Dhanush | വയസ് 42, രണ്ടു മക്കൾ, ധനുഷിന് വീണ്ടും പ്രണയം; ദുൽഖറിന്റെ നായികയുമായി

Last Updated:
ധനുഷുമായി സൗഹൃദത്തിൽ ആരംഭിച്ച പരിചയം, പതിയെ പ്രണയമായി വളരുകയായിരുന്നു
1/6
നടൻ ധനുഷിന് (Dhanush) പ്രായം 42 വയസ്. സംവിധായികയും നടൻ രജനികാന്തിന്റെ മകളുമായ ഐശ്വര്യയുമായുള്ള വിവാഹത്തിൽ നിന്നും യാത്ര, ലിംഗ എന്ന രണ്ടാണ്മക്കളുടെ പിതാവ്. ഇരുവരും വിദ്യാർഥികൾ. ഭാര്യയായിരുന്ന ഐശ്വര്യയിൽ നിന്നും ധനുഷ് വേർപിരിഞ്ഞ വാർത്തയും പുറത്തുവന്നിരുന്നു. അതിനു ശേഷം അവർ രണ്ടും അവരുടേതായ ജീവിതവുമായി മുന്നോട്ടു പോകുന്നു. ഐശ്വര്യയും സിനിമാ തിരക്കുകളിൽ പതിയെ വ്യാപൃതയായി തുടങ്ങി. എന്നിരുന്നാലും, മക്കളുടെ കാര്യത്തിൽ ഒന്നിച്ചെത്തും എന്ന തീരുമാനത്തിലാണ് ധനുഷും ഐശ്വര്യയും. അതിനിടയിൽ, ധനുഷ് മറ്റൊരു നടിയുമായി ഡേറ്റിംഗ് ആരംഭിച്ചു എന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു

advertisement
2/6
ഈ അടുപ്പം അതിന്റെ തുടക്ക ഘട്ടത്തിലാണെന്നും, എന്നാലും പ്രണയമുണ്ട് എന്ന കാര്യം വാസ്തവമാണെന്നും ഇരുവരുമായും അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ വൈറലായതോടു കൂടിയാണ് കാര്യങ്ങൾ പുറംലോകമറിയുന്നത്. ധനുഷും നടിയും കൈകോർത്തു പിടിച്ചുകൊണ്ട് സംസാരിക്കുന്നതാണ് വീഡിയോ ദൃശ്യം. ചുറ്റും നിൽക്കുന്നവർ ഇവരെ ശ്രദ്ധിക്കുന്നതായും വീഡിയോയിൽ നിന്നും മനസിലാക്കാം. നടൻ ദുൽഖർ സൽമാന്റെ നായികയായി വേഷമിട്ടുകൊണ്ട് ശ്രദ്ധേയായ നടിയാണ് ഇത് (തുടർന്ന് വായിക്കുക)

3/6
'സൺ ഓഫ് സർദാർ 2' എന്ന സിനിമയുടെ പ്രദർശനം കാണാൻ മുംബൈയിലേക്ക് നടൻ ധനുഷ് എത്തിച്ചേർന്ന സംഭവം മുതലാണ് വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചതും. ഇവിടെയെത്തിയ ധനുഷിനോട് ചേർന്ന് നിന്ന് സ്വകാര്യ സംഭാഷണം നടത്തുന്ന മൃണാൾ താക്കൂറിനെ കാണാം. അജയ് ദേവ്ഗൺ നായകനായ ചിത്രമാണിത്. ഈ വീഡിയോ ദൃശ്യം പുറത്തുവന്നതും, ധനുഷും മൃണാൾ താക്കൂറും തമ്മിൽ അടുപ്പമുണ്ടോ എന്ന ചോദ്യങ്ങൾ വരാനാരംഭിച്ചു. ഈ വാദം ചൂടുപിടിച്ചതും ന്യൂസ് 18 ഷോഷാ താരങ്ങളുമായി അടുത്ത വൃത്തങ്ങളിൽ നിന്നും വിവരം സത്യമാണോ എന്ന് പരിശോധിച്ചു
'സൺ ഓഫ് സർദാർ 2' എന്ന സിനിമയുടെ പ്രദർശനം കാണാൻ മുംബൈയിലേക്ക് നടൻ ധനുഷ് എത്തിച്ചേർന്ന സംഭവം മുതലാണ് വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചതും. ഇവിടെയെത്തിയ ധനുഷിനോട് ചേർന്ന് നിന്ന് സ്വകാര്യ സംഭാഷണം നടത്തുന്ന മൃണാൾ താക്കൂറിനെ (Mrunal Thakur) കാണാം. അജയ് ദേവ്ഗൺ നായകനായ ചിത്രമാണിത്. ഈ വീഡിയോ ദൃശ്യം പുറത്തുവന്നതും, ധനുഷും മൃണാൾ താക്കൂറും തമ്മിൽ അടുപ്പമുണ്ടോ എന്ന ചോദ്യങ്ങൾ വരാനാരംഭിച്ചു. ഈ വാദം ചൂടുപിടിച്ചതും ന്യൂസ് 18 ഷോഷാ താരങ്ങളുമായി അടുത്ത വൃത്തങ്ങളിൽ നിന്നും വിവരം സത്യമാണോ എന്ന് പരിശോധിച്ചു
advertisement
4/6
'അവർ ഡേറ്റിംഗിലാണ് എന്ന കാര്യം വാസ്തവമാണ്. അവർ ആ ബന്ധത്തിന്റെ തുടക്ക ഘട്ടത്തിലാണ്. എന്നാൽ, ബന്ധം ഔദ്യോഗികമാക്കാനോ പരസ്യമാക്കാനോ ഇരുവർക്കും താൽപ്പര്യമില്ല. മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും. ഒന്നിച്ചു പുറത്തുപോകാനോ മറ്റുള്ളവർ ഒരുമിച്ചു കാണുന്നതിന്റെ അവർക്ക് മറ്റു തടസ്സമേതുമില്ല. ചിന്തയുടെയും മൂല്യങ്ങളുടെയും താല്പര്യങ്ങളുടെയും കാര്യത്തിൽ ഇരുവർക്കും ഒരേ അഭിപ്രായമായതിനാൽ, അവർ ഒന്നിച്ചാൽ അതിൽ സന്തോഷിക്കുന്നവരാകും അവരുടെ സുഹൃത്തുക്കൾ,' ഉറവിടം വ്യക്തമാക്കി

5/6
ദുൽഖർ നായകനായ 'സീതാരാമം' മൃണാൾ താക്കൂറിന്‌ തെന്നിത്യൻ സിനിമയിലേക്ക് വാതിൽ തുറന്നു നൽകിയിരുന്നു. ആ വഴിയാകും ധനുഷുമായി പരിചയം ആരംഭിച്ചതെന്ന് കരുതുന്നു. മൃണാൾ ഒരേസമയം മുംബൈയിലും ജോലി ചെയ്യുന്നുണ്ട്. നിലവിൽ, ശേഷ് അദിവി നായകനായ 'ഡക്കോയിറ്റ്: എ ലവ് സ്റ്റോറി'യുടെ ചിത്രീകരണത്തിലാണ് മൃണാൾ താക്കൂർ. മുംബൈയിലും ഹൈദരാബാദിലും ഓടിനടന്നു ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിനിടയിൽ ഒരിടത്തു നിന്നുമാണ് ധനുഷുമായുള്ള പരിചയം എന്ന് കരുതുന്നു. സൗഹൃദത്തിൽ ആരംഭിച്ച പരിചയം, പതിയെ പ്രണയമായി വളരുകയായിരുന്നു എന്ന് ഉറവിടം വ്യക്തമാക്കി

6/6
മുംബൈയിൽ കാജോളിന്റെ ചിത്രമായ 'മാ'യുടെ ആദ്യ പ്രദർശനത്തിൽ പങ്കെടുത്ത ധനുഷിനെയും മൃണാൾ താക്കൂറിനെയും പലരും ശ്രദ്ധിച്ചിരുന്നു. 'സൺ ഓഫ് സർദാർ 2' പ്രദർശനത്തിൽ മൃണാളിന്റെ അതിഥി പട്ടികയിൽ ധനുഷിന്റെ പേരുൾപ്പെട്ടതും ഊഹാപോഹങ്ങൾക്ക് ചൂടുപിടിപ്പിച്ചു. നീണ്ട 18 വർഷത്തെ ജീവിതത്തിനൊടുവിലാണ് ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞത്. 2022ൽ ഇരുവരും പിരിയുകയും, 2024ൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. മുൻപുണ്ടായ പ്രണയങ്ങൾ പലതും തകർന്നതിന്റെ പേരിലും മൃണാൾ താക്കൂർ ഗോസിപ് കോളങ്ങളിൽ ഇടം നേടിയിട്ടുണ്ട്

കൊല്ലത്ത് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗികാതിക്രമം; 53കാരൻ പിടിയിൽ 

  • കൊല്ലം കടയ്ക്കലിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ച 53കാരൻ പോലീസ് പിടിയിൽ

  • യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു

  • യുവതിയുടെ മൊഴി രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് പ്രതിയെ റിമാൻഡ് ചെയ്തു

View All
advertisement