advertisement

പഞ്ചാബിൽ എഎപി നേതാവ് ലക്കി ഒബ്‌റോയിയെ ഗുരുദ്വാരക്ക് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

ജലന്ധറിലെ മോഡൽ ടൗൺ ഏരിയയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്ത് ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവെച്ചു കൊന്നു. അഞ്ചോളം വെടിയുണ്ടകളേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Rapid Read
ലക്കി ഒബ്‌റോയി
ലക്കി ഒബ്‌റോയി
പഞ്ചാബിലെ ജലന്ധറിൽ മോഡൽ ടൗൺ പ്രദേശത്തുള്ള ഗുരുദ്വാരയ്ക്ക് പുറത്ത് ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. നഗരത്തിൽ വലിയ പരിഭ്രാന്തിക്കും സുരക്ഷാ ആശങ്കകൾക്കും ഇടയാക്കിയ ഈ സംഭവത്തിൽ പ്രാദേശിക എഎപി നേതാവായ ലക്കി ഒബ്‌റോയിയാണ് കൊല്ലപ്പെട്ടത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒബ്‌റോയിക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയും അദ്ദേഹത്തിന്റെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകൾ ഏൽക്കുകയും ചെയ്തു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തിരക്കേറിയ മോഡൽ ടൗൺ പ്രദേശത്തെ ഗുരുദ്വാര സാഹിബിന് പുറത്താണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് പിന്നാലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശം വളയുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അക്രമികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
ലക്കി ഒബ്‌റോയിയുടെ ഭാര്യ നേരത്തെ എഎപി ടിക്കറ്റിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കന്റോൺമെന്റ് മണ്ഡലം ഇൻചാർജ് രാജ്‌വിന്ദർ കൗർ തിയാരയുടെ അടുത്ത അനുയായി കൂടിയായിരുന്നു അദ്ദേഹം. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
advertisement
Summary: Tragedy struck Jalandhar’s busy Model Town area on Friday as Lucky Oberoi, a local leader of the Aam Aadmi Party (AAP), was shot dead outside a Gurdwara. According to reports, Oberoi was struck by five bullets in the attack. Although he was rushed to a nearby private hospital, he was declared dead on arrival.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പഞ്ചാബിൽ എഎപി നേതാവ് ലക്കി ഒബ്‌റോയിയെ ഗുരുദ്വാരക്ക് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement