advertisement

Gopika Anil | നീയില്ലെങ്കിൽ ഞാൻ എങ്ങനെ... വൈകാരിക നിമിഷങ്ങളുമായി ഗോപിക അനിലും ജി.പിയും കുടുംബവും

Last Updated:
സംഭവബഹുലമായ വർഷം പടിയിറങ്ങുമ്പോൾ, ഗോപിക അനിലിനും ഗോവിന്ദ് പത്മസൂര്യക്കും മുന്നിലൊരു അതിവൈകാരിക നിമിഷം
1/6
ഗോവിന്ദ് പത്മസൂര്യക്കും (Govind Padmasoorya) ഗോപിക അനിലിനും (Gopika Anil) ഇത് സന്തോഷം കൊണ്ട് നിറഞ്ഞ വർഷമായിരുന്നു. ഒരേ മേഖലയിൽ പ്രവർത്തിച്ചവരെങ്കിലും, അവർ ജീവിതത്തിൽ ഒന്നിച്ചത് ഈ വർഷത്തിലാണ്. കുറച്ചു മാസങ്ങൾ പിന്നിട്ടതും കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തായി 'ഗോപുര' എന്ന അവരുടെ സ്വപ്നഭവനം ഉയർന്നു. ഏതൊരു ഒത്തുകൂടൽ വന്നാലും അതിൽ ഭാര്യയുടെ കുടുംബം, ഭർത്താവിന്റെ കുടുംബം എന്നൊരു വേർതിരിവില്ല. എല്ലായിടത്തും ഗോപികയുടെയും ജി.പിയുടെയും അച്ഛനമ്മമാരും സഹോദരങ്ങളും വന്നുചേർന്നിരിക്കും. അങ്ങനെയാണ് അവർ എല്ലാം ആഘോഷിച്ചത്. പക്ഷേ, എല്ലാത്തിനുമൊടുവിൽ ഈ വർഷം പടിയിറങ്ങുമ്പോൾ, മധുരം നിറഞ്ഞ ഒരു കണ്ണീർ നിമിഷവും അവർക്ക് നേരിടേണ്ടതായി വന്നു

2/6
സാന്ത്വനം സീരിയലിലെ നായികയാകും മുൻപേ ഗോപികയെ പ്രേക്ഷകർ കണ്ടതാണ്. അനുജത്തി കീർത്തനയേയും നല്ല പരിചയം കാണും പ്രേക്ഷകർക്ക്. കുട്ടിത്താരങ്ങളായി ഇരുവരും മോഹൻലാലിന്റെ വിരലിൽ തൂങ്ങിയും, മിനി സ്‌ക്രീനിൽ നിറസാന്നിധ്യമായവരുമാണ്. മിനിസ്‌ക്രീനിൽ ഗോപികയെക്കാൾ, കീർത്തന അനിൽ ആണ് ബാലതാരമായി തിളങ്ങിയത്. ഗോപികയുടെ വിവാഹം കഴിഞ്ഞ ശേഷവും ഇവർ അധികം അകന്നു ജീവിച്ചിട്ടുമില്ല. മിട്ടു എന്ന് ഗോപിക വിളിക്കുന്ന അനുജത്തി, ജി.പിയുടെ പ്രിയപ്പെട്ട മിഠായിയാണ്. പക്ഷേ മിഠായി കുട്ടിയെ വിട്ടകലുന്ന ദുഃഖത്തിലാണ് ഈ കുടുംബം മുഴുവനും (തുടർന്ന് വായിക്കുക)

