advertisement

അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ

Last Updated:

ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്

Rapid Read
ഫിൻ അലൻ
ഫിൻ അലൻ
കൊൽക്കത്ത: ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ബാറ്റിംഗാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ (43 പന്തുകൾ ബാക്കി നിൽക്കെ) ന്യൂസിലൻഡ് മറികടന്നു.
ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ മുന്നേറിയ ടീമിന് സെമിയിൽ അടിപതറി. സ്കോർ: ദക്ഷിണാഫ്രിക്ക -20 ഓവറിൽ എട്ടിന് 169. ന്യൂസിലൻഡ് -12.5 ഓവറിൽ ഒന്നിന് 173. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളുമായി ഞായറാഴ്ചത്തെ ഫൈനലിൽ ന്യൂസിലൻഡ് ഏറ്റുമുട്ടും.
വെറും 33 പന്തിലാണ് ഫിൻ അലൻ സെഞ്ചുറി തികച്ചത്. പുറത്താകാതെ നിന്ന അലൻ 10 ഫോറുകളും 8 സിക്സറുകളും പറത്തി. ഓപ്പണിംഗ് പങ്കാളിയായ ടിം സെയ്‌ഫെർട്ട് 58 റൺസ് നേടി മികച്ച പിന്തുണ നൽകി. രചിൻ രവീന്ദ്ര 11 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ മാത്രമാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
advertisement
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഒരു ഘട്ടത്തിൽ 77 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ മാർക്കോ യാൻസന്റെ പ്രകടനമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 30 പന്തിൽ 55 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. ഡെവാൾഡ് ബ്രെവിസ് (34), ട്രിസ്റ്റൻ സ്റ്റബ്സ് (29) എന്നിവരും റൺസ് കണ്ടെത്തി. കിവീസിനായി രചിൻ രവീന്ദ്ര, കോൾ മക്കോഞ്ചി, മാറ്റ് ഹെൻറി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
Summary: New Zealand reached the T20 World Cup final after a dominant 9-wicket victory over South Africa in the first semifinal. Chasing 170, opener Finn Allen smashed a historic 100* off just 33 balls (including 10 fours and 8 sixes), while Tim Seifert contributed 58. Earlier, Marco Jansen's late cameo (55*) helped South Africa post 169/8 after a top-order collapse. New Zealand chased down the target with 43 balls to spare, setting up a clash in the summit final.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
Next Article
advertisement
അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
  • ഫിൻ അലൻ 33 പന്തിൽ സെഞ്ചുറി നേടി, ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ഫൈനലിൽ

  • ദക്ഷിണാഫ്രിക്ക 169 റൺസ് നേടിയെങ്കിലും ന്യൂസിലൻഡ് 12.5 ഓവറിൽ വിജയലക്ഷ്യം അനായാസം മറികടന്നു

  • ഐസിസി ടൂർണമെൻറുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും പ്രോട്ടീസ് ആവർത്തിച്ചു

View All
advertisement