advertisement

എവിടെപ്പോയാലും വെറുതെ വിടില്ലല്ലേ! മാസ്ക് വെച്ചിട്ടും മലയാളത്തിന്റെ പ്രിയ ദമ്പതികൾ ക്യാമറാ കണ്ണുകളിൽ

Last Updated:
മാസ്ക് വച്ചിട്ടും ഇവരെ ക്യാമറാ കണ്ണുകൾ വിടാതെ പിടികൂടിയിരിക്കുന്നു
1/7
പാപ്പരാസികൾ ആരെന്ന കാര്യം പ്രേക്ഷകർക്കും നന്നായി അറിയാവുന്നതാണ്. സെലിബ്രിറ്റികൾ എവിടെപ്പോയാലും അവരെ പിന്തുടർന്ന് അവരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ട്രെൻഡിങ്ങും വൈറലുമാക്കി മാറ്റുകയാണ് ഇവരുടെ ലക്‌ഷ്യം. വിദേശ രാജ്യങ്ങളിൽ പടർന്നു പിടിച്ച പാപ്പരാസി സംസ്കാരം ഇന്ന് നമ്മുടെ രാജ്യത്തും പ്രബലമാണ്. ഈ കാണുന്നത് നമ്മുടെ മലയാളത്തിന്റെ രണ്ടു പ്രിയ താരങ്ങളാണ്, താരദമ്പതികളാണ്

2/7
മാസ്ക് വച്ചിട്ടും ഇവരെ ക്യാമറാ കണ്ണുകൾ വിടാതെ പിടികൂടിയിരിക്കുന്നു. ആരെടുത്തതായാലും അത് സ്വന്തം പേജിലൂടെ സ്റ്റോറി ആക്കി പോസ്റ്റ് ചെയ്യുനണത്തിൽ അവർക്ക് സന്തോഷം മാത്രമേയുള്ളൂ. സ്ഥലം കണ്ടിട്ട് എയർപോർട്ട് ആവാനാണ് സാധ്യത (തുടർന്ന് വായിക്കുക)

3/7
നേപ്പാളിൽ പോയി അടിച്ചുപൊളിച്ചു ഹണിമൂൺ ആഘോഷമാക്കിയ മലയാള സിനിമാ, സീരിയൽ ലോകത്തിന്റെ പ്രിയ ദമ്പതികളായ ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപികാ അനിലുമാണവർ. യാത്രകൾക്കിടയിൽ എപ്പോഴോ അവർ ഈ ക്യാമറയുടെ കണ്ണുകളിലും കുടുങ്ങി
നേപ്പാളിൽ പോയി അടിച്ചുപൊളിച്ചു ഹണിമൂൺ ആഘോഷമാക്കിയ മലയാള സിനിമാ, സീരിയൽ ലോകത്തിന്റെ പ്രിയ ദമ്പതികളായ ഗോവിന്ദ് പത്മസൂര്യയും (Govind Padmasoorya) ഭാര്യ ഗോപികാ അനിലുമാണവർ (Gopika Anil). യാത്രകൾക്കിടയിൽ എപ്പോഴോ അവർ ഈ ക്യാമറയുടെ കണ്ണുകളിലും കുടുങ്ങി
advertisement
4/7
നീണ്ട വിവാഹാഘോഷങ്ങൾക്കൊടുവിലാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും ഹണിമൂൺ ആഘോഷങ്ങൾക്കായി പുറപ്പെട്ടത്. ഇരുവരുടെയും കുടുംബങ്ങൾ ചേർന്നെടുത്ത തീരുമാനമായി വിവാഹവും, വിവാഹാഘോഷവും അതിഗംഭീരമായാണ് നടന്നത്. ഡാൻസ് അറിയാത്ത പല ബന്ധുക്കളും ഈ ഒരവസരത്തിനായി ചുവടുവയ്ക്കുകയും ചെയ്തിരുന്നു
നീണ്ട വിവാഹാഘോഷങ്ങൾക്കൊടുവിലാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും ഹണിമൂൺ ആഘോഷങ്ങൾക്കായി പുറപ്പെട്ടത്. ഇരുവരുടെയും കുടുംബങ്ങൾ ചേർന്നെടുത്ത തീരുമാനമായ വിവാഹവും, വിവാഹാഘോഷവും അതിഗംഭീരമായാണ് നടന്നത്. ഡാൻസ് അറിയാത്ത പല ബന്ധുക്കളും ഈ ഒരവസരത്തിനായി ചുവടുവയ്ക്കുകയും ചെയ്തിരുന്നു
advertisement
5/7
മലയാളി പ്രേക്ഷകർക്ക് സാന്ത്വനത്തിലെ അഞ്ജലിയാണ് ഗോപിക. ഗോവിന്ദ് പത്മസൂര്യ എന്ന ജി.പിയാകട്ടെ, ജനപ്രിയ അപരിപാടികളുടെ അവതാരകനായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരവും. നടനെന്നതിനേക്കാൾ അവതാരകനായാണ് ജി.പിയെ പ്രേക്ഷകർ കൂടുതൽ സ്നേഹിച്ചതെന്ന് പറയേണ്ടിവരും
മലയാളി പ്രേക്ഷകർക്ക് സാന്ത്വനത്തിലെ അഞ്ജലിയാണ് ഗോപിക. ഗോവിന്ദ് പത്മസൂര്യ എന്ന ജി.പിയാകട്ടെ, ജനപ്രിയ പരിപാടികളുടെ അവതാരകനായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരവും. നടനെക്കാൾ അവതാരകനായാണ് ജി.പിയെ പ്രേക്ഷകർ കൂടുതൽ സ്നേഹിച്ചതെന്ന് പറയേണ്ടിവരും
advertisement
6/7
വിവാഹശേഷം ഗോപിക അഭിനയത്തോട് ഒരു ചെറിയ കാലത്തേക്ക് ഗുഡ്ഡ്ബൈ പറഞ്ഞിരിക്കുന്നു. ഗോപികയുടെ വിവാഹത്തിന് പിന്നാലെയാണ് 'സാന്ത്വനം' സീരിയൽ അവസാനിച്ചതും. അടുത്തതെന്ത് എന്ന കാര്യത്തിൽ ഗോപിക ഇതുവരെ യാതൊരു മറുപടിയും പറഞ്ഞിട്ടില്ല

7/7
അതേസമയം, ഗോവിന്ദ് പത്മസൂര്യ ബോളിവുഡിൽ അരങ്ങേറിയിരിക്കുന്നു. ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. 'ബാലേട്ടൻ' സിനിമയിൽ മോഹൻലാലിന്റെ മകളായി വേഷമിട്ട ബാലതാരം കൂടിയാണ് ഗോപിക അനിൽ
അതേസമയം, ഗോവിന്ദ് പത്മസൂര്യ ബോളിവുഡിൽ അരങ്ങേറിയിരിക്കുന്നു. ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. 'ബാലേട്ടൻ' സിനിമയിൽ മോഹൻലാലിന്റെ മകളായി വേഷമിട്ട ബാലതാരം കൂടിയാണ് ഗോപിക അനിൽ
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement