advertisement

TVK | അമ്പട കിടുവേ! വിജയ്‌ പാർട്ടിയിൽ വേറെയും ശതകോടീശ്വരൻ; ഒരു സൈക്കിളിന് വില അറുപതിനായിരം

Last Updated:
ഇപ്പോഴിതാ തമിഴക വെട്രി കഴകം പാർട്ടിയിൽ വിജയ്‌യെ കൂടാതെ മറ്റൊരു ശതകോടീശ്വരന്റെ വിവരം പുറത്തുവരികയാണ്
1/8
തമിഴ്നാട് അസംബ്ലി തെരഞ്ഞെടുപ്പ് അടുക്കുംതോറും നാമനിർദേശ പത്രികാ സമർപ്പണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാനാർത്ഥികൾ. സ്വത്തുവകകളുടെ വിവരങ്ങളും, അവരുടെ സാമ്പത്തിക ഇടപാടുകളും അടങ്ങുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. തമിഴക വെട്രി കഴകം നേതാവ് ടി.വി.കെ. വിജയ് എന്ന ദളപതി വിജയ് (Thalapathy Vijay) സമർപ്പിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിലും വാർത്തയിലും ചർച്ചയായിരുന്നു. സ്ഥാവര, ജംഗമ വസ്തുക്കളുടെ പട്ടികയിൽ യഥാക്രമം 404.58 കോടി, 220 കോടി രൂപ വിലയുള്ള സ്വത്തുക്കൾ അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ വരുമാനം മാത്രം 734 കോടി രൂപ വരും. ഇപ്പോഴിതാ ഇതേ പാർട്ടിയിൽ വിജയ്‌യെ കൂടാതെ മറ്റൊരു ശതകോടീശ്വരന്റെ വിവരം പുറത്തുവരികയാണ്

2/8
പിതാവ് എസ്.എ. ചന്ദ്രശേഖറിന് 3.02 കോടി, മാതാവ് ശോഭ ചന്ദ്രശേഖറിന് 87 ലക്ഷം, ഭാര്യ സംഗീത സ്വർണലിംഗത്തിന് 12.60 കോടി, മക്കളായ ജെയ്‌സൺ, ദിവ്യ എന്നിവർക്ക് കടമായി ഏതാനും ലക്ഷങ്ങൾ എന്നിങ്ങനെ വിജയ് കടംകൊടുത്തതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കടം കൊടുത്തവരിൽ സ്വന്തം പാർട്ടിയുടെ ഉള്ളിൽ തന്നെയുള്ള ഒരു പ്രമുഖനുമുണ്ട്. ഇദ്ദേഹം വിജയ് കഹ്‌സീഞ്ഞാൽ ടി.വി.കെയിലെ ഏറ്റവും വലിയ സ്വത്തുകാരനാണ് (തുടർന്ന് വായിക്കുക)
പിതാവ് എസ്.എ. ചന്ദ്രശേഖറിന് 3.02 കോടി, മാതാവ് ശോഭ ചന്ദ്രശേഖറിന് 87 ലക്ഷം, ഭാര്യ സംഗീത സ്വർണലിംഗത്തിന് 12.60 കോടി, മക്കളായ ജെയ്‌സൺ, ദിവ്യ എന്നിവർക്ക് കടമായി ഏതാനും ലക്ഷങ്ങൾ എന്നിങ്ങനെ വിജയ് കടംകൊടുത്തതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കടം കൊടുത്തവരിൽ സ്വന്തം പാർട്ടിയുടെ ഉള്ളിൽ തന്നെയുള്ള ഒരു പ്രമുഖനുമുണ്ട്. ഇദ്ദേഹം വിജയ് കഴിഞ്ഞാൽ ടി.വി.കെയിലെ ഏറ്റവും വലിയ സ്വത്തുകാരനാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ഈ പാർട്ടിയിലെ അംഗമായ അധവ് അർജുനയാണ് അടുത്ത കോടീശ്വരൻ. വില്ലിവാക്കാം മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം മത്സരിക്കുന്നത്. തന്റെ സ്വത്തുവിവരങ്ങൾ അർജുനയുടെ സത്യവാങ്മൂലത്തിൽ കാണാം. 2024-25 സാമ്പത്തിക വർഷത്തിൽ 11.10 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 5.89 കോടിയാണ് ഇദ്ദേഹത്തിന്റെ 2020-21ലെ വാർഷിക വരുമാനം. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ ഇദ്ദേഹം സമ്പാദിച്ച തുക  67.57 കോടി. ഭാര്യ ഡെയ്സിക്ക് ഇതേകാലയളവിൽ 38 കോടിയുടെ സ്വത്തുക്കളുണ്ട്
ഈ പാർട്ടിയിലെ അംഗമായ ആധവ് അർജുനയാണ് (Aadhav Arjuna) അടുത്ത കോടീശ്വരൻ. വില്ലിവാക്കം മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം മത്സരിക്കുന്നത്. തന്റെ സ്വത്തുവിവരങ്ങൾ അർജുനയുടെ സത്യവാങ്മൂലത്തിൽ കാണാം. 2024-25 സാമ്പത്തിക വർഷത്തിൽ 11.10 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 5.89 കോടിയാണ് ഇദ്ദേഹത്തിന്റെ 2020-21ലെ വാർഷിക വരുമാനം. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ ഇദ്ദേഹം സമ്പാദിച്ച തുക 67.57 കോടി. ഭാര്യ ഡെയ്സിക്ക് ഇതേകാലയളവിൽ 38 കോടിയുടെ സ്വത്തുക്കളുണ്ട്
advertisement
4/8
തന്റെ പേരിൽ 180 കോടിയുടെ ജംഗമ വസ്തുക്കൾ ഉള്ളതായി അർജുന. ഇതേ മേഖലയിൽ ഭാര്യ ഡെയ്സിയുടെ പേരിൽ 162 കോടി രൂപയുണ്ട്. സ്ഥാവര വസ്തുക്കളായി 17.49 കോടി മൂല്യമുള്ളവ തന്റെ പേരിലും, 89 ലക്ഷത്തിന്റെ സ്വത്തുക്കൾ ഭാര്യ ഡെയ്സിയുടെ പേരിലുമുണ്ട്

5/8
കൈവശം പണമായി 1.69 കോടി അർജുനയുടെ പക്കലുണ്ട്. ഭാര്യ ഡെയ്‌സിക്ക് 12 ലക്ഷമുണ്ട്. ബാങ്ക് ഡെപ്പോസിറ്റും നിക്ഷേപങ്ങളും ചേർന്ന് 17.53 കോടി. ഷെയറിൽ നിക്ഷേപിച്ച 2.23 കോടിക്ക് പുറമേയാണിത്
കൈവശം പണമായി 1.69 കോടി അർജുനയുടെ പക്കലുണ്ട്. ഭാര്യ ഡെയ്‌സിക്ക് 12 ലക്ഷമുണ്ട്. ബാങ്ക് ഡെപ്പോസിറ്റും നിക്ഷേപങ്ങളും ചേർന്ന് 17.53 കോടി. ഷെയറിൽ നിക്ഷേപിച്ച 2.23 കോടിക്ക് പുറമേയാണിത്
advertisement
6/8
ഇദ്ദേഹം കടം നൽകിയ തുക ഇതിനേക്കാളേറെയുണ്ട്. 155 കോടിക്ക് ലോൺ നൽകിയതായി അർജുന. ഭാര്യയാകട്ടെ, 69.41 കോടിയും കടം നൽകിയിട്ടുണ്ട്. ചെന്നൈയിലെ ഉതാണ്ടി, പോർട്ട് ക്ലബ് മേഖലകളിൽ ഇദ്ദേഹത്തിന് 17.49 കോടി മൂല്യമുള്ള രണ്ട് അപ്പാർട്മെന്റുകളുണ്ട്. രണ്ട് കാറുകൾക്കും കൂടി 20.50 ലക്ഷം വിലവരും. 1.12 ലക്ഷത്തിന്റെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ, 63,000 രൂപയുടെ സൈക്കിൾ എന്നിവയുമുണ്ട്
ഇദ്ദേഹം കടം നൽകിയ തുക അതിലുമേറെ. 155 കോടിക്ക് ലോൺ നൽകിയതായി അർജുന. ഭാര്യയാകട്ടെ, 69.41 കോടി കടം നൽകിയിട്ടുണ്ട്. ചെന്നൈയിലെ ഉതാണ്ടി, പോർട്ട് ക്ലബ് മേഖലകളിൽ ഇദ്ദേഹത്തിന് 17.49 കോടി മൂല്യമുള്ള രണ്ട് അപ്പാർട്മെന്റുകളുണ്ട്. രണ്ട് കാറുകൾക്കും കൂടി 20.50 ലക്ഷം വിലവരും. 1.12 ലക്ഷത്തിന്റെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ, 63,000 രൂപയുടെ സൈക്കിൾ എന്നിവയുമുണ്ട്
advertisement
7/8
മാമ്മല്ലപുരം, ചെങ്കൽപ്പട്ട്, കോയമ്പത്തൂർ, കേരളം എന്നിവിടങ്ങളിലായി 37.45 കോടി മതിപ്പുള്ള 57 ഏക്കർ ഭൂമിയുടെ ഉടമയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ചെന്നൈയിലും കോയമ്പത്തൂരിലുമായി 33.27 കോടി രൂപയുടെ അഞ്ച് കമേഴ്‌സ്യൽ കെട്ടിടങ്ങളും ഇവരുടെ പേരിലുണ്ട്. ബാങ്ക് ലോൺ ഇനത്തിൽ 26 കോടിയുണ്ട്

8/8
ആഭരണങ്ങളുടെയും മറ്റു അമൂല്യവസ്തുക്കളുടെയും വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പക്കൽ 1.691 കിലോ സ്വർണമുണ്ട്. ഇതിന് വില 2.29 കോടി രൂപ വരും. ഭാര്യയ്ക്ക് 2.225 കിലോ സ്വർണമുണ്ട്. ഇതിന്റെ മൂല്യം 3.01 കോടി രൂപയാണ്. 60.27 ലക്ഷം രൂപയുടെ 2.041 കിലോ വെള്ളി, 6.16 കോടിയുടെ വജ്രം. ആദായനികുതി കുടിശ്ശികയായി 1.88 കൂടിയുണ്ട് എന്നാണ് അർജുന സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ വിവരം

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement