അന്ന് അമ്മയുടെ പുതുജീവിതത്തിൽ കൂടെനിന്ന മായ; ഇന്ന് ആ മകളുടെ നേട്ടം ആഘോഷമാക്കി അച്ഛനമ്മമാർ
- Published by:meera_57
- news18-malayalam
Last Updated:
അച്ഛന്റെയും അമ്മയുടെയും ഒപ്പം പുതിയ ചുവടുകൾ തീർത്ത് മകൾ മായ
മകൾ സുമംഗലിയാവുന്ന വേളയിൽ ഈറനണിഞ്ഞ കണ്ണുകൾ സാരിത്തുമ്പിൽ തുടയ്ക്കുന്ന അമ്മ. നടി ദിവ്യ ശ്രീധറിന്റെ (Divya Sreedhar) കാര്യത്തിൽ അത് നേരെ തിരിച്ചായിരുന്നു. അമ്മയുടെ കഴുത്തിൽ താലിയേറിയ നിമിഷം പിന്തുണയുമായി സാരി അണിഞ്ഞ ആ കൗമാരക്കാരി ഉണ്ടായിരുന്നു. മായയ്ക്ക് പ്രായം 18 വയസ് പിന്നിട്ടതേയുള്ളൂ. തനിക്ക് ഒരു വിവാഹജീവിതം ലഭിച്ചു എന്നതിനേക്കാൾ, മക്കൾക്ക് സ്നേഹസമ്പന്നനായ ഒരു അച്ഛനെ ലഭിച്ചു എന്നതായിരുന്നു ദിവ്യയുടെ സന്തോഷത്തിന്റെ പ്രധാന കാരണം. പതിനെട്ടുകാരിയായ ആ മകൾ ഇപ്പോൾ മറ്റൊരു നേട്ടത്തിലാണ്
advertisement
ബിസിനസ് മാനേജ്‌മന്റ്, ഏവിയേഷൻ വിഷയത്തിൽ ഉപരിപഠനം ആരംഭിച്ചു കഴിഞ്ഞു മായ. മകളെ ആദ്യദിനം കോളേജിൽ കൊണ്ടുചെന്നു വിടുന്നതിന്റെ സന്തോഷം ക്രിസ് വേണുഗോപാൽ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ദിവ്യയെയും മകളെയും മകളുടെ സുഹൃത്തിനെയും കൂടിയുള്ള യാത്രയുടെ ചിത്രങ്ങളാണ് അവർ പോസ്റ്റ് ചെയ്തത്. ഭാവിയിലേക്കുള്ള മകളുടെ ചുവടുവയ്‌പ്പിൽ ഏവരുടെയും പ്രാർത്ഥന വേണമെന്ന് ക്രിസ് വേണുഗോപാൽ ചിത്രങ്ങളുടെ ഒപ്പമുള്ള ക്യാപ്‌ഷനിൽ കുറിച്ചു. പഠനത്തിന്റെ ഭാഗമായി എക്സിക്യൂട്ടീവ് വേഷത്തിലാണ് മായ (തുടർന്നു വായിക്കുക)
advertisement
ദിവ്യ ശ്രീധർ, ക്രിസ് വേണുഗോപാൽ വിവാഹശേഷം, അമ്മയുടെയും അച്ഛന്റെയും സ്നേഹമേറ്റു വാങ്ങി വളരുകയാണ് മക്കൾ രണ്ടുപേരും. മകൻ ഏതു നേരവും ക്രിസിന്റെ തോളിൽതൂങ്ങി നടപ്പാണ്. ആറ്റുകാൽ പൊങ്കാല സമയത്ത് പൊങ്കാലയിടുന്ന ഭക്തജനങ്ങൾക്ക് സകുടുംബം ശീതള പാനീയം വിതരണം ചെയ്ത ക്രിസിന്റെയും മകന്റെയും ദൃശ്യങ്ങൾ വൈറലായിരുന്നു. അച്ഛന്റെ പരിലാളന ഏറ്റുവാങ്ങാതെ അമ്മയുടെ പരിചരണത്തിൽ വർഷങ്ങളോളം വളർന്നവരാണ് ദിവ്യയുടെ മക്കൾ. വളരെ ചെറിയ പ്രായത്തിൽ മനസ്സിൽ തോന്നിയ പ്രണയത്തിന്റെ ഫലമായുണ്ടായ വിവാഹജീവിതമായിരുന്നു ദിവ്യയുടേത്
advertisement
ഏതു പ്രതിസന്ധിയിലും മക്കളെ കൈവിടാതെ ചേർത്ത് നിർത്തിയ ആളായി മാറി ദിവ്യ ശ്രീധർ. ഒരേ പരമ്പരയിൽ അഭിനയിക്കുമ്പോഴും, ക്രിസ് എന്ന ഭാഷാ വിദഗ്ധനെ അമ്പരപ്പോടെയും ബഹുമാനത്തോടെയും മാത്രമേ ദിവ്യ ശ്രീധർ നോക്കിക്കണ്ടിരുന്നുള്ളൂ. അദ്ദേഹത്തോടുള്ള സംഭാഷണ വേളയിലും തന്റെ വിവാഹബന്ധം അവസാനിച്ച കാര്യം ദിവ്യ പറഞ്ഞിരുന്നില്ല. എന്നാൽ, മനഃശാസ്ത്ര വിദഗ്ധനായ ക്രിസ് അത് മനസിലാക്കി. അടുത്ത് പരിചയപ്പെട്ട ശേഷം വിവാഹത്തിലേക്ക് കടക്കാം എന്ന ആലോചനയിൽ എത്തുകയും, ഇരുവരും തീരുമാനം കൈക്കൊള്ളുകയുമായിരുന്നു
advertisement
ഇനിയിപ്പോൾ മകളുടെ ജീവിതത്തിലെ പുതുവഴികളിൽ താങ്ങായും തണലായും ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും ഉണ്ടാകും. ഇരുവരും അവരുടെ മക്കളെ അത്രയേറെ കരുതൽ നൽകിയാണ് വളർത്തിക്കൊണ്ടു വരുന്നതും. ദിവ്യ ശ്രീധർ ആകട്ടെ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യുന്നതിൽ ദിവ്യക്ക് പ്രത്യേക താൽപര്യമുണ്ട്
advertisement
ക്രിസ് വേണുഗോപലും ദിവ്യ ശ്രീധറും വിവാഹം ചെയ്ത വേളയിൽ അവർ നേരിട്ട സൈബർ ബുള്ളിയിങ് വളരെക്കൂടുതലായിരുന്നു. ക്രിസ് വേണുഗോപാലിന്റെ നരച്ചു നീണ്ട താടി കണ്ടവർ അദ്ദേഹത്തിന് മുത്തച്ഛന്റെ പ്രായമുണ്ട് എന്നങ്ങു വിധിച്ചു. രണ്ടുപേരും നാല്പതുകളിൽ മാത്രം പ്രായമുള്ള വ്യക്തികളാണെന്നു അവർ അഭിമുഖങ്ങളിൽ വ്യക്തമാക്കി. അതിനു ശേഷം, ഇവർ എപ്പോൾ വേണമെങ്കിലും വിവാഹമോചിതരാകാം എന്നായി പ്രചാരണം. അവർക്കുള്ള മറുപടിയും ദിവ്യ ശ്രീധർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നൽകിയിരുന്നു