3/6
ഇനിയിപ്പോൾ ഒന്നോടി വന്നു കാണാൻ കഴിയാത്തത്ര ദൂരത്തിലാണ് കീർത്തന. അനുജത്തിയുടെ നല്ലഭാവിയോർക്കുമ്പോൾ സന്തോഷമെങ്കിലും, ഒന്നിച്ചു കളിച്ചുവളർന്നവർ കാതങ്ങൾക്കപ്പുറം ആകുമ്പോഴത്തെ ദുഃഖം ചേച്ചി ഗോപികയുടെ ഉള്ളിലെ നീറ്റലായി മാറുന്നു. 'നീ പോകുന്നത് കാണാൻ എനിക്കിഷ്‌ടമല്ല. പക്ഷേ, നീ അത് നേടിയെന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും മാത്രം. നീയില്ലാതെ ഞാൻ അങ്ങനെ അതിജീവിക്കും എന്നെനിക്കറിയില്ല. നീ എന്നോടായി പറഞ്ഞതെല്ലാം നിന്റെ നേട്ടങ്ങളാവുന്നത് എനിക്ക് കാണണം...

4/6
നീയെന്നും അച്ഛനെയും അമ്മയേയും എന്നെയും അഭിമാനത്താൽ പുതയ്ക്കുന്നു. ഞങ്ങൾ നിന്നെയോർത്ത് അഭിമാനിക്കുന്നു. നിന്നെ ഞാൻ ഇപ്പോഴേ മിസ് ചെയ്യുന്നു കുഞ്ഞേ. നമ്മൾ ഒന്നിച്ചുള്ളതെല്ലാം ഞാൻ മിസ് ചെയ്യും. നിനക്ക് വേണമെന്നുള്ളപ്പോൾ, ഞാൻ ഒരു വിളിപ്പാടകലെയുണ്ടാകും,' എന്നും ഗോപിക,' അനുജത്തിക്ക് യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട് ഗോപിക കുറിച്ച വാക്കുകളാണിത്

5/6
കീർത്തന അമേരിക്കയിലേക്ക് പറക്കുകയാണ്. ഇത് ജോലി നേടിയിട്ടാണോ, അതോ പഠനത്തിനായാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കുടുംബാംഗങ്ങൾക്ക് പുറമേ, ഗോപികയുടെയും കീർത്തനയുടെയും സുഹൃത്ത് കൂടിയായ നടി ഷഫ്‌നയും കീർത്തനയെ യാത്രയാക്കാൻ എയർപോർട്ടിലെത്തി. എല്ലാവർക്കും അതിവൈകാരിക നിമിഷങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. അച്ഛനും, അമ്മയും, ചേച്ചിയും, സഹോദരീഭർത്താവും, സുഹൃത്തും എല്ലാം കീർത്തനയെ മുറുകെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പിരിഞ്ഞത്. കീർത്തന എന്ന തന്റെ 'മിഠായിയുടെ യാത്രയയപ്പിനെ കുറിച്ച് ഗോവിന്ദ് പത്മസൂര്യ കാഠിന്യമേറിയ നിമിഷം എന്നാണ് വിശേഷിപ്പിച്ചത്

6/6
താൻ ഷൂട്ട് ചെയ്ത, അല്ലെങ്കിൽ എഡിറ്റ് ചെയ്ത ഏറ്റവും പ്രയാസമേറിയ വീഡിയോ എന്ന് ഗോവിന്ദ് പത്മസൂര്യ. 'നീയെത്ര ഭാഗ്യവതിയെന്നും, ഞങ്ങൾ എത്രത്തോളം അഭിമാനിക്കുന്നുവെന്നും നിന്നെയറിയിക്കാൻ വേണ്ടിയാണ് ഈ വീഡിയോ. എല്ലായിപ്പോഴും പോലെ നീ ഹൃദയങ്ങൾ കീഴടക്കുക. നിന്റെ സ്നേഹം കൊണ്ട് അമേരിക്ക കീഴടക്കൂ. വിളക്കേന്തിയ ഉയരമുള്ള ആ വനിതയുമായി കൂട്ടുകൂടുക. പറ്റുമെങ്കിൽ, നീ എപ്പോഴും ചെയ്യുന്നത് പോലെ അവരെ വീട്ടിലേക്ക് കൊണ്ടുവരൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, നിന്നെയോർത്ത് അഭിമാനിക്കുന്നു,' എന്ന് ജി.പിയുടെ വാക്കുകൾ

'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement