'നിങ്ങൾക്കുള്ള ആദരമായി ഞങ്ങളുടെ നാട്ടിൽ ഒരു സിനിമയുണ്ട്, കാണണമെന്ന് ആരാധകൻ'; പുതിയ ചിത്രം കഴിഞ്ഞാലുടൻ കാണാമെന്ന് ക്ലിന്റ് ഈസ്റ്റ് വുഡ്
- Published by:Rajesh V
- news18-malayalam
Last Updated:
ഈ ചിത്രത്തേക്കുറിച്ച് അറിയാമെന്നും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജ്യൂറർ 2 എന്ന ചിത്രം പൂർത്തിയാക്കിയശേഷം ഡബിൾ എക്സ് കാണുമെന്നുമാണ് ക്ലിന്റിന്റെ മറുപടി
ലോകത്തെല്ലായിടത്തും ഒട്ടേറെ ആരാധകരുള്ള നടനും സംവിധായകനുമാണ് ക്ലിന്റ് ഈസ്റ്റ് വുഡ്. ഈയിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം ജിഗർതണ്ട ഡബിൾ എക്സ് ക്ലിന്റ് ഈസ്റ്റ് വുഡിനുള്ള ആദരമെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്നെ വ്യക്തമാക്കിയിരുന്നു. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കടുത്ത ആരാധകനായാണ് ചിത്രത്തിലെ ലോറൻസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
advertisement
advertisement
ഇപ്പോൾ ജിഗർതണ്ട ഡബിൾ എക്സ് ചിത്രം കാണണമെന്ന് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ എക്സ് പേജിൽ പോസ്റ്റിട്ട ആരാധകന് മറുപടിയുമായി സൂപ്പർതാരംതന്നെ എത്തിയിരിക്കുകയാണ്. രാഘവാ ലോറൻസും എസ് ജെ സൂര്യയുമാണ് ജിഗർതണ്ട ഡബിൾ എക്സിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ആരാധകനായ അലിയസ് സീസർ എന്ന കഥാപാത്രമായാണ് ലോറൻസ് എത്തിയത്.
advertisement
advertisement
പ്രിയപ്പെട്ട ക്ലിന്റ്, ഇന്ത്യക്കാരായ ഞങ്ങൾ ജിഗർതണ്ട-ഡബിൾ എക്സ് എന്ന ഒരു തമിഴ് ചിത്രം നിർമിച്ചിട്ടുണ്ട്. അത് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ചിത്രത്തിലുടനീളം ഞങ്ങൾ നിങ്ങൾക്കുള്ള ആദരമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ചെറുപ്പകാലം അനുസ്മരിപ്പിക്കുന്ന ചില അനിമേഷൻ രംഗങ്ങളും ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. സമയംകിട്ടുമെങ്കിൽ ഈ സിനിമ നിങ്ങളൊന്ന് കാണണം. എന്നായിരുന്നു ആരാധകന്റെ വാക്കുകൾ.
advertisement
ക്ലിന്റിന്റെ മറുപടി വന്നതിന്റെ ആവേശത്തിലായി ആരാധകർ. സന്തോഷവും ആഹ്ളാദവും പ്രകടമാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്നെ രംഗത്തെത്തി. ഇന്ത്യയിലുള്ള ക്ലിന്റിന്റെ ദശലക്ഷക്കണക്കിന് ആരാധകർക്ക് വേണ്ടി ഹൃദയം കൊണ്ട് ഈ ചിത്രം അങ്ങോക്ക് സമർപ്പിക്കുന്നുവെന്നും ഈ സിനിമയെ കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്നറിയാൻ ആകാംക്ഷയുണ്ടെന്നും കാർത്തിക് സുബ്ബരാജ് എക്സില്‍ കുറിച്ചു.
advertisement
നിമിഷ സജയനും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. ജിഗർതണ്ട എന്ന പേരിൽ കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്ത ചിത്രത്തിന്റെ പ്രീക്വൽ ആയാണ് ഡബിൾ എക്സ് വിലയിരുത്തപ്പെടുന്നത്. സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരായിരുന്നു ജിഗർതണ്ട ആദ്യഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നൽകിയാണ് ഡബിൾ എക്സ് അവസാനിക്കുന്നത്.