Gopi Sundar | കൗമാരകാലത്തിൽ വിവാഹം കഴിപ്പിച്ച ലിവി; ഗോപി സുന്ദറിന്റെ അമ്മ അവസാന നാളിൽ കടന്നുപോയ വേദനകൾ

Last Updated:
47കാരൻ ഗോപി സുന്ദറിന്റെ 65കാരിയായ അമ്മ. കമന്റ്റ് ബോക്സുകൾ നിർദാക്ഷണ്യം പഴി പറഞ്ഞ അമ്മയെ ആരും അറിഞ്ഞിരുന്നില്ല
1/6
ഇക്കഴിഞ്ഞ ദിവസം വരെ ലിവി സുരേഷ്ബാബു എന്ന പേര് കേരളത്തിൽ ഒരുപാട് കേട്ടിരുന്നില്ല. എന്നാൽ, കേട്ടപ്പോഴേക്കും ആ അമ്മ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. പേര് പലർക്കും കൃത്യമായി അറിയാമായിരുന്നില്ല എങ്കിലും, ലിവി ആരായിരുന്നു എന്ന് ചില സന്ദർഭങ്ങളിൽ എങ്കിലും ചർച്ചയാക്കപ്പെട്ടിരുന്നു. ചലച്ചിത്ര സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ് അമ്മയുടെ മൂത്ത മകൻ. ഒരു മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ അമ്മ ലിവി ഗോപി സുന്ദറിന്റെ പേജിൽ വരുമായിരുന്നു. ഏറ്റവും പുതിയ ചിത്രത്തിൽ അമ്മ മാത്രമല്ല, അമ്മൂമ്മയും ഗോപി സുന്ദറിന്റെ കൂടെയുണ്ടായിരുന്നു
ഇക്കഴിഞ്ഞ ദിവസം വരെ ലിവി സുരേഷ്ബാബു എന്ന പേര് കേരളത്തിൽ ഒരുപാട് കേട്ടിരുന്നില്ല. എന്നാൽ, കേട്ടപ്പോഴേക്കും ആ അമ്മ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. പേര് പലർക്കും കൃത്യമായി അറിയാമായിരുന്നില്ല എങ്കിലും, ലിവി ആരായിരുന്നു എന്ന് ചില സന്ദർഭങ്ങളിൽ എങ്കിലും ചർച്ചയാക്കപ്പെട്ടിരുന്നു. ചലച്ചിത്ര സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sundar) ആണ് അമ്മയുടെ മൂത്ത മകൻ. ഒരു മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ അമ്മ ലിവി ഗോപി സുന്ദറിന്റെ പേജിൽ വരുമായിരുന്നു. ഏറ്റവും പുതിയ ചിത്രത്തിൽ അമ്മ മാത്രമല്ല, അമ്മൂമ്മയും ഗോപി സുന്ദറിന്റെ കൂടെയുണ്ടായിരുന്നു
advertisement
2/6
ഗോപി സുന്ദർ കൂട്ടുകാരികളുടെ കൂടെയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ, ഏറ്റവും പഴി കേട്ടിരുന്നത് അമ്മ ലിവിയാണ്. ആ അമ്മ ആരെന്നോ, എന്തെന്നോ അറിയാതെയാണ് പലരും അതുമിതും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. പൊതുജനം അതിരികടന്നപ്പോൾ, ഗോപി സുന്ദർ ചില സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ചെയ്തു. ഗോപിയെ പോലെത്തന്നെ അമ്മയെ കണ്ടാലും പ്രായം തോന്നില്ല എന്ന് കണ്ടെത്തിയവരുമുണ്ട്. നാൽപ്പതു വയസിൽ എവിടെയോ പ്രായമുള്ള ഒരാളുടെ മുഖ ചൈതന്യമായിരുന്നു ലിവി സുരേഷ് ബാബുവിന് (തുടർന്ന് വായിക്കുക)

3/6
ആ കണ്ടെത്തലിൽ തെറ്റില്ല എന്ന് വേണം പറയാൻ. ഗോപി സുന്ദറിന് 47 വയസുണ്ട് പ്രായം. മരിക്കുന്ന വേളയിൽ അമ്മ ലിവിക്ക് അറുപത്തിയഞ്ചും. അമ്മയും മകനും തമ്മിൽ കേവലം 18 വയസിന്റെ അന്തരം മാത്രം. അതിനുള്ള കാരണവും ഇപ്പോൾ പുറത്തുവരികയാണ്. ഇന്നിന്റെ കുട്ടികളെ നോക്കിയാൽ, സ്കൂൾ കഴിഞ്ഞ് കലാലയത്തിന്റെ വർണപ്പകിട്ടിൽ പാറിപ്പറന്നു നടക്കുന്ന പ്രായത്തിൽ അമ്മയായ ആളാണ് ലിവി സുരേഷ്ബാബു. എന്തുകൊണ്ട് ലിവിക്ക് അന്ന് വിവാഹമല്ലാതെ മറ്റൊരു സാഹചര്യം ഒത്തുവന്നില്ല എന്നൊരാൾ പറയുന്നു. ഈ ചിത്രത്തിൽ കാണുന്നത് ഗോപി സുന്ദറിന്റെ അച്ഛനമ്മമാരും, മക്കളുമാണ്

4/6
അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഗോപി സുന്ദർ ഇട്ട പോസ്റ്റിൽ ഹേമ എന്ന വ്യക്തി നൽകിയ കമന്റ് ശ്രദ്ധിക്കപ്പെടുന്നു. ലിവിയുടെ  കൗമാരക്കാല സുഹൃത്തുക്കളിൽ ഒരാൾ എന്ന നിലയിലാണ് ഹേമ തന്നെത്തന്നെ അവതരിപ്പിച്ചത്. പിതാവിന്റെ മരണത്തെ തുടർന്ന് വിവാഹജീവിതത്തിലേക്ക് കടക്കേണ്ടി വന്ന പെൺകുട്ടിയായിരുന്നു ലിവി. പിന്നെ ജീവിതം സുരേഷ് ബാബുവിനും രണ്ടു മക്കൾക്കും ഒപ്പം. പാട്ടുരയ്ക്കലിലെ തങ്ങളുടെ വീട്ടിൽ ലിവിയും ബാബുവും ദീർഘനേരം ചിലവഴിക്കുമായിരുന്നു എന്ന് ലിവി ഓർക്കുന്നു. സ്വാഭാവികമായും സ്റ്റൈലിഷ് ആയിരുന്നു ലിവി എന്ന ഹേമ ഓർക്കുന്നു

5/6
നിറഞ്ഞു കത്തുന്ന സ്വർണ വിളക്കുമായി പലരും വിവാഹദിനം ലിവിയെ താരതമ്യപ്പെടുത്തിയിരുന്നു. എപ്പോഴും സൗമ്യമായായി മാത്രമേ അവർ സംസാരിച്ചിരുന്നുള്ളൂ. കാരുണ്യം നിറഞ്ഞ ഹൃദയത്തിനുടമയായിരുന്നു അവർ. അവർ സ്വന്തമായി സന്തോഷം സൃഷ്‌ടിച്ചിരുന്നു. ക്ഷമയും, സഹനവും, കാര്യങ്ങൾ മനസിലാക്കാനുള്ള മനസുമായിരുന്നു അവരുടെ മുഖമുദ്ര. ലിവി ഇനിയില്ല എന്ന് ചിന്തിക്കാനാവുന്നില്ല എന്ന് ആ പഴയകൂട്ടുകാരി പ്രാർത്ഥനയോടെ ഓർക്കുന്നു

6/6
ചേച്ചി എന്ന് വിളിക്കുകയാണ് ജോജിസ് ജോസ് എന്നയാൾ. കഴിഞ്ഞ നവംബറിൽ നടത്തിയ ഒത്തുകൂടലിന്റെ ഓർമയുണ്ട് ആ വാക്കുകളിൽ. തന്നെ നിർബന്ധിച്ച് സ്‌പെഷൽ വടയും ദോശയും ഓർഡർ ചെയ്യിച്ചു. ഗോപി സുന്ദറിന്റെ അമ്മ രോഗബാധിതയായിരുന്നു എന്നും ഈ കമന്റിലുണ്ട്. ഭാര്യയുടെ അസുഖത്തെക്കുറിച്ച് ഭർത്താവ് സുരേഷ് ചേട്ടൻ പറഞ്ഞുവെന്നും, ഉടൻ ആശുപത്രിവാസം വേണ്ടിവരുമെന്നും പറഞ്ഞതായും ആ വ്യക്തി ഓർക്കുന്നു

'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി

  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement