കിരീടം വെക്കാത്ത ലേഡി സൂപ്പർസ്റ്റാർ ഉർവശിയുടെ വിദ്യാഭ്യാസ യോഗ്യത; പഠനത്തെക്കുറിച്ച്‌ താരത്തിന്റെ വെളിപ്പെടുത്തൽ

Last Updated:
എണ്ണംപറഞ്ഞ സിനിമകളിൽ വേഷമിട്ട നടി ഉർവശിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നറിയുമോ?
1/9
വനിതാ താരങ്ങളിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ യോഗ്യതയുണ്ടായിട്ടും ഇനിയും ആ പേരിനു പിന്നാലെ പോകാതെ, പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്തുന്ന റോളുകൾ ചെയ്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഉർവശി (Urvashi). ഭാഗ്യരാജിന്റെ 'മുന്താനെയ്‌ മുടിച്ച്' എന്ന തമിഴ് ചിത്രം തിയേറ്ററിലെത്തുമ്പോൾ വെറും 14 വയസായിരുന്നു ഉർവശിയുടെ പ്രായം

advertisement
2/9
ഉർവശി പ്രായത്തേക്കാൾ പക്വത വേണ്ടിയിരുന്ന കഥാപാത്രം ചെയ്ത ആ സിനിമയുടെ മുതൽമുടക്ക് കേവലം 30 ലക്ഷം രൂപ ആയിരുന്നെങ്കിൽ, ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയുടെ ആകെ കളക്ഷൻ 4.5 കോടി രൂപയാണ്. ഉള്ളൊഴുക്കാണ് ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം. എണ്ണംപറഞ്ഞ സിനിമകളിൽ വേഷമിട്ട ഉർവശിയുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്നറിയുമോ? (തുടർന്ന് വായിക്കുക)
ഉർവശി പ്രായത്തേക്കാൾ പക്വത വേണ്ടിയിരുന്ന കഥാപാത്രം ചെയ്ത ആ സിനിമയുടെ മുതൽമുടക്ക് കേവലം 30 ലക്ഷം രൂപ ആയിരുന്നെങ്കിൽ, ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയുടെ ആകെ കളക്ഷൻ 4.5 കോടി രൂപയാണ്. ഉള്ളൊഴുക്കാണ് ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം. എണ്ണംപറഞ്ഞ സിനിമകളിൽ വേഷമിട്ട ഉർവശിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നറിയുമോ? (തുടർന്ന് വായിക്കുക)
advertisement
3/9
തേജാലക്ഷ്മി എന്ന മകളെ കുഞ്ഞാറ്റയ്‌ക്കൊപ്പം ഉർവശി അടുത്തിടെയായി പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മകൾക്കൊപ്പം അഭിമുഖങ്ങളും നൽകി. അതിലൊന്നിൽ, ഉർവശിയുടെ കോളേജിനെ കുറിച്ച് അവതാരകൻ ചോദ്യം എടുത്തിട്ടത് കുഞ്ഞാറ്റയോടാണ്
തേജാലക്ഷ്മി എന്ന മകൾ കുഞ്ഞാറ്റയ്‌ക്കൊപ്പം ഉർവശി അടുത്തിടെയായി പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മകൾക്കൊപ്പം അഭിമുഖങ്ങളും നൽകി. അതിലൊന്നിൽ, ഉർവശിയുടെ കോളേജിനെ കുറിച്ച് അവതാരകൻ ചോദ്യം എടുത്തിട്ടത് കുഞ്ഞാറ്റയോടാണ്
advertisement
4/9
ചവറ വി.പി.നായരുടെയും വിജയലക്ഷ്മിയുടെയും മകളായി കൊല്ലം ജില്ലയിലാണ് ഉർവശിയുടെ ജനനം. തിരുവനന്തപുരം ഫോർട്ട് മിഷൻ ഹൈ സ്കൂളിലും കോടമ്പാക്കത്തെ കോർപറേഷൻ ഹയർ സെക്കന്ററി സ്കൂളിലുമായിരുന്നു ഉർവശിയുടെ സ്കൂൾ പഠനം

5/9
'മുന്താനെയ്‌ മുടിച്ച്' എന്ന സിനിമയിലേക്ക് വിളി വരുമ്പോൾ ഉർവശി ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനി. 1983ലായിരുന്നു റിലീസ്. ഇന്നത്തെ പോലെ അഭിനയത്തെയോ കലയെയോ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമായിരുന്നില്ല അന്നത്തെ സ്കൂളുകളിൽ. അവിടങ്ങളിലെ അധ്യാപകരും അങ്ങനെതന്നെ

6/9
ഇന്നത്തെ അധ്യാപകർ അഭിനേതാക്കളായ വിദ്യാർത്ഥികൾക്ക് നോട്ട്സ് പോലും നൽകാറുണ്ട് എന്ന് ഉർവശി. അന്ന് ഉർവശി സിനിമയിലഭിനയിച്ചു എന്നറിഞ്ഞതും, അച്ഛൻ ചവറ വി.പി. നായരെ അധ്യാപകർ വിളിപ്പിച്ചു
ഇന്നത്തെ അധ്യാപകർ അഭിനേതാക്കളായ വിദ്യാർത്ഥികൾക്ക് നോട്ട്സ് പോലും നൽകാറുണ്ട് എന്ന് ഉർവശി. അന്ന് ഉർവശി സിനിമയിലഭിനയിച്ചു എന്നറിഞ്ഞതും, അച്ഛൻ ചവറ വി.പി. നായരെ അധ്യാപകർ വിളിപ്പിച്ചു
advertisement
7/9
അഭിനയം പോലുള്ള പരിപാടികൾ ഇവിടെ നടക്കില്ല എന്നും, ക്‌ളാസിൽ നന്നായി മാർക്ക് വാങ്ങുന്ന കുട്ടിയാണ്, രണ്ടും ഒന്നിച്ചു പോകില്ല എന്നും ഉർവശിയുടെ അധ്യാപകർ. ഒൻപതാം ക്‌ളാസിനപ്പുറം പിന്നെ ഉർവശി പഠനത്തെ കൊണ്ടുപോയില്ല

8/9
ഉർവശി ഇന്ന് ഉന്നത വിദ്യാഭ്യാസം നേടിയ മകൾ കുഞ്ഞാറ്റയുടെയും സ്കൂൾ വിദ്യാർത്ഥിയായ മകൻ ഇഷാൻ പ്രജാപതിയുടെയും അമ്മയാണ്. കുഞ്ഞാറ്റ കോർപ്പറേറ്റ് മേഖലയിൽ ജോലി സമ്പാദിക്കുകയും ചെയ്‌തു
ഉർവശി ഇന്ന് ഉന്നത വിദ്യാഭ്യാസം നേടിയ മകൾ കുഞ്ഞാറ്റയുടെയും സ്കൂൾ വിദ്യാർത്ഥിയായ മകൻ ഇഷാൻ പ്രജാപതിയുടെയും അമ്മയാണ്. കുഞ്ഞാറ്റ കോർപ്പറേറ്റ് മേഖലയിൽ ജോലി സമ്പാദിക്കുകയും ചെയ്‌തു
advertisement
9/9
ഉർവശി മൂത്ത സഹോദരിമാരായ കലാരഞ്ജിനി, കല്പന എന്നിവർക്കൊപ്പം. അടുത്ത തലമുറയിൽ നിന്നും കല്പനയുടെ മകൾ ശ്രീമയി സിനിമയിൽ എത്തിക്കഴിഞ്ഞു
ഉർവശി മൂത്ത സഹോദരിമാരായ കലാരഞ്ജിനി, കല്പന എന്നിവർക്കൊപ്പം. അടുത്ത തലമുറയിൽ നിന്നും കല്പനയുടെ മകൾ ശ്രീമയി സിനിമയിൽ എത്തിക്കഴിഞ്ഞു
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ യുവതികൾ മൊഴി നൽകാൻ തയാറല്ല.

  • നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

  • യുവതികളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതോടെ തുടർനടപടികൾ ആലോചിക്കുന്നു.

View All
advertisement