുന്ദറിന്റെ വഴിയേ സംഗീത ലോകത്ത് എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ചിത്രം ഗോപി സുന്ദറിനെ വീണ്ടും ചർച്ചാവിഷയമാക്കിയിട്ടുണ്ട് (തുടർന്ന് വായിക്കുക)

3/6
ഗോപിയുടെ ജീവിതത്തിൽ കൂട്ടുകാരികൾ മാറിമാറി വരുമ്പോഴും, അദ്ദേഹത്തിന്റെ അമ്മ ലിവി സുരേഷ്ബാബു എക്കാലവും മരുമകൾ എന്ന സ്ഥാനം നൽകിയത് പ്രിയയ്ക്ക് മാത്രമാണ്. അവരുടെ പേജ് എടുത്താലും അതിൽ പ്രിയയെ എത്രത്തോളം ചേർത്തുനിർത്തുന്ന അമ്മായിയമ്മയായിരുന്നു ലിവി എന്ന് മനസിലാക്കാം. 'എന്റെ മരുമകൾ' എന്ന് തന്നെ പരാമർശിച്ചു കൊണ്ട് ആ അമ്മ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. അമ്മയുടെ ഓർമയ്ക്ക് ഒരാണ്ട് തികയുമ്പോൾ ഒരുപക്ഷെ അവർ കാണാൻ ആഗ്രഹിച്ച ഒരു നിമിഷം ആ കുടുംബത്തിൽ വന്നുചേർന്നിരിക്കുന്നു

4/6
വീട്ടിൽ നടന്ന കുടുംബ സംഗമത്തിൽ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പം ഗോപി സുന്ദർ ഒരു ഫ്രയിമിൽ എത്തുന്നു. നടനും രാഷ്ട്രീയ നേതാവുമായ ദേവനും അടുത്ത ബന്ധമുള്ള കുടുംബമാണ് ഇവരുടേത്. ദേവന്റെ അന്തരവനാണ് ഗോപി സുന്ദർ. അദ്ദേഹവും ഈ കുടുംബ ചിത്രത്തിൽ ഉണ്ട്. മൂന്നു നിരകളിലായി നിൽക്കുന്ന കുടുംബാംഗങ്ങളിൽ ഏറ്റവും പിറകിലത്തെ നിരയിൽ ഗോപി സുന്ദറിന്റെ ഇടവും വളവും മക്കളായ യാദവും മാധവും ഉണ്ട്. അവർക്കൊപ്പം നിൽക്കുന്നില്ല എങ്കിലും, പ്രിയ ഏറ്റവും മുൻനിരയിൽ നിലത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. മക്കൾ രണ്ടുപേരും അമ്മയുടെ ഒപ്പമാണ് വളർന്നത്. മുൻപും പ്രിയ ഗോപി സുന്ദറിന്റെ കുടുംബ ചിത്രത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിലും, അതിലൊന്നും ഗോപിയെ കാണാൻ കഴിഞ്ഞിരുന്നില്ല

5/6
തന്റെ കൂട്ടുകാരികളെ പരസ്യമായി പരിചയപ്പെടുത്തുന്ന ഗോപി സുന്ദർ നേരിട്ട വിമർശനം ചെറുതായിരുന്നില്ല. സൈബർ അറ്റാക്കിന്റെ ഏറ്റവും വഷളായ ഘട്ടങ്ങളിലൂടെ ഗോപി കടന്നു പോയിട്ടുണ്ട്. അപ്പോഴെല്ലാം ഗോപി പ്രതികരിക്കാതെ ഇരുന്നുവെങ്കിലും, സഹികെട്ട അവസ്ഥയിൽ ഗോപി പല കമന്റുകൾക്കും നിരനിരയായി മറുപടി കൊടുക്കാൻ തുടങ്ങി. ഇതിൽ പലതും മറ്റൊരു തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു കാലമായി ഗോപി തന്റെ സംഗീതം മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കുന്നത്. വിവാദങ്ങളിൽ നിന്നും മാറി നടക്കുക കൂടിയാണ് അദ്ദേഹം ഇപ്പോൾ

6/6
ഗായിക അഭയ ഹിരണ്മയിയുമായി ഒരു പതിറ്റാണ്ടിലേറെ ഒന്നിച്ചു ജീവിച്ച ഗോപി സുന്ദർ, അക്കാര്യം പരസ്യമാക്കാനും മടിച്ചിരുന്നില്ല. ഈ സമയം പ്രിയ ഗോപി സുന്ദർ നടത്തിയ പ്രതികരണം ചർച്ചയായിരുന്നു. താജ് മഹലിനു മുന്നിൽ നിന്നുള്ള ഗോപിയുടെയും അഭയയുടെയും ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തിരുന്ന സമയത്താണ് പ്രിയ ഗോപി സുന്ദർ പ്രതികരിച്ചത്. ഈ ബന്ധം പിരിഞ്ഞതും, ഗായിക അമൃത സുരേഷ് ആയിരുന്നു ഗോപിക്കൊപ്പം. ഒരു വർഷം പിന്നിട്ടതും അവരും അകന്നു. പിന്നീട് പെൺസുഹൃത്തുക്കളെ ഗോപി സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചു. ഇതെല്ലാം നിശിത വിമർശനത്തിന് ഇടയാക്കിയിരുന്നു

ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്

  • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരളം, തമിഴ്‌നാട്, കർണാടകയിലായി 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • പ്രധാന പ്രതികളുടെ വീടുകൾ, സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ്

  • കള്ളപ്പണ ഇടപാടുകളും സാമ്പത്തിക കൈമാറ്റ വിവരങ്ങളും രഹസ്യമായി പരിശോധിക്കുന്നതായി ഇഡി അറിയിച്ചു

View All
advertisement