നടൻ പ്രഭു ദേവയുടെ (Prabhu Deva) വിവാഹവും പ്രണയജീവിതവും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. വർഷങ്ങളോളം അദ്ദേഹം ചർച്ചകളുടെ പ്രധാന ശ്രദ്ധാ കേന്ദ്രമായി. ആദ്യ ഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്യുകയും, നടി നയൻതാരയുമായി ദീർഘ കാലം പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാൽ ഇവർ ഇരുവഴിക്ക് പിരിയുകയും, രണ്ടുപേരും പുതിയ ജീവിതം ആരംഭിക്കുകയുമായിരുന്നു
ലോക്ക്ഡൗൺ നാളുകളിൽ കൊട്ടും കുരവയും ഇല്ലാതെ അദ്ദേഹം വീണ്ടും വിവാഹിതനായി എന്ന വാർത്തകൾ വീണ്ടും പുറത്തുവന്നു. ഉത്തരേന്ത്യക്കാരിയായ ഫിസിയോ തെറാപ്പിസ്റ്റ് ആണ് പ്രഭുവിന്റെ ഭാര്യ എന്നും വിവരമുണ്ടായി. പക്ഷെ വർഷങ്ങളോളം പ്രഭു ദേവ ഭാര്യയുടെ മുഖം പുറത്തുകാട്ടിയില്ല. എന്നാലിപ്പോൾ ഹിമാനി സിംഗ് എന്ന യുവതി ആദ്യമായി പൊതുജന മദ്ധ്യത്തിലിറങ്ങിയിരിക്കുന്നു (തുടർന്ന് വായിക്കുക)